FEATURED

ഹോട്ടലിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുടമയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് മാണിക്യപുരത്ത് ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ഹോട്ടലിലെ ​ഗ്യാസാണ് പൊട്ടിത്തെറിച്ചത്. കടയുടമ വിജയനാണ് മരിച്ചത്. 12 മണിയോടെയാണ് സംഭവം നടന്നത്. 55 കാരനായ വിജയൻ തത്ക്ഷണം മരിച്ചു. വിജയനും ഭാര്യയും കടയിലുണ്ടായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ഭാര്യ ചെറുമകനുമായി പുറത്തേക്ക് പോയി. കടയിൽ മറ്റാരുമില്ലായിരുന്നു. ​ ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് ഫയർ‌ ഫോഴ്സ് അനുമാനം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടുന്നത്. അപ്പോഴേക്കും കട പൂർണമായി കത്തിയമർന്നിരുന്നു. ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും വിജയനെ […]

FEATURED

ചാർജ് ചെയ്യുന്നതിനിടെ പവർബാങ്ക് പൊട്ടിത്തെറിച്ചു; വീട് പൂർണമായും കത്തി നശിച്ചു

മലപ്പുറം : മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് കത്തിനശിച്ചു. തിരൂർ തെക്കൻ കുറ്റൂരിലെ മുക്കിലപീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധിഖിന്റെ വീടാണ് ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് പൂർണമായും കത്തിയമർന്നത്. അപകടസമയത്ത് വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി

FEATURED

വിമാനത്താവളത്തിലേക്കും, കാലടിയിലേക്കും വാട്ടർ മെട്രോ; സജീവമായി പരിഗണിച്ച് കെഎംആർഎൽ

കൊച്ചി: കൊച്ചി വിമാനത്താവളത്തെ ആലുവ മെട്രോ ടെർമിനലുമായി ബന്ധിപ്പിച്ചു വാട്ടർ മെട്രോ സർവീസ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ( കെഎംആർഎൽ ) സജീവമായി പരിഗണിക്കുന്നു. ആലുവ മെട്രോ സ്റ്റേഷനു തൊട്ടുചേർന്നാണു പെരിയാർ. ഇവിടെ ബോട്ട് ടെർമിനൽ നിർമിച്ച് പെരിയാറിലൂടെ 4 കിലോമീറ്റർ പോയാൽ വിമാനത്താവളത്തിന്റെ പുറകിലൂടൊഴുകുന്ന ചെങ്ങൽ തോട്ടിലെത്തും. തോട്ടിലൂടെ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വിമാനത്താവളത്തിന്റെ പിൻവശത്തു റൺവേയ്ക്ക് അരികിലെത്താം. ഇതല്ലെങ്കിൽ, വിമാനത്താവളത്തിന്റെ വടക്കേ അതിരിന് അധികം ദൂരെയല്ലാതെയാണു പെരിയാർ ഒഴുകുന്നത്. ഇതിൽ ഏതെങ്കിലും ഒരു […]

FEATURED

ആലുവയിൽ അമ്മയെ ബലാത്സംഗം ചെയ്തെന്ന് പരാതി; ലഹരിയ്ക്ക് അടിമയായ മകൻ അറസ്റ്റിൽ

കൊച്ചി: കൊച്ചി: തന്നേ ബലാത്സംഗം ചെയ്തെന്ന അമ്മയുടെ പരാതിയിൽ മകൻ അറസ്റ്റിൽ. മകൻ തന്നേ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് അമ്മ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം ആലുവ സ്വദേശിയായ 30കാരനാണ് അറസ്റ്റിലായത്. ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതി, അമ്മയും അച്ഛനും 24 കാരനായ സഹോദരനുമൊപ്പമാണ് ആലുവയിലെ വീട്ടിൽ താമസിച്ചിരുന്നത്.മുമ്പ് അമ്മയെ ഉപദ്രവിച്ചതിന് ഇയാളെ പൊലീസ് […]

