07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
407 views 0 sec 0 Comment

ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചു, നവദമ്പതികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം

admin - December 15, 2024

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെ 4.30ന് പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തില്‍ കാര്‍ യാത്രികാരയ മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖിന്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. അനുവിനെയും നിഖിലിനേയും വിളിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മടങ്ങുകയായിരുന്നു കാര്‍ എന്നാണ് പോലീസ് പറഞ്ഞത്. മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്.

മലേഷ്യയില്‍ നിന്ന് എത്തിയ അനുവും നിഖിലുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. അപകടം നടന്ന ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശില്‍ നിന്ന് എത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. അനുവിന്റെ ഭര്‍ത്താവാണ് നിഖില്‍. നിഖിലിന്റെ അച്ഛനാണ് മത്തായി. അനുവിന്റെ അച്ഛനാണ് ബിജു പി ജോര്‍ജ്. അതായത് ഭാര്യയും ഭര്‍ത്താവും അവരുടെ അച്ഛന്മാരുമാണ് അപകടത്തില്‍ മരിച്ചത്. അതിനിടെ അനുവും നിഖിലും ഈയിടെയാണ് വിവാഹിതരായതെന്നും ഇവര്‍ രണ്ടു പേരും വിദേശത്ത് നിന്നും മടങ്ങി വന്നവരാണെന്നും സൂചനകളുണ്ട്.

അപകടത്തെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്ത് എടുക്കുകയായിരുന്നു. കാര്‍ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടമുണ്ടായി നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ അനുവിന് ജീവനുണ്ടായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ എത്തിയ ശേഷമാണ് അനു മരിച്ചത്. ബാക്കിയുള്ളവര്‍ കാറില്‍ കുടുങ്ങി. പോലീസും ഫയര്‍ ഫോഴ്‌സും എത്തി വെട്ടി പൊളിച്ചു. അപ്പോഴേക്കും നാലു പേരും മരിച്ചു.

അപകടത്തെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്ത് എടുക്കുകയായിരുന്നു. കാര്‍ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടമുണ്ടായി നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ അനുവിന് ജീവനുണ്ടായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ എത്തിയ ശേഷമാണ് അനു മരിച്ചത്. ബാക്കിയുള്ളവര്‍ കാറില്‍ കുടുങ്ങി. പോലീസും ഫയര്‍ ഫോഴ്‌സും എത്തി വെട്ടി പൊളിച്ചു. അപ്പോഴേക്കും നാലു പേരും മരിച്ചു. കാര്‍ ഓടിച്ചിരുന്നത് ബിജുവായിരുന്നു എന്നാണ് സൂചന. ഡ്രൈവര്‍ ഉറങ്ങി പോയതാണ് മരണ കാരണമെന്നാണ് വിലയിരുത്തല്‍. അടുത്ത സമയത്താണ് നിഖിലും അനുവിന്റേയും വിവാഹം നടന്നതെന്ന് കോന്നി എംഎല്‍എ ജിനേഷ് കുമാറാണ് അറിയിച്ചത്. രണ്ടു പേരും വിദേശത്ത് നിന്നും മടങ്ങി വന്നുവെന്ന സൂചനയും എംഎല്‍എയാണ് പങ്കുവച്ചത്. കാര്‍ അമിത വേഗതയിലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഉറങ്ങി പോയതാകും മരണ കാരണമെന്ന് പോലീസ് പറഞ്ഞതെന്നും എംഎല്‍എ വിശദീകരിച്ചു. അപകടം നടക്കാനുള്ള സാഹചര്യം അവിടെ ഇല്ലെന്നാണ് എംഎല്‍എ പറയുന്നത്.

നവംബര്‍ 30നായിരുന്നു നിഖിലിന്റേയും അനുവിന്റേയും വിവാഹം. ഇതിന് ശേഷം ഇവര്‍ ഹണിമൂണിന് മലേഷ്യയിലേക്ക് പോയി. ഇവരെ വിളിക്കാനായിരുന്നു രണ്ടു പേരുടേയും അച്ഛന്മാര്‍ കാറുമായി തിരുവനന്തപുരത്തേക്ക് പോയത്.

PREVIOUS

ഫ്രഞ്ച് ചലച്ചിത്ര ആചാര്യനെക്കുറിച്ചു മലയാളി വൈദികന്‍റെ ഗ്രന്ഥം

NEXT

ആഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടികളുമായി പോലീസ്
Related Post
June 21, 2024
ഗേറ്റിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; മൃതദേഹം കാണാനെത്തിയ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു
September 9, 2023
നയന സൂര്യന്‍റെ മരണം കൊലപാതകമല്ലെന്ന് ഫൊറൻസിക് സംഘം
January 17, 2024
അയ്യപ്പൻ മന്ത്രിയുടെ രൂപത്തിലെത്തിയതു കൊണ്ട് മികച്ച ദർശനം കിട്ടി; ഷൺമുഖ അമ്മാൾ
October 13, 2025
രക്ഷാപ്രവർത്തനത്തിനിടെ ദാരുണാപകടം; കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം 3 മരണം
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved