കാസര്‍കോട്: വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് അനൗണ്‍സ്‌മെന്റ് ഉണ്ടായതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ പ്രസംഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വേദിയുടെ വശത്തുനിന്ന് അനൗണ്‍സ്‌മെന്റ് തുടങ്ങിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ച മുഖ്യമന്ത്രി വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. കാസര്‍കോട് ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടോദ്ഘാടന വേദിയിലായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുന്ന സമയത്താണ് അനൗണ്‍സ്‌മെന്റ് വന്നത്. ഉപഹാര സമര്‍പ്പണം സംബന്ധിച്ചായിരുന്നു അനൗണ്‍സ്‌മെന്റ്. ഇതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. ‘എന്റെ വാചകം അവസാനിക്കുന്നതിന് മുമ്പേ അനൗണ്‍സ്‌മെന്റ് […]
വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ലക്നൌ: ട്രെയിനില്‍ വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രതി അനീഷ് ഖാനെയാണ് വെടിവച്ചുകൊന്നത്. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊലീസുമായുണ്ടായ വെടിവെപ്പിൽ ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അയോദ്ധ്യ ജില്ലയിലെ ഇനായത്ത് നഗറിലായിരുന്നു വെള്ളിയാഴ്ച ഏറ്റമുട്ടലുണ്ടായത്. കഴിഞ്ഞ മാസം 30നാണ് സരയു എക്സ്പ്രസിൽ വനിതാ കോൺസ്റ്റബിളിനെ പ്രതി ആക്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള കോൺസ്റ്റബിളിന് ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്തതുമൂലം പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിരുന്നില്ല. പിന്നീട് പ്രത്യേക ദൗത്യ സേന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് […]
പ്രായമായ സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളയുന്ന പ്രതി പിടിയില്‍
ചാരുംമൂട്: സ്കൂട്ടറില്‍ എത്തി പ്രായമായ സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളയുന്ന പ്രതി പിടിയില്‍. കരുനാഗപ്പള്ളി തൊടിയൂര്‍ പൈതൃകം വീട്ടില്‍ ബിജു (48) ആണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ നൂറനാട് വിവിധ സ്ഥലങ്ങളിലായാണ് ഇയാള്‍ വൃദ്ധയായ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തത്. പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ പോയിട്ട് വീട്ടിലേക്ക് വരികയായിരുന്ന നൂറനാട് സൂര്യാലയം വീട്ടിൽ ചന്ദ്രിക ദേവി (72) യുടെ 20 ഗ്രാം വരുന്ന സ്വർണമാല പൊട്ടിച്ചതായിരുന്നു ആദ്യസംഭവം. വീടിനടുത്തുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പോയ നൂറനാട് […]
ട്രെയിനില്‍ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി
തൃശൂര്‍:തൃശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് റെയില്‍വെ സഹായത്തോടെ എക്‌സൈസ് പിടികൂടി. പശ്ചിമ ബംഗാള്‍ മൂഷിദബാദ് സ്വദേശികളും കേരളത്തില്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുമായ ഷെരീഫുള്‍ എസ്‌കെ, തജറുദ്ദീന്‍ എസ്‌കെ, ഹസിബിള്‍ എസ്‌കെ എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ജുനൈദിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ റെയില്‍വെ സംരക്ഷണ സേനയും പങ്കെടുത്തു. റെയില്‍വെയുടെ നായ റോക്കിയാണ് ഒറ്റ നോട്ടത്തില്‍ ബൊക്കെ പോലെ തോന്നിപ്പിക്കുന്ന വിധത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് […]
