തൃശ്ശൂര്‍: തൃശ്ശൂര്‍ വെളപ്പായയില്‍ ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ അതിഥി തൊഴിലാളിയായ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. വീഴചയില്‍ തലയിടിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകീട്ടോടെ എറണാകുളം-പാട്‌ന ട്രെയിനിലാണ് സംഭവം. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതിഥി തൊഴിലാളി പാലക്കാട് റയില്‍വെ പൊലീസിന്റെ കസ്റ്റഡിയിലാണ്
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
കൊച്ചി: ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തിയാണ് ഇവരെ കിണറ്റിൽ കയറ്റിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ പോഞ്ഞാശ്ശേരി മിനിക്കവലയ്ക്ക് സമീപം ഇലഞ്ഞിക്കാട് അഹമ്മദിന്റെ വീട്ടിലായിരുന്നു സംഭവം. കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനാണ് അഹമ്മദ് ഇറങ്ങിയത്.എന്നാൽ ആടിനെ രക്ഷിച്ച് കരകയറാൻ ഇദ്ദേഹത്തിന് സാധിക്കാതെ വന്നതോടെ സഹായി അജിയും കിണറിൽ ഇറങ്ങി. എന്നാൽ അജിക്കും തിരികെ കയറാൻ പറ്റാതെ വന്നതോടെ കാര്യങ്ങൾ കുഴഞ്ഞു. തുടര്‍ന്നാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്. അധികം വൈകാതെ പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ […]
ആലുവയിൽ 12 പേർക്ക് തെരുവുനായയുടെ കടിയേറ്റു; പേവിഷബാധയുള്ളതായി സംശയം
ആലുവ: ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് സമീപം അതിഥി തൊളിലാളികളുൾപ്പെടെ 12 പേർക്ക് തെരുവു നായയുടെ കടിയേറ്റു. നായയ്ക്ക് പേവിഷബാധ സംശയിക്കുന്നതിനാൽ പ്രദേശവാസികൾ നായയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. തിങ്കളാഴ്ച വൈകുന്നേരവും ചൊവ്വാഴ്ച രാവിലെയുമായിട്ടാണ് 12 പേർക്ക് തെരുവുനായയുടെ കടിയേറ്റത്. കടിയേറ്റ 2 പേരെ എറണാകുളം ഗവ. മെഡിക്കൽ കോളെജിലും 10 പേരെ ആലുവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവിൽ ഒരു സ്ത്രീ ഭക്ഷണം കൊടുത്തു വളർത്തുന്ന നായയാണു കടിച്ചുതെന്നാണ് ആരോപണം.
കാണാതായ അധ്യാപിക മലയാളികളായ ദമ്പതികൾക്കൊപ്പം ഹോട്ടലിൽ മരിച്ചനിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയും സുഹൃത്തുക്കളായ ദമ്പതിമാരും മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ദേവിയുടെ സുഹൃത്ത് ആര്യ എന്നിവരെയാണ് അരുണാചലിലെ ഹോട്ടൽ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പ് മൃതദേഹത്തിന് അരികില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൂവരുടെയും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളുണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. മുറിവുകളിൽ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. അരുണാചലിലെ ഇറ്റാനഗറിലുള്ള ഹോട്ടലിലാണ് മൂന്ന് പേരുടെയും […]
പതഞ്ജലി കേസില്‍ കോടതിയില്‍ മാപ്പപേക്ഷിച്ച് ബാബാ രാംദേവ്
ദില്ലി: പതഞ്ജലി പരസ്യ വിവാദ കേസില്‍ യോഗ ആചാര്യൻ ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയ്ക്കും സുപ്രീംകോടതിയുടെ ശകാരം. കോടതി വിധി മാനിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരുവര്‍ക്കുമെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികൾ സമർപ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്‍റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി. തെറ്റിദ്ധാരണ ജനിപ്പിക്കുംവിധത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ […]
