പനി ബാധിച്ച് 7-ാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
കാലടി: പനി ബാധിച്ച് 7-ാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. അയ്യംമ്പുഴ കൊല്ലക്കോട് പടയാട്ടി ഷിജു ജാസ്മി ദമ്പതികളുടെ മകൾ ജെനീറ്റ (12) ആണ് മരിച്ചത്. രണ്ട് ദിവസമായി ജെനീറ്റക്ക് പനിയാരുന്നു. അതിന്റെ ചികിത്‌സയിലായിരുന്നു. ഇന്ന് രാവിലെ പനി കൂടിയതിനെ തുടർന്ന് അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ഞപ്ര സെന്റ്. മേരീസ് യൂപി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.
സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരം; തീരുമാനങ്ങളിൽ നിന്നും പിന്നോട്ടില്ല; പ്രൊഫ. കെ. കെ. ഗീതാകുമാരി, അഡ്വ. കെ. എസ്. അരുൺകുമാർ
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പുതിയതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്നും ക്യാമ്പസിൽ സുരക്ഷ ഉറപ്പാക്കുമെന്നും വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരിയും സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുൺകുമാറും പറഞ്ഞു. സർവ്വകലാശാലയിൽ നടപ്പിലാക്കിയ പുതിയ നിയന്ത്രണങ്ങളിന്മേൽ സർവ്വകലാശാലയിലെ അധ്യാപക–അനധ്യാപക ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സിൻഡിക്കേറ്റ് തീരുമാനങ്ങൾ നടപ്പിലാക്കാനുളളതാണ്. ആരൊക്കെ എതിർത്താലും കൃത്യമായി നടപ്പിലാക്കിയിരിക്കും. സർവ്വകലാശാലയിലെ അധ്യാപക – അനധ്യാപക ജീവനക്കാരുടെ ക്രിയാത്മകമായ നിർദ്ദേശങ്ങൾ സ്വീകരിക്കും. സർവ്വകലാശാലയുടെ യശസ്സിന് […]
അച്ഛനും മകനും മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് സൂചന
പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരൺ, മകൻ കിഷൻ എന്നിവരാണ് മരിച്ചത്. നാലാം ക്ലാസിൽ പഠിക്കുന്ന കിഷനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ കിരൺ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടു പേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കിഷന്റെ അമ്മ രണ്ട് മാസം മുമ്പാണ് ആത്മഹത്യ ചെയ്തത്. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
കേരളത്തിന്റെ നോവായി ബിന്ദു;കണ്ണീരോടെ വിടനൽകി
കോട്ടയം: കേരളത്തിന്റെ നോവായി മാറിയ ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. മകൻ നവനീതാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്ന വികാരനിർഭരമായ രംഗങ്ങളാണ് സംസ്കാര ചടങ്ങിലും പൊതുദർശനത്തിലും നടന്നത്. അമ്മാ…ഇട്ടേച്ച് പോകല്ലമ്മാ..’ എന്ന് നിലവിളിച്ച് കരയുന്ന നവനീതിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും പൊട്ടിക്കരഞ്ഞു. ഇതിനിടയിലേക്കാണ് ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലേക്ക് എത്തിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ നവമി ഉറക്കെ കരയാനാകാതെയാണ് ദുഃഖം ഉള്ളിലൊതുക്കി അമ്മയ്ക്ക് അരികിൽ ഇരുന്നത്. തന്നെയും മക്കളെയും വിട്ടുപോയ ബിന്ദുവിനെ ഓർത്ത് ഭർത്താവ് വിശ്രുതൻ പലപ്പോഴായി വിതുമ്പി. ബിന്ദുവിന്‍റെ […]
ആദ്യശമ്പളം നൽകാൻ ഓടിയെത്തി; കണ്ടത് അമ്മയുടെ മൃതദേഹം, നവനീതിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല
തലയോലപ്പറമ്പ്: ആദ്യശമ്പളം അമ്മയ്ക്കു നൽകാൻ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനു കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്. ആദ്യശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാൽ അത് അമ്മയെ ഏൽപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇന്നലെ ആശുപത്രിയിലെത്തിയത്. അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്കു വാക്കുകളില്ലായിരുന്നു. അപകടത്തിൽ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്. കുടുംബസ്വത്തായി ലഭിച്ച 5 സെന്റ് സ്ഥലത്തു […]
നാടിന്റെ വേദനയായി ബിന്ദു; മൃതദേഹം വീട്ടിലെത്തിച്ചു
കോട്ടയം: മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. മകൻ നവനീത് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബിന്ദുവിനു സമീപം ഇരുന്നത്. ഭർത്താവ് വിശ്രുതന്റെ വിഷമം കണ്ണുനീരായി ഒഴുകി. കണ്ടുനിന്ന പ്രദേശവാസികളിൽ പലരും പൊട്ടിക്കരഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബിന്ദുവിന്റെ മകൾ കഴുത്തിൽ കോളർ ധരിച്ചാണ് അമ്മയെ അവസാനമായി കാണാനെത്തിയത്. നാടിന്റെ നൊമ്പരമായി മാറിയ ബിന്ദുവിന്റെ കാണാൻ നൂറുക്കണക്കിന് ജനങ്ങൾ വീട്ടിലേക്ക് ഒഴുകുകയാണ്. 11 മണിയോടെയാകും വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടത്തുക. ഇന്നലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ […]
സംസ്കൃത സർവ്വകലാശാല: അനാവശ്യ സമരം നടത്തിയ 37 വിദ്യാർത്ഥികൾക്കെതിരെ നടപടി; ഏഴ് ദിവസത്തിനകം മറുപടി നൽകണം
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ലഹരി വിമുക്തമാക്കാൻ സർവ്വകലാശാലയ്ക്ക് അകത്തേക്ക് സർവകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെയും വാഹനങ്ങളുടെയും പ്രവേശനം തടയുതിനും വിദ്യാർത്ഥി – വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പ് വരുത്തുവാനുമായി സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ നടത്തിയ അനാവശ്യ സമരത്തിന് നേതൃത്വം നൽകിയ 37 വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചതായി സർവ്വകലാശാല അറിയിച്ചു. ബുധനാഴ്ച 22 വിദ്യാർത്ഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സർവ്വകലാശാല ഉത്തരവ് പ്രകാരം നിർദ്ദേശിക്കപ്പെട്ട സമയത്ത് സർവകലാശാല ക്യാമ്പസിലെ വനിത ഹോസ്റ്റലുകൾ അടയ്ക്കാൻ […]
തകർന്ന കെട്ടിടത്തിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ച സംഭവത്തിൽ, രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദം. കെട്ടിടം ഉപയോഗിക്കുന്നില്ലെന്ന മന്ത്രിമാരുടെ വാദം തെറ്റാണെന്ന വിവരമാണ് പുറത്തുവരുന്നത്. മന്ത്രിമാരായ വീണ ജോർജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോഗികളുടെ പ്രതികരണം. ഉപയോഗ ശൂന്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞ കെട്ടിടം ഉപയോഗിച്ചിരുന്നു എന്ന് രോഗികൾ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തെ ലഘൂകരിച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ പ്രതികരണം. രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്. സംഭവിച്ചത് […]
സംസ്‌കൃത സർവ്വകലാശാല: വിദ്യാർത്ഥി സമരം അനാവശ്യം; ലഹരി വിമുക്ത ക്യാമ്പസ് ഉറപ്പ് വരുത്തും; 22 വിദ്യാർത്ഥികൾക്ക് മെമ്മോ നൽകി
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ലഹരി വിമുക്തമാണ് എന്ന് ഉറപ്പ് വരുത്തുന്നതിനും സർവ്വകലാശാലയ്ക്ക് അകത്തേക്ക് സർവകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെയും വാഹനങ്ങളുടെയും പ്രവേശനം തടയുന്നതിനും വിദ്യാർത്ഥി – വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പ് വരുത്തുവാനുമായി സർവ്വകലാശാല പുറത്തിറക്കിയ ഉത്തരവിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ നടത്തി വരുന്നത് അനാവശ്യ സമരമാണെന്ന് സർവ്വകലാശാല അറിയിച്ചു. സർവ്വകലാശാല ക്യാമ്പസിലേക്ക് രാത്രി കാലങ്ങളിൽ അപരിചിത വാഹനങ്ങളും ക്യാമ്പസുമായി യാതൊരു ബന്ധമില്ലാത്തവരും വരുന്നതും തമ്പടിക്കുന്നതും അവസാനിപ്പിക്കാനും സർവകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥികൾ അല്ലാത്തവർ താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും നിരവധി […]



