FEATURED

താലൂക്ക് ആശുപത്രിയിൽ മൂന്ന് ലക്ഷത്തോളം രൂപയുടെ തിരിമറി; താൽക്കാലിക ജീവനക്കാരി പിടിയിൽ

പറവൂർ:  പറവൂർ താലൂക്ക് ആശുപത്രിയിലെ ബില്ലിൽ തിരിമറി നടത്തിയ കേസിൽ താൽക്കാലിക ജീവനക്കാരി പിടിയിൽ.പറവൂർ കെടാമംഗലം പുന്നപ്പറമ്പിൽ വീട്ടിൽ ഷെറീന (34) യെയാണ് പറവൂർ പോലീസ് പിടികൂടിയത്. 2025 ഏപ്രിൽ മാസം മുതൽ ഒക്ടോബർ മാസം വരെയുള്ള ലാബ് ടെസ്റ്റ് ഇനത്തിലെ ബില്ലുകളിൽ പലപ്പോഴായി മൂന്ന് ലക്ഷത്തോളം രൂപയുടെ തിരിമറിയാണ് നടത്തിയത്. ആശുപത്രിയിലെ ബിൽ കൗണ്ടറിലെ താൽക്കാലിക ജീവനക്കാരിയാണ്. താലൂക്ക് ആശുപത്രിയുടെ ബിൽ കൗണ്ടറിൽ നിന്നും അടച്ച രസീതുകളുടെ ബില്ലുകൾ കമ്പ്യൂട്ടറിൽ ഡിലീറ്റ് ചെയ്താണ് തുകകൾ തിരിമറി […]

FEATURED

മൂന്നാമത് തിരുവൈരാണിക്കുളം ഫെസ്റ്റ്; സംഘാടക സമിതി രൂപീകരിച്ചു

കാലടി: മൂന്നാമത് തിരുവൈരാണിക്കുളം ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികൾ: അൻവർ സാദത്ത് എംഎൽഎ, കെ.ജി ഹരിദാസ്, ടി.ആർ മോഹൻ ദാസ്, ശ്രീമൂലനഗരം മോഹൻ, അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് ചെയർമാൻ: എ. മോഹൻകുമാർ, വൈസ് ചെയർമാൻ: മുഹമ്മദാലി തെക്കിനേത്ത്, ടോമി വെളുത്തേപ്പിള്ളി, ജനറൽ കൺവീനർ: എ.എൻ മോഹനൻ, കൺവീനർ: കെ.എ പ്രസൂൺ കുമാർ ജോയിന്റ് കൺവീനർ: സി.എച്ച് റസാഖ്, എം.കെ ജയകുമാർ ട്രഷറർ: പി.യു രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന 100 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. 2026 ഏപ്രിൽ 5 […]

FEATURED

കാപ്പാ ഉത്തരവ് പ്രകാരം നാടുകടത്തപ്പെട്ടയാൾ ആക്രമണ കേസിൽ അറസ്റ്റിൽ

കാലടി: കാപ്പാ ഉത്തരവ് പ്രകാരം നാടുകടത്തപ്പെട്ടയാൾ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിൽ. കാഞ്ഞൂർ വടക്കും ഭാഗം ചെങ്ങൽ അമ്പലനട ഭാഗത്ത് ഷിൻ്റോ ( തംബുരു 40) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി അമ്പലനടയ്ക്ക് സമീപം വച്ച് അമ്പലനട സ്വദേശിയായ യുവാവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരാതിക്കാരനായ യുവാവിൻ്റെ സ്കൂട്ടർ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടറുമായി ഷിൻ്റോ കടന്നു കളഞ്ഞു. തൃശൂർ ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. […]

FEATURED

മുൻ തിരുവാഭരണം കമ്മിഷണർ ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി : ശബരിമല സ്വർണപ്പാളി കവർച്ച കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ്. ജയശ്രീയുടെ മുൻ‌കൂർ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളി. കേസിലെ നാലാം പ്രതിയാണ് ജയശ്രീ. മിനിട്സ് തിരുത്തി ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയശ്രീ സ്വർണപ്പാളികൾ കൈമാറിയെന്നാണ് എസ്ഐടി കണ്ടെത്തൽ. ശബരിമല ശ്രീകോവിലിലെ സ്വർണം ആസൂത്രിതമായി കവർന്ന കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ.വാസു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഗുരുതര […]

FEATURED

അസ്ഥിരോഗ ഗവേഷണ രംഗത്ത് തിളക്കമാർന്ന നേട്ടം: ഗവേഷണ പ്രബന്ധത്തിന് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ ഡോ. പ്രിൻസ് ഷാനവാസ് ഖാന് പുരസ്‌കാരം

കൊച്ചി : അസ്ഥിരോഗ ഗവേഷണ രംഗത്തെ മികച്ച പ്രബന്ധാവതരണത്തിന് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക്സ് സീനിയർ കൺസൾട്ടന്റായ ഡോ. പ്രിൻസ് ഷാനവാസ് ഖാന് പുരസ്‌കാരം. ജയ്പൂരിൽ നവംബർ 6 മുതൽ 8 വരെ നടന്ന നാഷണൽ കോൺഫറൻസ് ഓഫ് ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി ഓഫ് ഇന്ത്യ (SESICON 2025)-ലാണ് ‘മികച്ച ശാസ്ത്രീയ ഗവേഷണ പ്രബന്ധാവതരണത്തിനുള്ള അവാർഡ്’ ഡോ. പ്രിൻസ് ഷാനവാസ് ഖാൻ സ്വന്തമാക്കിയത്. “സിടി സ്കാൻ ഉപയോഗിച്ച് തോൾ എല്ലുകളിൽ ഓസ്റ്റിയോപൊറോസിസ് (Osteoporosis) കണ്ടെത്തുന്നതിനായുള്ള […]

FEATURED

ഗർഡർ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം; അപകടം പുലർച്ചെ 3 മണിയോടെ

ആലപ്പുഴ: അരൂർ – തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ഭാഗത്ത് പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ തെന്നി വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഇരുന്നിരുന്ന ക്യാബിന്‍റെ ഭാഗത്തേക്കാണ് ഗർഡർ പതിച്ചത്. അപകടത്തിൽ പിക്കപ്പ് വാൻ പൂർണമായും തകർന്നു. രണ്ട് ഗർഡറുകളാണ് താഴെക്ക് വീണത്. ഒന്ന് പൂർണമായും, മറ്റൊന്ന് ഭാഗികമായും വാഹനത്തിന്‍റെ മുകളിലേക്ക് പതിച്ചുവെന്നാണ് വിവരം. എരമല്ലൂർ ടോൾപ്ലാസ വരുന്ന ഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ […]

FEATURED

വെള്ളം ചോദിച്ചെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ

അങ്കമാലി: വെള്ളം ചോദിച്ചെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ. കിടങ്ങൂർ ഗാന്ധിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന മറ്റൂർ കോളേജിന് സമീപം പയ്യപ്പിള്ളി വീട്ടിൽ മനു (30) വിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. പുളിയനം ഹൈസ്കൂളിന് സമീപമുള്ള വ്യദ്ധയുടെ ഒന്നരപ്പവൻ തൂക്കമുള്ള മാലയാണ് പൊട്ടിച്ചത്. 10 ന് ഉച്ചയക്ക് ഒരു മണിയ്ക്ക് ഹെൽമറ്റ് ധരിച്ച് ബൈക്കിൽ വന്ന് വീടിൻെറ മുറ്റത്ത് എത്തി വെള്ളം ചോദിക്കുകയും വെള്ളം എടുക്കാൻ തിരിഞ്ഞ സമയം കഴുത്തിൽ കിടന്നിരുന്ന മാലപൊട്ടിച്ച് വന്നിരുന്ന ബൈക്കിൽ […]

FEATURED

കാലടി പഞ്ചായത്ത് : ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കാലടി പഞ്ചായത്തിൽ ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 14 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.   സ്ഥാനാർത്ഥികൾ വാർഡ് 3 വിനോദിനി വി.എൻ വാർഡ് 5 ദീപ രാജേഷ് വാർഡ് 6 രേവതി നിഖിൽ വാർഡ് 7 അജിത എഫ്. ജെ വാർഡ് 8 സജീവ് പി.കെ വാർഡ് 10 റെമി ജോസ് വാർഡ് 11 രമ ഗോപാലൻ വാർഡ് 12 വി.കെ ഭസിത് കുമാർ വാർഡ് 13 ഷിജു സ്വാമിനാഥൻ വാർഡ് 14 ഷീജ സതീഷ് വാർഡ് […]

FEATURED

പെരുമ്പാവൂർ ഓടയ്ക്കാലിയിൽ പ്രഭാത സവാരിക്കിടെ അപകടം; കാർ ഇടിച്ച് വീട്ടമ്മ മരിച്ചു

പെരുമ്പാവൂർ: പെരുമ്പാവൂർ ഓടയ്ക്കാലി നൂലേലിയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ വീട്ടമ്മ വാഹനം ഇടിച്ച് മരിച്ചു. നൂലേലി ഇടത്തൊട്ടിൽ വീട്ടിൽ ലതിക (60) ആണ് മരിച്ചത്. വീടിനു സമീപത്തെ റോഡിലൂടെ നടക്കുമ്പോൾ പിന്നാലെ വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറുപ്പുംപടി പൊലീസ് നടപടികൾ സ്വീകരിച്ചു വരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് […]