വെള്ളം എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം: ഒരാള്‍ക്ക് വെട്ടേറ്റു
മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. കുറ്റിപ്പുറം ഊരോത്ത് പള്ളിയാലില്‍ ഇന്ന് രാവിലെയാണ് സംഭവം. പാലക്കാട് സ്വദേശി അറുമുഖനാണ് വെട്ടേറ്റത്. ക്വാര്‍ട്ടേഴ്‌സ് താമസക്കാര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അറുമുഖന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നെന്മാറ വേല; വെടിക്കെട്ട് നടത്താൻ അനുമതി
നെന്മാറ : നെന്മാറ- വല്ലങ്ങി വേലയോടനുബന്ധിച്ച് വെടിക്കെട്ട് നടത്താൻ അനുമതി നൽകിയതായി അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് അറിയിച്ചു. ഒരിക്കൽ നിരസിച്ച അപേക്ഷ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പുനഃപരിശോധന നടത്തിയാണു അനുമതി നൽകിയത്. അപേക്ഷ നിരസിക്കാനുണ്ടായ പോരായ്മകൾ പരിഹരിച്ചതായി കണ്ടതോടെ ക്രമസമാധാനത്തിന് നിയോഗിച്ചിട്ടുള്ള പൊലീസ് അധികാരികളുടെയും പെസോ അധികൃതരുടെയും സാന്നിധ്യത്തിലാണു വെടിക്കെട്ട് നടത്തേണ്ടത്. നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചുള്ള വെടിക്കോപ്പുകൾ ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളും പാലിക്കണമെന്നാണ് ഉത്തരവ്. ജില്ലാ പൊലീസ് സൂപ്രണ്ട്, ആലത്തൂർ ഡിവൈഎസ്പി തുടങ്ങിയവർ വെടിക്കെട്ട് നടത്തുന്ന ഇരു […]
പുല്ലുവഴിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരു മരണം
പെരുമ്പാവൂർ: പെരുമ്പാവൂർ പുല്ലുവഴിയിൽ രണ്ട് കാറുകളും ഓട്ടോറിക്ഷയും തമ്മിൽ ഇടിച്ച് അപകടം. ഒരാൾ മരണമടഞ്ഞു. മലയാറ്റൂർ സ്വദേശി സദൻ (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ചുപേർക്ക് പരിക്കേറ്റു. അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു, എന്നിവരെ പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് വയറിനും തലയ്ക്കുമാണ് പരിക്ക് ഏറ്റിട്ടുള്ളത്. ഓട്ടോറിക്ഷ ഡ്രൈവറെ പരിക്കുകൾ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ ആറുമണിയോടെ കൂടെയാണ് സംഭവം. മുവാറ്റുപുഴ ഭാഗത്ത് […]
പുല്ലുവഴിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്കേറ്റു
പെരുമ്പാവൂർ: പെരുമ്പാവൂർ പുല്ലുവഴിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വാഹന യാത്രക്കാരായ ആറു പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. എം സി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിൽ രാവിലെ ആറുമണിയോടെയാണ് സംഭവം. നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് അപകടം പറ്റിയവരെ പുറത്തെടുത്തത്. മുവാറ്റുപുഴ ഭാഗത്തുനിന്ന് എയർപോർട്ടിലേക്ക് ആളുകളുമായി പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിശയിൽ നിന്ന് വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു.
മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു
കാസര്‍കോട്: ബേക്കൽ പള്ളിക്കരയിൽ മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) ആണ് മരിച്ചത്. മകൻ പ്രമോദ് (37) ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അച്ഛനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിന് ഇന്നലെ മകനെതിരെ കേസെടുത്തിരുന്നു. ഇന്ന് വീണ്ടും പ്രമോദ് അച്ഛനെ മർദ്ദിക്കുകയായിരുന്നു.
