കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി. ഇതിനായി 12 ന് വീണ്ടും സ്വർണത്തിന്‍റെ സാമ്പിളുകൾ ശേഖരിക്കും.
ഭാഭാ അറ്റൊമിക് റിസർച്ച് സെന്‍ററിലേക്ക് കൂടുതൽ പരിശോധനയ്ക്കായി അയക്കും. ഈ മാസം 11 ന് കേസ് വീണ്ടും പരിഗണിക്കും.അതേസമയം, കട്ടിളപ്പാളി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം കമ്മിഷണർ എൻ. വാസു സമർപ്പിച്ച ജാമ്യ ഹർജിയിൽ കോടതി ചൊവ്വാഴ്ച വാദം കേൾക്കും. ററിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതിനാൽ സ്വഭാവിക ജാമ്യത്തിന് എൻ. വാസു അർഹനാണ്.



