അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി
അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ സാക്ഷ്യം വഹിച്ചത് നിശ്ചയദാർഢ്യത്തിന്റെ ചുവടുവെപ്പുകൾക്കായിരുന്നു. അതൊരു കായികതാരത്തിന്റെ പരിശീലന ഓട്ടമായിരുന്നില്ല, മറിച്ച് ഒരു ഡോക്ടർ തന്റെ പുതിയ കർമ്മമണ്ഡലത്തിലേക്ക് നടത്തുന്ന വേറിട്ടൊരു പ്രയാണമായിരുന്നു. പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. ആന്റണി പോൾ ചേറ്റുപുഴയാണ് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ ചുമതലയേൽക്കാൻ മാരത്തൺ ഓടിയെത്തിയത്. ചുമതലയേൽക്കുന്നതിന്റെ പതിവ് ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും വിട നൽകിയായിരുന്നു ഡോക്ടർ വേറിട്ട തുടക്കം കുറിച്ചത്. കൊച്ചിയിൽ നിന്നും 40 കിലോമീറ്റർ ഓടി അപ്പോളോ അഡ്ലക്സിൽ എത്തിയ ഡോക്ടറെ […]
നെടുമ്പാശേരിയിൽ വൻ ലഹരി വേട്ട; എം.ഡി.എം.എയുമായി ഐ.ടി വിദ്യാർത്ഥി പിടിയിൽ
നെടുമ്പാശേരി: നെടുമ്പാശേരിയിൽ വൻ ലഹരി വേട്ട, 400 ഗ്രാം എം.ഡി.എം.എയുമായി ഐ.ടി വിദ്യാർത്ഥി പിടിയിൽ. കായംകുളം ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കർ (21) നെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ എയർപോർട്ട് ഭാഗത്ത് വിൽപ്പനക്കെത്തിച്ചപ്പോഴണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബൈക്കിൽ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. ഇയാൾ വലിയൊരു മയക്കുമരുന്ന് ശൃംഖലയുടെ […]
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം അധ്യാപകർക്ക് 31 ലക്ഷം രൂപയുടെ കേന്ദ്ര ധനസഹായം
കാലടി: സംസ്കൃത ഭാഷയുടെ പരിപോഷണത്തിനും പ്രചാരണത്തിനുമായി കേന്ദ്ര വിദ്യാദ്യാസ മന്ത്രാലയം ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയ്ക്ക് ഏഴ് ഗവേഷണ പദ്ധതികൾ അനുവദിച്ച് ഉത്തരവായതായി സർവ്വകലാശാല അറിയിച്ചു. സർവ്വകലാശാലയിലെ അഞ്ച് സംസ്കൃതം അധ്യാപകർക്ക് അഞ്ച് വിവിധ ഗവേഷണ പദ്ധതികളിലായി 31 ലക്ഷം രൂപയുടെ ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്. ന്യൂഡൽഹിയിലെ സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി മുഖേന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2025 – 2026 വർഷത്തെ അഷ്ടാദശി പദ്ധതിക്ക് കീഴിലാണ് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയ്ക്ക് അഞ്ച് ഗവേഷണ പദ്ധതികൾ അനുവദിച്ച് ഉത്തരവായിരിക്കുന്നത്. പ്രഗത്ഭരായ […]
അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഭാര്യയ്ക്ക് ക്രൂരമർദനം; കേസെടുത്ത് പൊലീസ്
അങ്കമാലി: പെൺകുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. നാല് വർഷമായി നേരിടുന്ന പീഡനത്തിൽ ഒടുവിൽ യുവതി പരാതി നൽകി. 29കാരിയായ യുവതിയാണ് ക്രൂരമായ പീഡനം നേരിട്ടത്. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. അങ്കമാലി ഞാലൂക്കര സ്വദേശിയാണ് യുവാവും യുവതിയും. 2020 ജൂലൈ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. 2021 ജൂലൈ ആറാം തീയതി ഇവർക്ക് പെൺകുട്ടി ജനിച്ചു. ഇതിന് പിന്നാലെയായിരുന്നു യുവതിക്ക് നേരെയുള്ള അതിക്രമം. ഭർത്താവിൽ നിന്നുള്ള ക്രൂരമർദനത്തെ തുടർന്ന് […]
കൂവപ്പടി ബെത്ലഹേം അഭയഭവൻ സ്ഥാപക മേരി എസ്തപ്പാൻ അന്തരിച്ചു
പെരുമ്പാവൂർ: കൂവപ്പടി ബെത്ലഹേം അഭയഭവൻ ചാരിറ്റബിൾ സൊസൈറ്റി സ്ഥാപകയും പ്രസിഡണ്ടും ആയിരുന്ന മേരി എസ്തപ്പാൻ (67) അന്തരിച്ചു. കഴിഞ്ഞ 28 വർഷ കാലയളവിനുള്ളിൽ 5000 ത്തിലധികം തെരുവിലെ മക്കൾക്ക് അഭയം നൽകുകയും നിലവിൽ 400ലധികം മക്കൾക്ക് സംരക്ഷണം നൽകി വരികയും ചെയ്യുന്നുണ്ടായിരുന്നു. മേരി എസ്തപ്പാൻ ചെയ്ത പ്രവർത്തനങ്ങളുടെ അംഗീകാരം ആയി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും വിവിധ അംഗീകാരങ്ങൾ ഇക്കാലയളവിൽ തേടിയെത്തിയിട്ടുണ്ട്. പ്രവർത്തനങ്ങളുടെ മികവു കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ 2017 ലെ പ്രഥമ അക്കാമ ചെറിയാൻ വനിതാ […]
നെന്മാറ സജിത കൊലക്കേസ്: ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. രണ്ടു വകുപ്പുകളിലായാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം പിഴയും കോടതി വിധിച്ചു. […]
ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് ശബരിമല മേൽശാന്തി, മുട്ടത്തുമഠം എംജി മനു മാളികപ്പുറം മേൽശാന്തി
പത്തനംതിട്ട: വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി. ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പിനുശേഷമാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ […]
വധശ്രമ കേസിലെ പ്രതി പിടിയിൽ
ആലുവ: വധശ്രമ കേസിലെ പ്രതി പിടിയിൽ. ആലുവ കുട്ടമശ്ശേരി അമ്പലപ്പറമ്പ് വട്ടപറമ്പിൽ അജ്മൽ (29)നെയാണ് ആലുവ പൊലീസ് ആലപ്പുഴയിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ ഏഴ് മാസങ്ങളായി ഇയാൾ വിവിധ സ്ഥാലങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. അജ്മലിന്റെ അയൽ വാസിയായ അബ്ദുൽ സലാമിനെ കഴിഞ്ഞ മാർച്ച് 31 ന് രാത്രി സലാമിന്റെ വീട്ടുമുറ്റത്ത് വച്ച് മുൻ വിരോധത്തിൽ വാക്കത്തി ഉപയോഗിച്ച് മാരകയായി വെട്ടി ‘പരിക്കേല്പിക്കുകയായിരുന്നു. തുടർന്ന് അവിടെ നിന്നും ഓടിപ്പോയ പ്രതി ഏർവാടിയിലും മറ്റു വിവിധ സ്ഥലങ്ങളിലുമായി ഒളിവിലായിരുന്നു. […]