വിദേശ മദ്യവും ബിയറും സൗജന്യമായി നൽകാം: മുംബൈയിലെ വോട്ടര്‍മാരോട് വാഗ്ദാനം ചെയ്ത് സ്ഥാനാര്‍ത്ഥി
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ മണ്ഡലത്തിലെ വോട്ടർമാർക്ക് വെറൈറ്റി തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി ഒരു സ്ഥാനാർത്ഥി. തെരഞ്ഞെടുക്കപ്പെട്ടാൽ എം.പി ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ട വോട്ടർമാർക്ക് മുന്തിയ ഇനം വിദേശ മദ്യവും ബിയറും സൗജന്യ നിരക്കിൽ നൽകുമെന്നാണ് പ്രഖ്യാപനം. മഹാരാഷ്ട്രയിലെ ചന്ദ്രാപുരിൽ മൽസരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വനിതാ റാവുത്താണ് വ്യത്യസ്ത പ്രഖ്യാപനവുമായി എത്തിയത്. മണ്ഡലത്തിലെ എല്ലാ ഗ്രാമത്തിലും ബാറുകളും ബിയർ പാർലറുകളും തുറക്കും. അധ്വാനിക്കുന്ന പാവപ്പെട്ടവർ ഗുണനിലവാരം കുറഞ്ഞ മദ്യം കഴിക്കുന്ന പതിവ് മാറ്റുകയാണ് ലക്ഷ്യം. 18 വയസിന് മുകളിലുള്ളവർക്ക് ലൈസൻസ് […]
ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കാലടി: കാലടി എംസി റോഡിൽ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെങ്ങൽ വട്ടത്തറ ദേവസം കുടി വീട്ടിൽ റോസി ഔസേപ്പ് (65)ആണ് മരിച്ചത്. റോഡിനരികിലൂടെ നടന്ന് പോകുകയായിരുന്ന റോസിയെ അങ്കമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് ലോറി കുറച്ച് ദൂരം റോസിയെ വലിച്ചുകൊണ്ട് പോയി. റോസിയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയും ചെയ്തു. മറ്റൂരിലെ എല്ലുപൊടി കമ്പനിയിലെ ജോലിക്കാരിയിയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
കോൺഗ്രസിന് ആശ്വാസം; 3500 കോടിയുടെ കുടിശികയിൽ ഉടന്‍ നടപടിയില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: 3500 കോടി രൂപ ആദായ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസില്‍ കോൺഗ്രസിന് സുപ്രീം കോടതിയിൽ ആശ്വാസം. കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്‍റെ ഉറപ്പ് സുപ്രീം കോടതി അംഗീകരിച്ചു. തെരഞ്ഞെടുപ്പു കണക്കിലെടുത്താണ് കോണ്‍ഗ്രസിനെതിരെ ഉടന്‍ നടപടിയെടുക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയില്‍. നോട്ടീസ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് വകുപ്പ് നിലപാട് അറിയിച്ചത്. കേസ് ജൂലായിലേക്ക് മാറ്റി. ജസ്റ്റിസ് നാഗരത്ന അധ്യക്ഷയായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയെ നിശ്ചലമാക്കാനാണ് […]
കെജ്‍രിവാള്‍ തിഹാര്‍ ജയിലിലേക്ക്, 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ദില്ലി:മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലിലേക്ക്. കെജ്‍രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ദില്ലി റൗസ് അവന്യു കോടതി ഉത്തരവിട്ടു. 15 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഉടൻ തന്നെ കെജ്‍രിവാളിനെ ജയിലിലേക്ക് മാറ്റും. തിഹാര്‍ ജയിലിലേക്കായിരിക്കും കെജ്‍രിവാളിനെ മാറ്റുക. സുനിത കെജ്രിവാളും റൗസ് അവന്യു കോടതിയിലെത്തിയിരുന്നു. കെജ്‍രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. സെന്തിൽ ബാലാജി കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. കെജ്‍രിവാൾ ചോദ്യം […]
‘കോടതി വിധി ഞെട്ടിപ്പിക്കുന്നത്; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കും’; റിയാസ് മൗലവി വധക്കേസിൽ മുഖ്യമന്ത്രി
