06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,636 views 0 sec 0 Comment

ഭാര്യയെ സംശയം; ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

admin - December 25, 2023

പെരുമ്പാവൂർ: വാഴക്കുളം ചെമ്പറക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചെമ്പറക്കി നാലു സെൻ്റ് കോളനിയിൽ പാറക്കാട്ടുമോളം രവിയുടെ മകൾ 28 വയസ്സുള്ള അനുമോളാണ് വെട്ടേറ്റ് മരിച്ചത്. അനുവിന്റെ ഭർത്താവ് വാഴക്കുളം, കൈപ്പൂരിക്കര, മുല്ലപ്പിള്ളി വീട്ടിൽതടം കോളനിയിൽ താമസിക്കുന്ന 31 വയസ്സുള്ള രജീഷിനെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കയ്യിൽ കരുതിയ ചുറ്റികയുമായി എത്തിയ പ്രതി അനുമോളെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തലയോട്ടി പിളർന്നതായി പോലീസ് പറഞ്ഞു. പിന്നീട് വീട്ടിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനുവിന്റെ ശരീരമാസകലം ആഴത്തിൽ മുറിവ് ഉണ്ടാക്കി. പിതാവ് രവി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻതന്നെ നാട്ടുകാരെയും, തുടർന്ന് പോലീസിലും വിവരമറിയിച്ചു. തടിയിട്ടപറമ്പ് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ പ്രതി ആലുവയിലേക്ക് ബസ്സിൽ കയറി പോയതായി വിവരം ലഭിച്ചു. പ്രതിയെ പിന്തുടർന്ന് ആലുവ മണപ്പുറത്ത് നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

പ്രതിക്കുണ്ടായ സംശയങ്ങളാണ് കൊലപാതകത്തിന് കാരണം. വളരെ മൃഗീയമായിട്ടാണ് പ്രതി കൊലപാതകം ചെയ്തത് എന്ന് പോലീസ് പറഞ്ഞു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷം ആയി. തടിയിട്ടപറമ്പ് സി ഐ മനോജ് കുമാർ, എസ് ഐ റാസിക്ക് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടിലെത്തിക്കും. തുടർ നടപടികൾക്ക് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

PREVIOUS

അരി മില്ലുകളിലെ മാലിന്യം ചെങ്ങൽ തോട്ടിലേക്ക് ഒഴുക്കുന്നു; ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു

NEXT

കാലടി ജംങ്ങ്ഷനിലെ സിഗ്‌നൽ ലൈറ്റിലെ പരസ്യ ബോർഡ് ഏത് നിമിഷവും നിലംപൊത്താം; വൻ അപകടഭീഷണി
Related Post
March 19, 2024
‘ഞാൻ മുൻ എസ്എഫ്ഐക്കാരൻ; കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനെ കാണും’
April 3, 2024
താന്നിപ്പുഴയിൽ വാഹനാപകടം; ടോറസ് കയറിയിറങ്ങി അച്ചനും മകൾക്കും ദാരുണാന്ത്യം
September 16, 2023
കള്ളൻ രക്ഷപ്പെട്ടത് ചെമ്പ് വാർപ്പ് കൊണ്ട് മുഖം മറച്ച്
December 16, 2024
മറ്റൂർ മർച്ചന്റസ് അസോസിയേഷൻ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved