ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ: ‘അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ’ എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു
അങ്കമാലി: അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ പുതിയ വാട്സ്ആപ്പ് കമ്മ്യൂണിറ്റി ഗ്രൂപ്പായ ‘അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ’ ഉദ്ഘാടനം ചാലക്കുടി എം.പി. ബെന്നി ബെഹനാൻ നിർവഹിച്ചു. ജൂലൈ 9-ന് രാവിലെ 8:30-ന് നടന്ന ചടങ്ങിൽ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. ഏബൽ ജോർജ്, മറ്റ് ആശുപത്രി പ്രതിനിധികൾ പങ്കെടുത്തു. സമൂഹത്തിന് സമഗ്രമായാ ആരോഗ്യ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി അധികൃതർ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. “ആധുനിക സാങ്കേതിക വിദ്യകൾ ആരോഗ്യരംഗത്ത് പ്രയോജനപ്പെടുത്തുന്നത് അഭിനന്ദനീയമാണ്. […]
മന്ത്രി വി.എൻ വാസവനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്ക് ജാമ്യം ലഭിച്ചു
ആലുവ: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് വീണ് ബിന്ദു എന്ന സ്ത്രീ മരിക്കാനിടയായ സാഹചര്യത്തിൽ പ്രതിഷേധിച്ചും, ആരോഗ്യ മേഖലയിലെ തകർച്ചയിലും പ്രതിഷേധിച്ച് മന്ത്രി വി.എൻ വാസവനെതിരെ അങ്കമാലി അഡലക്സ് കൺവെൻഷൻ സെന്ററിന് മുന്നിൽ വച്ച് കരിങ്കൊടികാണിച്ചതിനെ തുടർന്ന് അറസ്റ്റിലായവർക്ക് യൂത്ത് കോൺഗ്രസ് താക്കന്മാർക്ക് ജാമ്യം ലഭിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി ആന്റു, ഭാരവാഹികളായ സോണി പനന്താനം, ജോണി ക്രിസ്റ്റഫർ വിപിൻദാസ്, റിൻസ് ജോസ് തുടങ്ങിയവർക്കാണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്. […]
ഹിമാലയ വുഡ് ബാഡ്ജ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കി
മലയാറ്റൂർ; മലയാറ്റൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് മാസ്റ്റർ സനിൽ പി തോമസ് ഹിമാലയ വുഡ് ബാഡ്ജ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കി. ആലുവ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ചാണ് കോഴ്സിൽ പങ്കെടുത്തത്.കഴിഞ്ഞദിവസം നൽകിയ വാർത്തയിൽ സനിൽ പി തോമസ് ഹിമാലയ വുഡ് ബാഡ്ജ് അവാർഡ് നേടി എന്നാണ് നൽകിയിരുന്നത്. എന്നാൽ ഹിമാലയ വുഡ് ബാഡ്ജ് ട്രെയിനിങ് കോഴ്സ് മാത്രമാണ് പൂർത്തിയാക്കിയിരിക്കുന്നത്. നാഷണൽ ട്രെയിനിങ് സെന്റർ അതിന്റെ റിസൾട്ട് അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകുമ്പോൾ മാത്രമാണ് വുഡ് ബാഡ്ജ് നേടിയതായി […]
സ്വകാര്യ ബസുടമകളുടെ സൂചനാ സമരം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം ആരംഭിച്ചു. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ, 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
വിദ്യാർഥിനി പനി ബാധിച്ച് മരിച്ച സംഭവം; സമീപത്തെ വീട്ടിലെ നായക്ക് പേ വിഷബാധ
കാലടി: അയ്യമ്പുഴ ചുള്ളിയിൽ വിദ്യാർഥിനി പനി ബാധിച്ചു മരിച്ച സംഭവം. കുട്ടിയുടെ വീടിന്റെ സമീപത്തെ വീട്ടിലെ നായക്ക് പേ വിഷബാധ. കുട്ടി മരിച്ച ശനിയാഴ്ച്ചയാണ് നായ ചത്തത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടി മരിക്കുന്നതിന് 6 ദിവസം മുൻപ് കുട്ടിയുടെ വീട്ടിലെ നായയും ചത്തിരുന്നു. മെഡിക്കൽ ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തി പരിശോധനകൾ നടത്തി. പടയാട്ടിൽ ഷിജു മകൾ ജനിറ്റയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്. മരണകാരണം പേവിഷബാധ മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല പോസ്റ്റുമോർട്ടം […]