കോഴിക്കോട്: കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി വധക്കേസിലെ 3 പ്രതികളെയും വെറിതെ വിട്ട കോടതി വിധി ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും പ്രോസിക്യൂഷന്‍റെ കണ്ടെത്തലുകൾ കോടതി ശരിവച്ചില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. കോടതി വിധി ഗൗരവത്തിലുള്ള പ്രശ്നമാണ്. കേസ് നടത്തിപ്പിൽ ഒരു തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടില്ല. ജാഗ്രതയോടെയുള്ള ആന്വേഷണമാണ് നടന്നത്. കേസിൽ നിയമബന്ധിതമായി കുറ്റപത്രം സമർപ്പിച്ചു. റിയാസ് മൗലിയുടെ കുടുംബത്തിനും […]
കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി
ദില്ലി : കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ല. തൽക്കാലം കടമെടുക്കാൻ കേന്ദ്ര നിബന്ധന പാലിക്കണം. ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 293ആം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അതിനാൽ ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളവും കേന്ദ്രവും തമ്മിൽ ചര്‍ച്ച നടത്തുകയും […]
ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കൾ മരിച്ചു
കൊച്ചി : കോതമംഗലത്ത് തങ്കളം-കാക്കനാട് ദേശീയപാതയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആൽബിൻ (21) എന്നിവരാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച് കയറുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
പുലർച്ചെ വീട്ടുമുറ്റത്ത് കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
പത്തനംതിട്ട∙ തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. തുലാപ്പള്ളി ടാക്സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. വീടിന്റെ മുറ്റത്തെ കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ആനയെ ഓടിക്കാന്‍ ബിജു ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് വീട്ടിൽനിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല […]
മുളകുപൊടി കണ്ണിലെറിഞ്ഞ് ഉപദ്രവിച്ച് വൃദ്ധയുടെ കഴുത്തിലെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ
വടക്കേക്കര: മുളകുപൊടി കണ്ണിലെറിഞ്ഞ് ഉപദ്രവിച്ച് വൃദ്ധയുടെ കഴുത്തിലെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ.ചേന്ദമംഗലം കിഴക്കുംപുറം കൊറ്റട്ടാൽ ഭാഗത്ത് മാതിരപള്ളി വീട്ടിൽ ഷാജഹാൻ (28) നെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. ചേന്ദമംഗലം കിഴക്കുംപുറം ഭാഗത്ത് കോറ്റട്ടാൽ ക്ഷേത്രത്തിന് വടക്കുവശത്തുമുള്ള കോൺക്രീറ്റ് റോഡിലൂടെ നടന്നു പോവുകയായിരുന്നു 80 വയസ്സുള്ള സുദദ്ര എന്ന വൃദ്ധയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ച് കഴുത്തിൽ ധരിച്ചിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പ്രതിയുടെ വീടിനു മുന്നിലുള്ള കോൺക്രീറ്റ് റോഡിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധയുടെ പുറകിലൂടെ ചെന്ന് […]
ജീവൻ രക്ഷക്കുള്ള ആശയത്തിനു പേറ്റന്റ് നേടി വിദ്യാർഥികൾ
കാലടി: കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ ആശയത്തിന് പേറ്റന്റ് ലഭിച്ചു. ബിടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർഥികളായ അശ്വിൻ ബാബു, അജയ്ഗോപാൽ ജയപ്രകാശ്, സിറിൽ വർഗീസ്, എം.ബി വിഷ്ണു, സി.ജെ ഗ്ലാഡ്‌സൺ, ആഗിൻ ജോസഫ് എന്നിവരുടെ ആശയത്തിനാണ് പേറ്റന്റ് ലഭിച്ചത്. 2021ൽ ആണ് ഇവർ പേറ്റന്റിനായി സമർപ്പിച്ചിരുന്നത്. അവസാന വർഷ പ്രോജെക്ടിന്റെ ഭാഗമായി മുന്നോട്ടു വെച്ച ‘രക്ഷക് ‘എന്ന ആശയത്തിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്. ആംബുലൻസ്, ഫയർ എൻജിൻ പോലുള്ള അടിയന്തിര വാഹനങ്ങൾ ട്രാഫിക് ബ്ലോക്കുകൾ […]