കാലടി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി ദേശീയ നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. മധ്യപ്രദേശിലെ ഓംകാരേശ്വറിലെ നിർമ്മിച്ച ശങ്കര പ്രതിമയുടെ നിർമാണത്തിന് ഇവിടെ നിന്നും മണ്ണ് കൊണ്ടുപോകാൻ ശിവരാജ് സിംഗ് ചൗഹാൻ കുടുംബസമേതം വന്നിരുന്നു. പ്രതിമ നിർമ്മാണം പൂർത്തീകരിച്ച സന്തോഷത്തിൽ ഇവിടെ എത്തിയ അദ്ദേഹം ക്ഷേത്രസന്നിധിയിൽ വൃക്ഷതൈ നടുകയും ചെയ്തു. ക്ഷേത്രത്തിൽ എത്തിയ ശിവരാജ് സിംഗ് ചൗഹാനെ ആദിശങ്കര ജന്മഭൂമി ക്ഷേത്രം മാനേജർ സുബ്രമണ്യ അയ്യർ, അസിസ്റ്റന്റ് മാനേജർ സൂര്യനാരായണ ഭട്ട് എന്നിവർ ചേർന്ന് പൂർണ്ണ കുഭം നൽകി സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ: കെ.എസ്.ഷൈജു, ജനറൽ സെക്രട്ടറി വി.കെ.ഭസിത് കുമാർ, ഷീജ സതീഷ്, സലീഷ് ചെമ്മണ്ടൂർ, കെ.ടി.ഷാജി, അജേഷ് പാറക്ക, ശശി തറ നിലം എന്നിവരും
അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു
Comments are closed.