ആലുവയിൽ വൻ കഞ്ചാവ് വേട്ട; 25 കിലോഗ്രാമോളം കഞ്ചാവുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
ആലുവ: ആലുവയിൽ വൻ കഞ്ചാവ് വേട്ട, വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഇരുപത്തിയഞ്ച് കിലോഗ്രാമോളം കഞ്ചാവുമായി നാല് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ഒഡീഷാ സുരധ സ്വദേശികളായ ക്രിഷ്ണ നായക് (20), രാജ നായക് (25), സഞ്ജീബ് നായക് (20), കണ്ടമാൽ സ്വദേശി നന്ദമാലിക് (35) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആലുവ റയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കടത്തുകാരെ […]
മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; അമ്മയ്ക്കും ഭർത്താവിനുമെതിരെ യുഎപിഎ
തിരുവനന്തപുരം: പതിനാറുകാരനായ മകനെ ഐഎസിൽ (ഇസ്‌ലാമിക് സ്റ്റേറ്റ്) ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതിയില്‍ അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ട പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭര്‍ത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് കേസെടുത്തത്. രണ്ടാം വിവാഹത്തിനു ശേഷം യുവതി മതപരിവര്‍ത്തനം നടത്തിയിരുന്നു. അതിനു ശേഷം ഇവര്‍ യുകെയിലായിരുന്നു. മകന്‍ യുകെയില്‍ എത്തിയപ്പോള്‍ ഐസുമായി ബന്ധമുള്ള വിഡിയോ ദൃശ്യങ്ങള്‍ കാട്ടി കുട്ടിയെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്നാണ് […]
നടി ഊർമ്മിള ഉണ്ണി ബിജെപിയിൽ; ഷാൾ അണിയിച്ച് എ.എൻ രാധാകൃഷ്ണൻ
കൊച്ചി: നടി ഊർമ്മിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ഊർമ്മിള ഉണ്ണി ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വം എടുത്തത്. എ.എൻ രാധാകൃഷ്ണൻ ഊർമ്മിള ഉണ്ണിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ചലച്ചിത്ര നിർമാതാവ് ജി.സുരേഷ് കുമാർ ചടങ്ങിനെത്തിയിരുന്നു.താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധികയാണെന്ന് അവർ പ്രതികരിച്ചു
ശബരിമല തീർഥാടക കുഴഞ്ഞുവീണു മരിച്ചു
പത്തനംതിട്ട: ശബരിമല ദർശനത്തിന് കോഴിക്കോടു നിന്നെത്തിയ തീർഥാടക കുഴഞ്ഞുവീണു മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനടുത്തുള്ള നിർമാല്യം വീട്ടിൽ സതിയാണ് മരിച്ചത്. 60 വയസായിരുന്നു. മലകയറ്റത്തിനിടെ അപ്പാച്ചിമേട്ടിൽ വച്ചാണ് സതി കുഴഞ്ഞുവീണത്. ഭർത്താവിനും മറ്റു ബന്ധുക്കൾക്കും ഒപ്പമാണ് ശബരിമല തീർഥാടനത്തിനെത്തിയത്. ചൊവ്വാഴ്ച അനിയന്ത്രിതമായ തിരക്കാണ് ശബരിമല തീർഥാടന പാതയിലും സന്നിധാനത്തും അനുഭവപ്പെട്ടത്. ആറ് മുതൽ ഏഴ് മണിക്കൂർ വരെ സമയമാണ് പമ്പ മുതൽ നടപ്പന്തൽ വരെയെത്താൻ എടുത്തത്. അവിടെയും മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് പലർക്കും […]
കാലടി പഞ്ചായത്ത് : യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കാലടി പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികൾ വാർഡ് 1 മെർളി ആന്റണി വാർഡ് 2 കെ.ഡി വർക്കി വാർഡ് 3 വിൽസൻ വട്ടപ്പറമ്പൻ വാർഡ് 4 പ്രിൻസി ഡൊമിനി വാർഡ് 5 ജെസി വർഗ്ഗീസ് വാർഡ് 6 ലേഖ വൽസൻ വാർഡ് 7 ഹർഷ മനോജ് വാർഡ് 8 പി.ആർ. മോഹനൻ വാർഡ് 9 സ്മിന ഷൈജു വാർഡ് 10 റെന്നി പാപ്പച്ചൻ വാർഡ് 11 അമ്പിളി ശ്രീകുമാർ വാർഡ് 12 ഷൈജൻ തോട്ടപ്പിള്ളി […]
ശബരിമലയിൽ തിരക്ക്; ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി സർക്കാർ, തള്ളി ഇലക്ഷൻ കമ്മിഷൻ
തിരുവനന്തപുരം: ശബരിമലയിലെ ദിവസേനയുള്ള കാര്യങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥ യോഗം വിളിക്കണമെന്ന ആവശ്യം തള്ളി തെരഞ്ഞെടുപ്പു കമ്മിഷൻ. ശബരിമലയിൽ തീർഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ദേവസ്വം മന്ത്രിയാണ് തെരഞ്ഞെടുപ്പു കമ്മിഷന് കത്ത് നൽകിയിരുന്നത്. ഉദ്യോഗസ്ഥരുടെ യോഗവും വാർത്താസമ്മേളനവും നടത്താൻ അനുമതി ആവശ്യപ്പെട്ടു കൊണ്ടായിരുന്നു കത്ത് നൽകിയത്. എന്നാൽ പെരുമാറ്റച്ചട്ടം നില നിൽക്കേ ഇതിനു സാധിക്കില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിനു പകരം വാർത്താക്കുറിപ്പ് നൽകാനും കമ്മിഷൻ നിർദേശിച്ചു. ശബരിമല തീർഥാടനം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു വിധത്തിലും ഉപയോഗിക്കാതിരിക്കുന്നതിനായാണ് കമ്മിഷന്‍റെ നടപടി. […]
ഒന്നര വയസ്സുകാരിയുടെ വായ പൊത്തിപ്പിടിച്ച് സഹോദരിയെ പീഡിപ്പിച്ചു; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ 14 കാരിക്ക് ക്രൂര പീഡനം. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. ബംഗാള്‍ സ്വദേശികളാണ് പിടിയിലായത്. പോക്സോ വകുപ്പ് ഉള്‍പ്പെടെ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തിരുവല്ലയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്. അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ പ്രതികൾ വീടിനുള്ളിൽ കയറുകയായിരുന്നു. കുട്ടികള്‍ അറിയാതെ വീട്ടിനുള്ളിൽ കയറിയ ഇവര്‍ 14കാരിയെ പിടിച്ച് പുറത്തേക്കിറക്കുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ഒന്നര വയസുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് […]
കരളിൽ തറച്ച മീൻമുള്ള് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു
കൊച്ചി : വിട്ടുമാറാത്ത ചുമ, പനി എന്നീ ലക്ഷണങ്ങളുമായി ചികിത്സ തേടിയ യുവാവിന്റെ കരളിൽ നിന്നും ഡോക്ടർമാർ മീൻ മുളള് കണ്ടെടുത്തു. പനിയുടെ കാരണം തേടി നടത്തിയ സ്കാനിൽ കരളിൽ തറച്ച നിലയിലായിരുന്നു മീൻ മുളള്. രണ്ടാഴ്ച കഴിഞ്ഞിട്ടും കടുത്ത പനി മാറാതെ വന്നതോടെയാണ് പെരുമ്പാവൂർ സ്വദേശിയായ മുപ്പത്തിയാറുകാരൻ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയത്. സാധാരണയുളള പനിയെന്ന് കരുതിയാണ് കോളേജ് അധ്യാപകനായ യുവാവ് രാജഗിരി ജനറൽ മെഡിസിൻ വിഭാഗം ഡോ. ശാലിനി ബേബി ജോണിനെ കാണാനെത്തിയത്. […]
അച്ചൻ ജില്ലാ പഞ്ചായത്തിൽ, മകൻ പഞ്ചായത്തിൽ; മത്സരം ഇവർക്ക് കുടുംബകാര്യം
കാലടി: അച്ചൻ ജില്ലാ പഞ്ചായത്തിൽ സ്ഥാനാർത്ഥി, മകൻ പഞ്ചായത്തിൽ സ്ഥാനാർത്ഥി. കാലടി പഞ്ചായത്തിലാണ് അച്ചനും മകനും മത്‌സരരംഗത്തുളളത്. മാത്യൂസ് കോലഞ്ചേരിയും, മകൻ ഷിൻ മാത്യുവും ആണ് മത്‌സരിക്കുന്നത്. ഇരുവരും എൽഡിഎഫ് സ്ഥാനാർത്ഥികളാണ്. മാത്യൂസ് ജില്ലാപഞ്ചായത്ത് തുറവൂർ ഡിവിഷനിൽ നിന്നും, ഷിൻ കാലടി പഞ്ചായത്തിലെ പത്താം വാർഡിൽ നിന്നുമാണ് ജനവിധി തേടുന്നത്. ഇരുവരും വിവിധ പാർട്ടികളിൽ നിന്നാണ് മത്‌സരിക്കുന്നത്. മാത്യൂസ് കോൺഗ്രസ് (എസ്) ഉും, ഷിൻ സിപിഎമ്മും. മാത്യൂസ് കോലഞ്ചേരി 2005-2010 ൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് […]



