അങ്കമാലി അർബൻ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേട്‌; ഭരണ സമിതി പിരിച്ചുവിട്ടു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നിലവിലുള്ള ഭരണ സമിതിയെ പിരിച്ചുവിട്ടു. പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ച് കൊണ്ട് എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ ഉത്തരവ് പുറപ്പെടുവിച്ചു. സംഘത്തിൽ നടന്ന അഴിമതിയും സാമ്പത്തി തട്ടിപ്പും, വായ്പ തട്ടിപ്പും സംബന്ധിച്ച് സഹകരണ നിയമം65 പ്രകാരം നടത്തിയ അന്വേഷണത്തിൽ സംഘത്തിൽ നടത്തിയ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഭരണസമിതിയെ പിരിച്ചു വിട്ടത്. സംഘത്തിലെ വായ്പ അപേക്ഷകളിൽ പലതിലും ജാമ്യകടപത്രം, വസ്തുവിന്റെ വാല്യവേഷൻ സർട്ടിഫിക്കറ്റ്, ഗഹാൻ, ലീഗൽ ഒപ്പീനിയൻ […]

വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി

അങ്കമാലി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. അങ്കമാലി പാറക്കടവ് വില്ലേജ്, വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിൻ്റോ ( 29 ) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ അങ്കമാലി, ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം ഏൽപിക്കൽ, , അന്യായതടസം ചെയ്യൽ […]

ആദിശങ്കരയിൽ നൂതന എഐ കംമ്പ്യൂട്ടർ ലാബുകൾ പ്രവർത്തനമാരംഭിച്ചു

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ നൂതന സംവിധാനത്തിൽ എഐ കംമ്പ്യൂട്ടർ ലാബുകൾ പ്രവർത്തനമാരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും, ഡാറ്റ സയൻസിന്റെയും പ്രവർത്തനങ്ങൾക്കാണ് ലാബുകൾ ഉപയോഗിക്കുന്നത്. ലാബിൽ എൻജിനീയറിങ്ങിലെ വിവിധ ഗവേഷകൾക്ക് ഗവേഷണങ്ങളും, ഹൈ സ്പീഡ് പ്രോസസിംഗ് ആവശ്യമായ പ്രോജക്റ്റ് വർക്കുകളും നടത്താം. അതിനായി ഉയർന്ന കാര്യക്ഷമതയുള്ള പ്രോസസിംഗ് സിസ്റ്റംസ്, ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ് എന്നിവ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകൾ സജ്ജീകരിച്ചിരിക്കുന്നത്. 250 ഒളം വിദ്യാർത്ഥികൾക്ക് ഒരേ സമയം ലാബ് ഉപയോഗിക്കാം. ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. […]

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം അറസ്റ്റിൽ

പെരുമ്പാവൂർ: പെരുമ്പാവൂർ അർബൻ സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗം അറസ്റ്റിൽ , പെരുമ്പാവൂർ റയോൺ പുരം കളപ്പുരയ്ക്കൽ വീട് ഷറഫ് (59) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. ഏകദേശം മുപ്പത്തിമൂന്ന് കോടിയിൽപ്പരം രൂപയുടെ ക്രമക്കേട് ഇയാളുൾപ്പെടുന്ന പ്രതികൾ നടത്തിയിരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ജില്ലാ പോലീസ് മേധാവി യ്ക്ക് ലഭിച്ചിരുന്നത്. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ […]

വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദിശങ്കര ജേതാക്കള്‍

കാലടി: കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഡി സോണ്‍ വനിതകളുടെ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജി ജേതാക്കളായി. എസ്എൻജിസിഇ കടയിരിപ്പ് എന്‍ജിനീയറിങ്ങ് കോളേജില്‍ നടന്ന ചാമ്പ്യന്‍പ്പിന്‍റെ ഫൈനലില്‍ അങ്കമാലി ഫിസാറ്റിനെയാണ് ആദിശങ്കര പരാജയപ്പെടുത്തിയത്. നേരിട്ടുളള 3 സെറ്റുകള്‍ക്കാണ് ആദിശങ്കര ജേതാക്കളായത്. സ്കോര്‍ 25-18, 25-11, 25-16

പെരിയാറിൽ വീണ പെൺകുട്ടിക്ക് രക്ഷകനായി പിക്കപ്പ് വാൻ ഡ്രൈവർ ജിജോ

കാലടി: പെരിയാറിൽ വീണ പെൺകുട്ടിക്ക് രക്ഷകനായി പിക്കപ്പ് വാൻ ഡ്രൈവർ. പിറവം മാമലശേരി സ്വദേശി ജിജോ ജോയി ആണ് പെരിയാറിൽ വീണ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത്. ഇന്ന് രാവിലെ 10. 30 ഓടെയായിരുന്നു സംഭവം. കാലടി പാലത്തിൽ നിന്നും പെൺകുട്ടി പുഴയിലേക്ക് ചാടുകയായിരുന്നു. ഇത് ലോഡുമായി വരികയായിരുന്ന ജിജോ കണ്ടു. പെൺകുട്ടിയോട് പുല്ലിൽ പിടിച്ച് കിടക്കാൻ ജിജോ പറഞ്ഞു. ഉടൻ തന്നെ ജിജോ പുഴയിലേക്കിറങ്ങി.  ജിജോ നീന്തി ചെന്ന് പെൺകുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് കരക്കടുപ്പിച്ചു. അപ്പോഴെക്കും നാട്ടുകാരും […]

മഞ്ഞപ്രയിൽ എംഡിഎംഎ പിടികൂടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

കാലടി: മുന്നൂറ് ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പോത്താനിക്കാട് ഞാറക്കാട് കടവൂർ കാക്കത്തോട്ടത്തിൽ അബിൻ ജോൺ ബേബി (33), അമ്പലപ്പടി വണ്ണപ്പുറം കാനപ്പറമ്പിൽ വസിം നിസാർ (20) എന്നിവരെയാണ് കാലടി പോലീസും, റൂറൽ ജില്ലാ ഡാൻസാഫും ചേർന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജ് (29) നെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മഞ്ഞപ്ര ചന്ദ്രപ്പുര ഭാഗത്ത് […]

പിപി ദിവ്യ കീഴടങ്ങി; പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസും ശ്രദ്ധിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്. ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാർട്ടി കേന്ദ്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് […]

പിപി ദിവ്യക്ക് തിരിച്ചടി, മുൻകൂർ ജാമ്യമില്ല

കണ്ണൂർ : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ,കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധി. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയത്. ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. എഡിഎം നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് […]

കളിയാട്ടത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചു; എട്ട് പേരുടെ നില ഗുരുതരം, 154 പേർക്ക് പരിക്ക്

കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 154 പേര്‍ക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. പരിക്കേറ്റവരിൽ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്. 80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവിൽ പരിയാര മെഡിക്കല്‍ കോളേജിൽ അഞ്ചുപേരാണ് ചികിത്സയിലുള്ളത്. […]

പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

കുറുപ്പംപടി : പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ അശോകപുരം മനക്കപ്പടി കുറ്റിതെക്കേതിൽ വീട്ടിൽ വിശാൽ (35), എടത്തല കുഴുവേലിപ്പടി മോച്ചാൻകുളം കിഴക്കേപ്പുറം വീട്ടിൽ നസീബ് നിസാം (22) , മട്ടാഞ്ചേരി ചക്കാമടം കോളനിയിൽ താമസിക്കുന്ന പത്തിനംതിട്ട റാന്നി പുളിമൂട്ടിൽ വീട്ടിൽ അനീഷ് കുമാർ (മുഹമ്മദ് അൻസാരി 29 ), കുഴിവേലിപ്പടി മോച്ചാൻകുളം ചിറമേൽപ്പറമ്പിൽ ഷാജഹാൻ (23) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. 21 ന് രാത്രിയാണ് […]

കാലടിയിൽ മണ്ഡലകാല ഒരുക്കങ്ങൾ തുടങ്ങി

കാലടി: കാലടി ഗ്രാമപഞ്ചായത്തിൽമണ്ഡലകാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആലോചനായോഗം ചേര്‍ന്നു. കാലടിയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. അയ്യപ്പ ഭക്തർക്ക് വിരിവച്ച് വിശ്രമിക്കുന്നതിനായി നിലവിലുള്ള വിശ്രമ കേന്ദ്രം ഉപയോഗിക്കും. ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റുമായി പ്രത്യേക പന്തലും തയ്യാറാക്കും. സായി ശങ്കര ശാന്തി കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പന്തൽ ഒരുക്കുക.വെള്ളം, വെളിച്ചം എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തും. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കും. അനധികൃത പാര്‍ക്കിങ്ങ് നിയന്ത്രിക്കും. ഹരിത പ്രോട്ടോക്കോള്‍ നിയമം പാലിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി […]

തേങ്കുറിശ്ശി ദുരഭിമാനക്കൊല പ്രതികൾക്ക് ജീവപര്യന്ത്യം തടവ്

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്ത്യം തടവ്. 50000 രൂപ പിഴയും നൽകണം. 2020 ക്രിസ്മസ് ദിനത്തിലായിരുന്നു ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം. കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്. കൊല്ലപ്പെടുന്ന ദിവസം അനീഷിന് 27 വയസും ഹരിതയ്ക്ക് 19 വയസുമായിരുന്നു […]

ആഡംബരജീവിതം നയിക്കാൻ ഭർത്താവിന്റെ സഹോദരിയുടെ 17 പവൻ സ്വർണം മോഷണം നടത്തിയ ഇൻസ്റ്റഗ്രാം താരം പിടിയിൽ

കൊല്ലം: ആഡംബരജീവിതം നയിക്കാനും മൊബൈല്‍ഫോണ്‍ വാങ്ങാനും മോഷണം നടത്തിയ ഇന്‍സ്റ്റഗ്രാം താരമായ യുവതി പൊലീസിന്റെ പിടിയിലായി. കൊല്ലം ചിതറ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ബന്ധുവിന്റെയും സുഹൃത്തിന്റെയും വീടുകളിലാണ് ഇരുപത്തിയാറുകാരിയായ മുബീന മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്‍സ്റ്റഗ്രാം താരം മുബീന മോഷണക്കേസില്‍ കുടുങ്ങിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനാലിനായിരുന്നു ആദ്യ മോഷണം. മുബീനയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഏഴു പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായി. പക്ഷേ അന്ന് മുബീനയാണ് കളളിയെന്ന് തെളിയിക്കാന്‍ […]

സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തി; യുവാവിനെ കുത്തിക്കൊന്നു

കൊല്ലം : വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് കൊല്ലപ്പെട്ടത്. സംഘം ചേർന്നുള്ള ആക്രമണത്തിനിടെ ഒരാൾ നവാസിനെ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് കൊലപാതകമുണ്ടായത്. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയിൽ തടഞ്ഞു നിർത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെയാണ് നവാസിന് കുത്തേറ്റത്. ക്രിമിനൽ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും […]

വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അറുപത്തിനാലുകാരൻ കാലടിയിൽ പിടിയിൽ

കാലടി: വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അറുപത്തിനാലുകാരൻ പോലീസ് പിടിയിൽ. ചൊവ്വര കല്ലയം കിഴക്കുംകുടി തങ്കപ്പൻ (64) നെയാണ് കാലടി പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. വീടിൻ്റെ പുറകുവശം വിറകുകൾക്കിടയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. മദ്യം ആവശ്യക്കാർക്കിടയിലെത്തിച്ചായിരുന്നു വിൽപ്പന. ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐമാരായ ജയിംസ് മാത്യു, ഒ.എ ഉണ്ണി, എ എസ് ഐ എസ്.എ ബിജു, സീനിയർ സി പി ഒ മാരായ കെ.എം […]

പി കെ സ്ക്വയറിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സിയാലിന്‌ നിവേദനം നൽകി

കാലടി:എറണാകുളം ജില്ലയിലെ പ്രഥമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി കെ ഇബ്രാഹിംകുട്ടിയുടെ പേരിൽ കാഞ്ഞൂർ തുറവുംങ്കരയിലുള്ള പി കെ സ്ക്വയറിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് സിയാൽ എംഡി എസ് സുഹാസിന്  ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ നിവേദനം നൽകി.ഇവിടെ ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന ഓപ്പൺ ജിമ്മിന്റെ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്.ഇതോടനുബന്ധിച്ച് ബാക്കി സ്ഥലങ്ങളിൽ ടൈൽ വിരിക്കുന്നതിനും,ജിമ്മിനോട് ചേർന്നുള്ള ചെങ്ങൽ തോടിൽ കൈവരികൾ സ്ഥാപിക്കുന്നതിനും,ജിമ്മിന് മുകളിൽ കവറിങ് ചെയ്യുന്നതിനും,വനിതാ കോഫി ഷോപ്പിനും,ബയോ ടോയ്‌ലറ്റിനും,കുട്ടികൾക്കും വയോജനങ്ങൾക്കുമായി മിനി പാർക്കിനും ആവശ്യമായ തുക […]

കഞ്ചാവ് കേസിലെ പ്രതിയെ തടങ്കലിലടച്ചു

ആലുവ: പിറ്റ് എൻ.ഡി.പി. എസ് ആക്ട് പ്രകാരം (പ്രിവെൻഷൻ ഓഫ് ഇല്ലിക്ട് ട്രാഫിക്ക് ഇൻ നർക്കോട്ടിക്ക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസ് ആക്ട് ) പ്രകാരം കഞ്ചാവ് കേസിലെ പ്രതിയെ തടങ്കലിലടച്ചു. കൂവപ്പടി കോട്ടുവയൽ വടക്കേക്കര വീട്ടിൽ അജി.വി നായർ (29)നെയാണ് അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഒറീസയിൽ നിന്നും എറണാകുളത്തേക്ക് കാറിൽ കടത്തുകയായിരുന്ന 88 കിലോ കഞ്ചാവ് കൊടകര പോലീസ് പിടികൂടിയ […]

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലാലു (29 ) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രർ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. കുറുപ്പംപടി, കോടനാട്, പെരുമ്പാവൂർ, ഊന്നുകൽ, കണ്ണൂർ ടൗൺ, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരധികളിൽ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, കവർച്ച, അടിപിടി, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. […]

ബാല വീണ്ടും വിവാഹിതനായി; ബന്ധു കോകിലയാണ് വധു

കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്തിടെ ഫെയ്സ്ബുക്കിലൂടെ പുതിയ വിവാഹത്തിന്റ സൂചനകൾ നൽകിയിരുന്നു. ഇതിനിടെയാണ് അമ്പലത്തിൽവെച്ച് വിവാഹം കഴിച്ചത്. കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു, ഇപ്പോൾ നല്ല […]