FEATURED

ബസ് സ്റ്റോപ്പിലേക്ക് വാൻ പാഞ്ഞു കയറി; രണ്ടു യുവതികൾ മരിച്ചു

കൊട്ടാരക്കര: പനവേലി ജംക്‌ഷനിൽ ബസ് കാത്തുനിന്നവരുടെ നേർക്ക് ഡെലിവറി വാൻ ഇടിച്ചു കയറി രണ്ടു പേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. കൊട്ടിയത്ത് നഴ്സായ വെട്ടിക്കവല നിരപ്പിൽ ഷാൻ ഭവനിൽ സോണിയ (43), കൊട്ടാരക്കരയിലെ ബേക്കറി ജീവനക്കാരിയായ പനവേലി ചരുവിളവീട്ടിൽ ശ്രീക്കുട്ടി (27) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ വിജയന്റെ (57) കാൽ ഒടിഞ്ഞുമാറി. ആറു വർഷം മുൻപും വിജയന് അപകടത്തിൽ കാലിനു പരുക്കേറ്റിരുന്നു. ഇന്നു രാവിലെയാണ് സംഭവം. വാളകം ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്കു വരികയായിരുന്നു വാൻ. […]

FEATURED

കാലടി പ്ലാന്റേഷനിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

കാലടി: കാലടി പ്ലാന്റേഷനിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 10 വയസ്സുള്ള പിടിയാനയെയാണ് റോഡിനോട് ചേർന്നുള്ള തോട്ടിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രാവിലെ ജോലിക്ക് എത്തിയ തൊഴിലാളികളാണ് കാട്ടാനയുടെ ജഡം കണ്ടത്. തുടർന്ന് തൊഴിലാളികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോട്ടത്തിനുശേഷം ജഡം സംസ്കരിക്കും.

FEATURED

ബംഗ്ലാദേശി പൗരനെ പിടികൂടി

കോതമംഗലം: ബംഗ്ലാദേശി പൗരനെ പിടികൂടി. ബംഗ്ലാദേശില ലുക്കിഗുൾ സ്വദേശിയായ മുഹമ്മദ് സൊഹൈൽ റാണ (45) യെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. അനധികൃതമായി ഇന്ത്യയിലെത്തിയ ഇയാൾ മലയിൻകീഴ് ജംഗ്ഷൻ ഭാഗത്ത് അഞ്ച് വർഷത്തോളമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ബംഗ്ലാദേശി ഐഡി കാർഡ് ഇയാളിൽ നിന്നും കണ്ടെടുത്തു. ഇൻസ്പെക്ടർ പി.റ്റി. ബിജോയ് യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

FEATURED

ബസുകളുടെ മത്സരയോട്ടം; കളമശ്ശേരിയിൽ സ്വിഗ്ഗി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം

കൊച്ചി: കൊച്ചി കളമശ്ശേരിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുൽ സലാം (41) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സലാമിനിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്‍സ്റ്റാമാര്‍ട്ടിന്‍റെ ഗോഡൗണിലേക്ക് ഓര്‍ഡര്‍ എടുക്കാനായി പോയതായിരുന്നു അബ്ദുൽ സലാം. ഇതിനിടെയാണ് സൗത്ത് കളമശ്ശേരി മേൽപ്പാലത്തിന് സമീപത്ത് വെച്ച് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓവര്‍ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ […]

FEATURED

മലയാറ്റൂരിൽ പുലി തന്നെ; ജനങ്ങൾ ആശങ്കയിൽ

മലയാറ്റൂർ : മണപ്പാട്ടുചിറയ്ക്കു സമീപം പാണ്ട്യൻചിറയിൽ പറമ്പിൽ കെട്ടിയിരുന്ന കറവപ്പശുവിനെ കൊന്ന് തിന്നത് പുലിതന്നെയെന്ന് സ്ഥീരീകരിച്ചു. പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പാണ്ട്യൻചിറയിൽ കറവപ്പശുവിനെ കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിലയിലുമായിരുന്നു. ക്ഷീര കർഷകനായ ചേലച്ചുവട് ആപ്പിള്ളി വീട്ടിൽ പാപ്പൂട്ടൻ വളർത്തുന്ന പശുവാണ്. പാണ്ട്യൻചിറ തോടിന്റെ കിഴക്കുഭാഗത്ത് മഞ്ഞപ്ര സ്വദേശി രാജുവിന്റെ തോട്ടത്തിലാണ് സംഭവം. പശുവിനെ രാവിലെ ഇവിടെ കൊണ്ടുവന്ന് […]