
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ടോറസ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അല്ലപ്ര സ്വദേശിനി രഞ്ജിനി ആണ് മരിച്ചത്. എം സി റോഡിലെ കാഞ്ഞിരക്കാട് വളവിൽ ആണ് സംഭവം. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. വീട്ടമ്മയുടെ ശരീരത്ത് കൂടി ടോറസ് കയറിയിറങ്ങിയതിനെ തുടർന്ന് ശരീരം രണ്ടായി മുറിഞ്ഞു പോയി. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കാലടി ഭാഗത്തേക്ക് പോയ വീട്ടമ്മയുടെ സ്കൂട്ടറിൽ പിന്നാലെ വന്ന ടോറസ് ഇടിക്കുകയായിരുന്നു
. ഇത് തുടർന്ന് തെറിച്ചു വീണ വീട്ടമ്മയുടെ ദേഹത്തുകൂടി ടോറസ് കയറിയിറങ്ങി. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. എം സി റോഡിലെ സ്ഥിരം
അപകടമേഖലകളിൽ ഒന്നാണ് കാഞ്ഞിരക്കാട് വളവ്. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചതും ഈ വളവിൽ വച്ചാണ്