അലഞ്ഞുതിരിഞ്ഞു നടന്നവർ തമ്മിൽ ഏറ്റുമുട്ടി; ഒരാൾ കുത്തേറ്റു മരിച്ചു
ആലുവ: ആലുവ നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നവർ തമ്മിൽ ഏറ്റുമുട്ടി കുത്തേറ്റ് ചികിത്സയിലായിരുന്നയാള് മരിച്ചു. വെളിയത്തുനാട് സ്വദേശി സാജന് (48) ആണ് മരിച്ചത്. നഗരത്തില് അലഞ്ഞു നടന്നിരുന്ന സാജനെ കോഴിക്കോട് സ്വദേശി അഷ്റഫാണ് കുത്തിയത്. അഷ്റഫും നഗരത്തില് അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും സാജനെ അഷറഫ് കുത്തുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സാജൻ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അഷറഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് […]
മദ്യപിച്ച് വാക്ക് തർക്കം; കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ
ആലുവ : മദ്യപിച്ച് വാക്ക് തർക്കമുണ്ടായതിനെത്തുടർന്ന് യുവാവിന് കുത്തേറ്റു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സയിൽ തുടരുകയാണ്. യുസി കോളേജിന് സമീപം താമസിക്കുന്ന വലിയപറമ്പിൽ വീട്ടിൽ രാജൻ മകൻ സാജനാണ് (48) കുത്തേറ്റത്. ശനിയാഴ്ച രാവിലെ 9 മണിയോടെ ആലുവ മാർക്കറ്റ് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് സാജനു കുത്തേൽക്കുന്നതിൽ കലാശിച്ചത്. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ നൽകുന്നത്. പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാർക്കറ്റിനു സമീപം മദ്യപാനികൾ സ്ഥിരം ശല്യക്കാരായി […]
പനി ബാധിച്ച് 7-ാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
കാലടി: പനി ബാധിച്ച് 7-ാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. അയ്യംമ്പുഴ കൊല്ലക്കോട് പടയാട്ടി ഷിജു ജാസ്മി ദമ്പതികളുടെ മകൾ ജെനീറ്റ (12) ആണ് മരിച്ചത്. രണ്ട് ദിവസമായി ജെനീറ്റക്ക് പനിയാരുന്നു. അതിന്റെ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പനി കൂടിയതിനെ തുടർന്ന് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ഞപ്ര സെന്റ്. മേരീസ് യൂപി സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം; തീരുമാനങ്ങളിൽ നിന്നും പിന്നോട്ടില്ല; പ്രൊഫ. കെ. കെ. ഗീതാകുമാരി, അഡ്വ. കെ. എസ്. അരുൺകുമാർ
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പുതിയതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും ക്യാമ്പസിൽ സുരക്ഷ ഉറപ്പാക്കുമെന്നും വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരിയും സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുൺകുമാറും പറഞ്ഞു. സർവ്വകലാശാലയിൽ നടപ്പിലാക്കിയ പുതിയ നിയന്ത്രണങ്ങളിന്മേൽ സർവ്വകലാശാലയിലെ അധ്യാപക–അനധ്യാപക ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സിൻഡിക്കേറ്റ് തീരുമാനങ്ങൾ നടപ്പിലാക്കാനുളളതാണ്. ആരൊക്കെ എതിർത്താലും കൃത്യമായി നടപ്പിലാക്കിയിരിക്കും. സർവ്വകലാശാലയിലെ അധ്യാപക – അനധ്യാപക ജീവനക്കാരുടെ ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വീകരിക്കും. സർവ്വകലാശാലയുടെ യശസ്സിന് […]



