06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
454 views 0 sec 0 Comment

14 കാരനെ കഞ്ചാവും ലഹരിയും നൽകി പീഡിപ്പിച്ചു, 67 കാരന് 30 വർഷം കഠിന തടവ്, പിഴ

admin - November 3, 2023

പത്തനംതിട്ട : പതിനാല് വയസുകാരനെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവ്. ചെങ്ങന്നൂർ ആലാ സ്വദേശിയും ഇലവുംതിട്ടയിലെ വ്യാപാര സ്ഥാപന ഉടമയുമായ കല്ലൻ മോടി സൂരജ് ഭവൻ വീട്ടിൽ ഏബ്രഹാം തോമസ് മകൻ തോമസിനെ (67)യാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി 30 വർഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴ നൽകാനും വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 2 വർഷ അധിക കഠിന തടവും ശിക്ഷ വിധിച്ചു. പോക്സോ ആക്ട് 5, 6,9, 10 എന്നീ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 വകുപ്പു പ്രകാരം ജഡ്ജി എ. സമീർ ആണ് ശിക്ഷ വിധിച്ചത്.

2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളില്ലാത്ത ദമ്പതികൾ ദത്തെടുത്ത ആൺകുട്ടിയെ ആണ് പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കഞ്ചാവും മദ്യവും മറ്റ് ലഹരി വസ്തുക്കളും നൽകി പ്രതി ആൺകുട്ടിയെ വശത്താക്കി. തോമസിന് ഇരയുടെ വളർത്തച്ഛനോട് വിരോധമുണ്ടായിരുന്നു. കുട്ടിയെ ഉപയോഗിച്ച് വളർത്തച്ഛനെും തനിക്ക് ഇഷ്ടമില്ലാത്ത പ്രദേശവാസികൾക്കെതിരെയും ദ്രോഹ പ്രവൃത്തികൾ ചെയ്യിപ്പിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. പിന്നീട് കുട്ടിയെ ലഹരി വസ്തുക്കളിൽ അടിമയാക്കി ലൈംഗിക ഉപയോഗങ്ങൾക്ക് ഇരയാക്കുകയായിരുന്നു.

കുട്ടിയിൽ സ്വഭാവ വൈകൃതങ്ങൾ കണ്ട് നിരന്തരമായി നടത്തിയ കൗൺസിലിംഗിലാണ് ലൈംഗിക പീഡനമടക്കമുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്. തുടർന്ന് ഇലവുംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി. കേസിൽ, കുട്ടികളെ ലഹരിക്കടിമകളാക്കി ലൈംഗിക ഉപയോഗം നടത്തുന്ന കുറ്റകൃത്യം അങ്ങേയറ്റം ഗൗരവതരമായി കാണണമെന്നും ഒരു തലമുറയെ തന്നെ വഴി തെറ്റിക്കുന്ന ഇത്തരം കുറ്റവാളികളുടെ ശിക്ഷ സമൂഹത്തിന് വ്യക്തമായ സന്ദേശം നൽകണമെന്നുമുള്ള വാദം കോടതി അംഗീകരിച്ചു.

ദത്തെടുത്ത മാതാപിതാക്കളുടെ മനോഗതിയും ഇരയായ കട്ടിയുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്തുമാണ് കേസി പ്രതിക്ക് 30 വർഷം കഠിന തടവിന് കോടതി വിധിച്ചത്. പിഴ തുക ഇരയായ കുട്ടിക്ക് ഈടാക്കി നൽകണമെന്നും വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. പൊലീസ് ഇൻസ്പെക്ടർമാരായ വിനോദ് കൃഷ്ണൻ എം.കെ സുരേഷ് എന്നിവരാണ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

PREVIOUS

ക്ഷേത്ര പൂജാരിയെ വെട്ടിയെ പ്രതികളായ രണ്ടു പേരെ തമിഴ്നാട്ടിൽ നിന്നും പിടികൂടി

NEXT

ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Related Post
March 10, 2024
മൃദംഗ വിദ്വാൻ ആർ.എൽ.വി വേണു കുറുമശ്ശേരിയുടെ ദേഹവിയോഗം കലാലോകത്തിനു തീരാനഷ്ടം
June 29, 2025
പത്ത് പോലീസുദ്യോഗസ്ഥർ മികച്ച സേവനത്തിനുള്ള ബാഡ്ജ്ഓഫ് ഓണർ ഏറ്റുവാങ്ങി
June 26, 2024
ഡി ഐ ജി കപ്പ് പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ കരസ്ഥമാക്കി
March 12, 2025
കാലടിയിൽ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം : സ്വകാര്യ ബസുകൾക്ക് പകരം സംവിധാനമൊരുക്കും
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved