FEATURED

പ്രധാന മന്ത്രിയുമായി സംവദിക്കാൻ ആദിശങ്കര എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനിയും

കാലടി:ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ജനുവരി 11 – 12 തിയതികളിൽ ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൽ പങ്കെടുക്കാൻ  കാലടി ആദി ശങ്കര എൻജിനീയറിങ് കോളജിലെ എൻ എസ് എസ് വോളണ്ടീയറായ ദേവിക ജി എ തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ വ്യാപകമായി നടത്തപ്പെട്ട ഓൺലൈൻ ക്വിസ് മത്സരത്തിലും പ്രബന്ധരചനാ മത്സരത്തിലും മികവ് പുലർത്തിയ ദേവിക തിരുവനന്തപുരത്തു വച്ചുനടന്ന പ്രബന്ധ അവതരണത്തിലും അഭിമുഖത്തിലും മികച്ച പ്രകടനം നടത്തിയാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. പ്രധാനമന്ത്രിയുമായി സംവദിക്കാനും […]

FEATURED

മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ ആൻ്റ് ഓപ്പൺ ജിം : 7 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും

കാലടി: മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ ആൻ്റ് ഓപ്പൺ ജിംനേഷ്യത്തിൻ്റെ ഉദ്ഘാടനം 7 ന് നടക്കുമെന്ന് റോജി എം ജോൺ എം.എൽ.എ., ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി എന്നിവർ അറിയിച്ചു.7 ന് വൈകീട്ട് 6 ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. റോജി എം ജോൺ എം എൽ എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി. മുഖ്യാതിഥിയാകും.ടൂറിസം ഡയറക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ ഐ എ എസ് , അങ്കമാലി […]

FEATURED

അങ്കമാലിയിൽ വാഹനാപകടം; അധ്യപകന് ദാരുണാന്ത്യം

അങ്കമാലി: അങ്കമാലിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് പ്രൊഫസർ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് (42) ആണ് മരിച്ചത്, അങ്കമാലി ഫിസാറ്റ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആണ്

FEATURED

പെരുമ്പാവൂരില്‍ തെങ്ങ് കടപുഴകി ദേഹത്ത് വീണ് 5 വയസുകാരന് ദാരുണാന്ത്യം

പെരുമ്പാവൂര്‍: തെങ്ങ് കടപുഴകി ​ദേഹ​ത്ത് വീണതിനെ തുടർന്ന് പെരുമ്പാവൂരിൽ 5 വയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ (5) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തെങ്ങിന്‍റെ അടിഭാഗം കേടായി നിന്നത് ശ്രദ്ധയിൽ പെടാതെ സമീപത്ത് തീ ഇട്ടിരുന്നു. തണുപ്പകറ്റാൻ തെങ്ങിന് അടുത്തു വന്നുനിന്നതായിരുന്നു കുട്ടിയെന്നാണ് വിവരം.

FEATURED

ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ പുരോഗതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്കിടെ വീണു പരുക്കേറ്റ എംഎൽഎ ഉമ തോമസിന്‍റെ ആരോഗ്യ നിയലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുളളറ്റിൻ. ഉമ തോമസിന്‍റെ തലയ്ക്ക് ഉണ്ടായ മുറിവുകൾ ഭേദപ്പെട്ടു വരുകയാണെന്നും ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും ഡോക്‌ടർമാർ വ്യക്തമാക്കി. ശ്വാസകോശത്തിലെ ‌പരുക്ക് വെല്ലുവിളിയുളളതാണ്. വാരിയെല്ല് പൊട്ടിയതിനാൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. ശ്വാസകോശത്തിലെത്തിയ രക്തം പൂർണമായും മാറ്റാൻ സാധിച്ചിട്ടില്ലെന്നും ഡോക്‌ടർമാർ വ്യക്തമാക്കി. വെന്‍റിലേറ്ററിൽ തുടരുകയാണെങ്കിലും എംഎൽഎ യുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ട്. കൈകാലുകൾ മാത്രം ചലിപ്പിച്ച ഉമ തോമസ് ബുധനാഴ്ച ശരീരമാകെ ചലിപ്പിച്ചു. […]

FEATURED

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മന്ത്രിമാര്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗാര്‍ഡ് ഒഫ് ഓണര്‍ അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരി​യ​യിൽ എത്തിയ നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും […]

FEATURED

കലൂർ നൃത്ത പരിപാടി അപകടം; മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കൊച്ചി: ഉമ തോമസ് എംഎൽഎ കലൂർ സ്റ്റേഡിയത്തിന്‍റെ വിഐപി ഗ‍്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ കേസിൽ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഘ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാർ വ‍്യാഴാഴ്ച ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകണം. എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. മൃദംഗ വിഷന് കൂടുതൽ ബാങ്ക് അക്കൗണ്ട് ഉണ്ടോയെന്ന് പരിശോധിച്ചു വരുകയാണെന്നും നൃത്താധ‍്യാപകർ പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

FEATURED

അബദ്ധത്തിൽ കൈ തട്ടി ഗിയർ ന്യൂട്ടറിലായി; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: പുതുവത്സരാഘോഷത്തിനായി എത്തിയ സംഘത്തിന്റെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ കുട്ടിക്കാനത്തിന് സമീപത്തെ സ്വകാര്യ റിസോര്‍ട്ടിനു സമീപത്താണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാര്‍ ആണ് അപകടത്തില്‍പെട്ടത്. വാഹനം നിര്‍ത്തി യുവാക്കള്‍ പുറത്തിറങ്ങി. ആ സമയത്ത് ഫൈസല്‍ വാഹനത്തിനുള്ളിലായിരുന്നു. അബദ്ധത്തില്‍ കൈ തട്ടി ഗിയര്‍ ന്യൂട്ടറിലായതോടെ കാര്‍ കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പീരുമേട് ഫയര്‍ഫോഴ്‌സിന്റെയും ഈരാറ്റുപേട്ടയില്‍ […]

FEATURED

ഫീൽഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ജനറൽ മാനേജർ അറസ്റ്റിൽ

പെരുമ്പാവൂ: ഫീൽഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ജനറൽ മാനേജർ അറസ്റ്റിൽ. വയനാട് പൊരുനല്ലൂർ തരുവണ ഭാഗത്ത് കുട്ടപറമ്പൻ വീട്ടിൽ ഹുബൈൽ (26) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനത്തിൻ്റെ ജനറൽ മാനേജരായ ഇയാൾ കഴിഞ്ഞ മാസം ആദ്യമാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. മാറമ്പിള്ളിയിലെ ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിൻ്റെ ടെറസിൽ വച്ചായിരുന്നു ആക്രമണം. പേഴ്സണൽ മീറ്റിംഗ് എന്നു പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. സാധാരണക്കാരായ നിരവധി യുവതീയുവാക്കൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇയാളെക്കുറിച്ച് വിശദമായി […]