വനമേഖലകളിലെ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്ത് ആദിശങ്കരയിലെ വിദ്യാർത്ഥികൾ
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിലെ നാഷ്ണൽ സർവീസ് സ്‌കീമിന്റെയും ഭൂമിത്രസേന ക്ലബ്ബിന്റെയും നേതൃത്വത്തിൽ മാമലക്കണ്ടം ശങ്കർ മെമ്മോറിയൽ എൽ.പി സ്‌കൂളിൽ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് മെമ്പർ ശ്രീജ ബൈജു ഉത്ഘാടനം ചെയ്തു. ഫോറസ്റ്റ് ഓഫീസർ സിജി മുഹമ്മദ്, സ്‌കൂൾ മാനേജർ കെ. പി രതീഷ്‌കുമാർ ഹെഡ്മിസ്ട്രസ് പ്രീതി പി ആർ, ആദിശങ്കര പ്രിൻസിപ്പാൾ ഡോ: ശ്രീപ്രിയ എസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ സിജോ ജോർജ്ജ്, സി. വി ആര്യ, വോലുണ്ടീയർ […]
സാനിറ്ററി പാഡിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; അറസ്റ്റ്
നെടുമ്പാശേരി: നെടുമ്പാശേരി വിമാനതാവളത്തില്‍ സാനിറ്ററി പാഡിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം. ദുബായില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശിനി ഉഷയെ കസ്റ്റംസ് പിടികൂടി. നയതന്ത്രചാനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിച്ച ഉഷയുടെ നടത്തത്തില്‍ സംശയം തോന്നി കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. ഇവര്‍ ധരിച്ചിരുന്ന സാനിറ്ററി പാഡിനുള്ളില്‍ നിന്ന് 679ഗ്രാം സ്വര്‍ണം കണ്ടെത്തി. 30 ലക്ഷം രൂപ മൂല്യമുള്ളതാണ് പിടകൂടിയ സ്വര്‍ണം. കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയതോടെയാണ് സ്വര്‍ണക്കടത്ത് മാഫിയ പുതുവഴികള്‍ തേടിയത്
മദ്യമെന്ന് പറഞ്ഞ് കോള നല്‍കി പറ്റിച്ചയാളെ പിടികൂടി നാട്ടുകാര്‍
കൊല്ലം: മദ്യപാനികളെ കോള നല്‍കി പറ്റിച്ചയാള്‍ കൊല്ലത്ത് പിടിയില്‍. മദ്യക്കുപ്പിയില്‍ കോളനിറച്ചായിരുന്നു തട്ടിപ്പ്. ചങ്ങന്‍കുളങ്ങര അയ്യപ്പാടത്ത് തെക്കതില്‍ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജിലും ബാറിലും മദ്യം വാങ്ങാന്‍ വരുന്നവരെ കോള കുടിപ്പിക്കുന്ന യുവാവിനെയാണ് നാട്ടുകാരും ബിവറേജിലെ സ്റ്റാഫും ചേര്‍ന്ന് പിടികൂടിയത്.മദ്യം വാങ്ങാന്‍ എത്തുന്നവരോട് തന്റെ കയ്യില്‍ മദ്യം ഉണ്ടെന്നും വില കുറച്ച് നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മദ്യ കുപ്പിയില്‍ കോള നിറച്ച് വില്‍ക്കുകയാണ് ഇയാളുടെ രീതി. രാത്രിയിലും ബിവറേജില്‍ വലിയ ക്യൂ […]
അമ്മക്കൊപ്പം സ്കൂട്ടിയിൽ സഞ്ചരിച്ച പത്തു വയസുകാരൻ ബസിടിച്ച് മരിച്ചു; ഡ്രൈവർ പിടിയിൽ
തിരുവനന്തപുരം: വർക്കലയിൽ അമ്മക്കൊപ്പം സ്കൂട്ടിയിൽ സഞ്ചരിച്ച പത്തു വയസുകാരൻ ബസിടിച്ച് മരിച്ചു. ഡ്രൈവറെ വർക്കല പൊലീസ് അറസ്റ്റ് ചെയ്‌തു. അപകടമുണ്ടാക്കിയ സ്വകാര്യ ബസ്സിന്റെ ഡ്രൈവർ ഇടവ വെൺകുളം വയൽത്തൊടിവീട്ടിൽ മഹേഷ് (23) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് നാലേകാലോടെ വർക്കല ആയൂർവേദ ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഷായുടെയും താഹിറയുടെയും മൂന്ന് മക്കളിൽ രണ്ടാമനായ മുഹമ്മദ് ഫർഹാൻ(10) ആണ് മരിച്ചത്. മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത ബസ്സ് […]
ഇത് ഞാനാണെന്ന് പറയാൻ പറഞ്ഞു….സ്‌റ്റൈൽ ലുക്കിൽ റോജി എം ജോൺ എംഎൽഎ
അങ്കമാലി: ഇപ്പോൾ ട്രെന്റിങ്ങായിക്കൊണ്ടിരിക്കുന്ന ആപ്പാണ് ഫോട്ടോ ലാബ്. ഫോട്ടോ ലാബിൽ തങ്ങളുടെ ചിത്രങ്ങളിട്ട് സ്‌റ്റൈൽ ലുക്കിൽ എത്താൻ മത്‌സരിക്കുകയാണ് യുവത്വം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫോട്ടോ ലാബ് പരീക്ഷണങ്ങൾ കൊണ്ട് നിറയുകയാണ് മലയാളികളുടെ സൈബർലോകം. ഒന്നു ഫോട്ടോ ലാബിൽ കയറിയിറങ്ങുമ്പോഴേക്കും അതീവ സുന്ദരന്മാരും സുന്ദരികളുമായി മാറുന്ന കാഴ്ചകളുടെ ആഘോഷമാണ്. ആ ട്രന്റിനൊപ്പം നിൽക്കുകയാണ് അങ്കമാലി എംഎൽഎ റോജി എം ജോണും. തന്റെ ചിത്രം ഫോട്ടോ ലാബിലൂടെ പുനർസൃഷ്ടിച്ച് സ്‌റ്റെയിലൽ ലുക്കിലാക്കിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രം അകൗണ്ടിലാണ് ചിത്രം പങ്ക് […]
ആലുവ പീഡനം; പ്രതി ക്രിസ്റ്റല്‍ രാജിനെ പുഴയില്‍ നിന്ന് പിടികൂടിയ സിഐടിയു തൊഴിലാളികളെ ആദരിച്ച് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം:ആലുവയില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി ക്രിസ്റ്റല്‍ രാജിനെ പുഴയില്‍ നിന്ന് പിടികൂടിയ സിഐടിയു തൊഴിലാളികളെ ആദരിച്ച് മന്ത്രി വി ശിവന്‍കുട്ടി. വി. കെ. ജോഷി, മുരുകേശന്‍. ജി. എന്നിവരെയാണ് കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി ആദരിച്ചത്. ചുമട്ടുതൊഴിലാളികള്‍ നാടിന്റെ സമ്പത്താണ്. തൊഴിലാളികള്‍ക്ക് നാടിനോടുള്ള പ്രതിബദ്ധത പലതരത്തില്‍ തെളിയിക്കപ്പെട്ടതാണ്. കോവിഡ് കാലത്തും നിപ കാലത്തും ഈ പ്രതിബദ്ധത കണ്ടെന്ന് മന്ത്രി പറഞ്ഞു. ചുമട്ടുതൊഴിലാളികളുടെ തൊഴില്‍ മേഖല നവീകരിക്കാന്‍ വലിയ ശ്രമങ്ങള്‍ സര്‍ക്കാര്‍ […]
തങ്ങളുടെ ഫോട്ടോ എടുക്കരുത്; ഉദ്യോഗസ്ഥരോട് 25 കോടി അടിച്ച ഭാഗ്യശാലികള്‍. ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് സമർപ്പിച്ചു
ഇത്തവണത്തെ ഓണം ബംമ്പർ നാല് തമിഴ്നാട് സ്വദേശികൾക്ക്. സുഹൃത്തുക്കൾ പാണ്ഡ്യരാജ്, നടരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റെടുത്തത്. ഇവര്‍ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെ സംസ്ഥാന ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് സമർപ്പിച്ചു. നാല് പേരും ഒന്നിച്ചെത്തിയാണ് ടിക്കറ്റ് സമർപ്പിച്ചത്. തങ്ങളുടെ ഫോട്ടോ എടുക്കരുത് നാല് പേരും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ മാസം 15ന് വാളയാറിലെ ബാവ എജൻസിയിൽ നിന്ന് ടിക്കറ്റ് വാങ്ങിയത് അന്നൂർ സ്വദേശിയായ നടരാജൻ. തിരുപ്പൂർ സ്വദേശികളായ പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ നടരാജൻ്റെ കൂട്ടുകാരാണ്. […]
ശങ്കരാചാര്യ പ്രതിമ അനാച്ഛാദനം ചെയ്തു. 108 അടി ഉയരം, ചെലവ് 2000 കോടി
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഓംകാരേശ്വരിൽ പ്രതിമ അനാച്ഛാദനം ചെയ്തത്. ശങ്കരാചാര്യരുടെ 12ആം വയസ്സിലെ രൂപത്തിലാണ് പ്രതിമ നിര്‍മിച്ചത്. പ്രതിമയ്ക്ക് പുറമെ അദ്വൈത ലോക് എന്ന പേരില്‍ മ്യൂസിയവും വേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. 2000 കോടിയാണ് പദ്ധതിയുടെ ചെലവ്. നർമ്മദാ നദിയുടെ തീരത്തുള്ള നഗരമായ ഓംകാരേശ്വരിലെ മാന്ധാത പര്‍വതത്തിലാണ് പ്രതിമ സ്ഥാപിച്ചത്. തലസ്ഥാനമായ ഇന്‍ഡോറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണിത്. ഒന്നിലധികം ലോഹങ്ങൾ […]
കോളേജ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു
ആലുവ: പരീക്ഷ എഴുതാൻ ബന്ധുവായ സഹപാഠിക്കൊപ്പം ബൈക്കിൽ കോളേജിലേക്ക് പോയ വിദ്യാർത്ഥിനി കോളേജിന് മുന്നിൽ വെച്ച് സ്വകാര്യ ബസിടിച്ച് മരിച്ചു. അയ്യമ്പിള്ളി ആർഇജി സെന്ററിലെ ബികോം രണ്ടാം വർഷ വിദ്യാർത്ഥിനി ആലുവ കീഴ്മാട് സ്വദേശി ജിസ്മി ജോയ് ആണ്. ബൈക്ക് ഓടിച്ചിരുന്ന ഇമ്മാനുവലിനെ പരുക്കുകളോടെ മൂത്തകുന്നം ഗവ.ആശുപതിയിലും പ്രവേശിപ്പിച്ചു.
ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് എത്തിയത് 9000 കോടി രൂപ
ചെന്നൈ: ചെന്നൈയിലെ ക്യാബ് ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ എത്തിയത് 9000 കോടി രൂപ. എസ്എംഎസിലൂടെയാണ് പഴനി നെയ്ക്കരപ്പട്ടി സ്വദേശിയായ രാജ്കുമാർ തന്റെ ബാങ്ക് അക്കൗണ്ടിൽ കോടികൾ നിക്ഷേപിക്കപ്പെട്ടുവെന്ന വിവരം അറിഞ്ഞത്. തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ നിന്നാണ് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ക്രെഡിറ്റ് ആയത് അതുവരെ രാജ്കുമാറിന്റെ അക്കൗണ്ടിൽ 105 രൂപ മാത്രമാണുണ്ടായിരുന്നത്. തട്ടിപ്പാണെന്നാണ് രാജ്കുമാർ ആദ്യം കരുതിയിരുന്നത്. സ്ഥിരീകരിക്കാനായി സുഹൃത്തിന് 21,000 രൂപ അയച്ചുകൊടുത്തു. പണം സുഹൃത്തിനു കിട്ടി. ശേഷം മണിക്കൂറുകൾക്കുള്ളിൽ തമിഴ്‌നാട് മെർക്കന്റൈൽ […]
ബന്ധുവിനെ ബലാത്സംഗം ചെയ്ത് കൊന്നു: 29 വർഷം ജയിലിൽ; അങ്കമാലി സ്വദേശിയെ മോചിപ്പിക്കാൻ സുപ്രീം കോടതി
ന്യൂഡൽഹി∙ 29 വർഷമായി ജയിലിൽ കഴിയുന്ന അങ്കമാലി സ്വദേശി ജോസഫിനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ദീർഘനാൾ ജയിലിൽ കഴിയേണ്ടിവരുന്നത് ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു. ബന്ധുവായ സ്ത്രീയെ ബലാൽസംഗം ചെയ്ത് റെയിൽവേ ട്രാക്കിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നതാണ് ജോസഫിനെതിരായ കേസ്. 1994 സെപ്റ്റംബർ 16ന് നടന്ന സംഭവത്തിൽ ജോസഫിനു ജീവപര്യന്തം ശിക്ഷയാണ് അന്ന് കോടതി വിധിച്ചത്. ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കഴിഞ്ഞിട്ടും തന്നെ മോചിപ്പിക്കുന്നില്ലെന്നു കാട്ടി ജോസഫ് സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ നേരത്തെ […]
വ്യാപാരിയെയും കുടുംബത്തെയും മർദ്ദിച്ച എസ്.ഐയെ സസ്‌പെന്റ് ചെയ്തു
നെടുമ്പാശേരി: നെടുമ്പാശേരി ചെങ്ങമനാട് വ്യാപാരിയെയും കുടുംബത്തെയും മർദ്ദിച്ച സംഭവത്തിൽ എസ്.ഐയെ സസ്‌പെന്റ് ചെയ്ത തായി റൂറൽ എസ്.പി വിവേക് കുമാർ അറിയിച്ചു. ഇയാൾക്കെതിരെ കേസെടുത്തെന്നും വകുപ്പുതല അന്വേഷണമാരംഭിച്ചെന്നും എസ്.പി അറിയിച്ചു. ഡ്രൈവറുടെ പങ്കാളിത്തം പരിശോധിക്കുന്നുണ്ട്.കൺട്രോൾ റൂം എസ്.ഐ സുനി ലെയാണ് സസ്‌പെൻറ് ചെയ്തത്. ഇന്നലെയാണ് നെടുമ്പാശ്ശേരി കരിയാട് മദ്യലഹരിയിലെത്തിയ പൊലീസ് കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ചത്. സി.ആർ.വി വാഹനത്തിലെത്തിയ എസ്ഐ ഒരു പ്രകോപനം ഇല്ലാതെ ചൂരൽ വീശി അതിക്രമം നടത്തിയെന്നാണ് കരിയാട് സ്വദേശി കടയുടമ കുഞ്ഞുമോൻ […]
രണ്ടാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തി
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തി. ഇന്നലെ ഉച്ചയോടെ ചെന്നൈയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ തിരുവനന്തപുരത്തെത്തി. ഇന്ന് പുലർച്ചെ നാലരക്കാണ് തിരുവനന്തപുരത്ത് എത്തിയത്. ട്രെയിൻ നാളെ ട്രയൽ റൺ നടത്തിയേക്കും. ഞായറാഴ്ചയായിരിക്കും ട്രെയിനിന്‍റെ ഉദ്ഘാടന യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ വഴി പുതിയ ട്രെയിനിന്റെ ഉദ്ഘാടനം നടത്തുക. അടുത്ത ചൊവ്വാഴ്ച മുതലായിരിക്കും സർവീസ് തുടങ്ങുക. കാസർകോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കാണ് സർവീസ് നടത്തുക. കണ്ണൂർ,കോഴിക്കോട്, ഷൊർണൂർ,തൃശ്ശൂർ,എറണാകുളം ജംങ്ഷൻ,ആലപ്പുഴ,കൊല്ലം തുടങ്ങിയവയാണ് നിർദേശിച്ചിരിക്കുന്ന സ്റ്റോപ്പുകൾ. […]
‘മോനെ ഇനി മോഷ്ടിക്കരുത് ‘ വീട്ടില്‍ കയറിയ കള്ളനെ ഉപദേശിച്ച് അധ്യാപിക
ഇനി ചെയ്യരുത് കേട്ടോ മോനെ, ഞാനൊരു അധ്യാപികയാണ്. ഞങ്ങളുടെ വീട്ടിൽ മാത്രമല്ല മറ്റ് ആരുടെ വീട്ടിലും ഇനി മുതൽ മോഷ്ടിക്കാൻ പോവരുത്. നല്ലതായി പെരുമാറാൻ ശ്രമിക്കണം. പാലക്കാട് തൃത്താല കാവില്‍പ്പടിയിലെ അധ്യാപിക മുത്തുലക്ഷ്മിയാണ് തൃത്താല പൊലീസ് തെളിവെടുപ്പിനെത്തിച്ച കവര്‍ച്ചാക്കേസ് പ്രതിയായ കണ്ണൂര്‍ സ്വദേശി ഇസ്മയിലിനോട് ഉപദേശരൂപേണ പറഞ്ഞത്. മുത്തുലക്ഷ്മിയുടെ വീട്ടില്‍ ഉള്‍പ്പെടെ നിരവധി വീടുകളിലാണ് ഇസ്മയില്‍ കവര്‍ച്ചയ്ക്ക് കയറിയത്. തുടര്‍ കവര്‍ച്ച നടത്തിയതിന് കഴിഞ്ഞദിവസമാണ് ഇസ്മയിലിനെ തൃത്താല പൊലീസ് പിടികൂടിയത്. സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് […]
ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു
മടിക്കൈ: കാസര്‍കോട് മടിക്കൈ ചരുരക്കിണറില്‍ ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടിക്കുളം വെട്ടിത്തറക്കാലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് ഇജാസ്, പാക്കം ചെര്‍ക്കാപ്പാറ സ്വദേശി ഇബ്രാഹിം ബാദുഷ എന്നിവരാണ് പിടിയിലായത്. ചതുരക്കിണറില്‍ സ്റ്റേഷനറി കട നടത്തുന്ന ബേബി എന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നാണ് പ്രതികള്‍ സ്വർണ്ണമാല പൊട്ടിച്ചത് രക്ഷപ്പെട്ടത്. മോഷണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്രതികളെ പൊലീസ് പൊക്കിയത്. വെള്ളം ചോദിച്ചെത്തിയ യുവാക്കള്‍ ബേബിയുടെ മാല പൊട്ടിച്ച് ബൈക്കില്‍ […]