പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന, ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: തണ്ടേക്കാട് പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന, ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ഡൊംകാൽ സ്വദേശി ശറഫുൽ ഇസ്ലാം ഷേഖ് (42)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇയാളിൽ നിന്ന് മൂന്ന് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് കുറച്ചു നാളുകളായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു . ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച് പ്രത്യേകം പൊതികളാക്കി വിൽപ്പന നടത്തിവരികയായിരുന്നു. ബംഗാളിൽ നിന്ന് കിലോയ്ക്ക് ഒമ്പതിനായിരം രൂപയ്ക്ക് […]
സിജോ പൈനാടത്തിന് ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ്
കൊച്ചി: അച്ചടിമാധ്യമങ്ങളിലെ മികച്ച ഫീച്ചറിനുള്ള ‘ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ്’ ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്. വന്യജീവി ആക്രമണം നേരിട്ടവരുടെ കുടുംബങ്ങളിലെ ജീവിതസ്ഥിതി പഠനവിധേയമാക്കി, 2024 ഫെബ്രുവരി 18-22 തിയതികളിൽ അഞ്ച് അധ്യായങ്ങളിലായി ദീപിക പ്രസിദ്ധീകരിച്ച “കാടിറക്കം ആധികാലം’ എന്ന പരന്പരയ്ക്കാണു പുരസ്കാരം. ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡുകളിൽ പീപ്പിൾ ഫോക്കസ്ഡ് ഫീച്ചർ വിഭാഗത്തിലുള്ള ഈ പുരസ്കാരം ജൂലൈ ഒന്പതിനു കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. ഇൻഡിവുഡും – ഏരീസ് കലാനിലയവും സംയുക്തമായി സംഘടിപ്പിക്കുന്ന […]
കാലടിയിൽ ലോറി ഡ്രൈവറെ ലോറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കാലടി: കാലടിയിൽ ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ഷിനു മാത്യുവാണ് മരിച്ചത്. 31 വയസായിരുന്നു. കാലടി മാണിക്കമംഗലത്താണ് സംഭവം. ലോറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്കമംഗലത്തേക്ക് തടി കയറ്റി വന്ന ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തും. പിന്നീട് നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണകാരണം വ്യക്തമായിട്ടില്ല. ഇത് പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംഭവത്തിൽ കാലടി […]
ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം; സ്റ്റോർ ഉടമയുടെ മകൻ പിടിയിൽ
നെടുമങ്ങാട്: ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം. സ്റ്റോർ ഉടമയുടെ മകനായ നെടുമങ്ങാട് സ്വദേശി ഷാനാസ് (34)നെ ആണ് നെടുമങ്ങാട് എക്സൈസ് പിടികൂടിയത്. പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു എതിര്‍വശം കുറക്കോട് വി.കെയര്‍ ഫാര്‍മസി എന്ന സ്ഥാപനത്തില്‍ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടത്തി. എംഡിഎംഎ യുമായി പിടികൂടിയയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഫാര്‍മസി വഴി വിദ്യാർഥികള്‍ക്ക് കച്ചവടം നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചത്.
വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഹർജി തള്ളിയത് Home English E-Paper News Cinema Sports Business Lifestyle Special Editorial Jobs Trending More Kerala വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി ”കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന് രക്ഷപ്പെടുത്താമായിരുന്നു” പ്രതി സന്ദീപ് Updated on: 05 Jul 2024, 11:37 […]
കെഎസ്യു നേതാവിനെ ഇടിമുറിയില്‍ മര്‍ദിച്ച എസ്എഫ്ഐക്കാരെ പുറത്താക്കണം; കേരള വിസിക്ക് സതീശന്റെ കത്ത്
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ എസ്എഫ്ഐയുടെ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വിസിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തയച്ചു. എംഎ മലയാളം വിദ്യാർഥിയും കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ സാൻ ജോസിനെ ഹോസ്റ്റലിലെ ഇടിമുറിയിൽ ക്രൂരമായി മർദിച്ച എസ്എഫ്ഐ പ്രവർത്തകരെ കോളെജിൽ നിന്നും പുറത്താക്കണം. ക്യാമ്പസിലും ഹോസ്റ്റൽ പരിസരത്തും സിസിടിവി നിരീക്ഷണം കർശനമാക്കണം. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റേയും സാന്നിധ്യം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കത്തിലുള്ളത്. കേരള സര്‍വകലാശാലയുടെ അന്തസ്സും സൽപേരും കളങ്കപ്പെടുത്തുകയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സാൻ […]
കടബാധ്യത; കർഷകൻ ജീവനൊടുക്കി
പാലക്കാട്: മലമ്പുഴയിൽ കടബാധ്യതമൂലം കർഷകൻ ജീവനൊടുക്കി. പച്ചക്കറി കർഷകനായ പി.കെ. വിജയനാണ് കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. കൃഷി ആവശ്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നായി 10 ലക്ഷം രൂപ വിജയൻ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിന്റെ മാനസിക പ്രശ്നത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഓൺലൈൻ തട്ടിപ്പ് സംഘം വ്യാപകം; സംഘം കവർന്നത് മൂന്നു കോടിയിലേറെ രൂപ
ആലുവ : എറണാകുളം റൂറൽ ജില്ലയിൽ സമീപ കാലത്തായി ഒൺലൈൻ തട്ടിപ്പ് സംഘം കവർന്നത് മൂന്നു കോടിയിലേറെ രൂപ. ഒൺലൈൻ ട്രേഡിംഗിലൂടെയും , നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാമെന്ന് പറഞ്ഞ് രണ്ട് കോടിയോളം രൂപയും, വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് ഒരു കോടി പതിനഞ്ച് ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പണം നഷ്ടമായവരിൽ ഏറെയും ഉയർന്ന വിദ്യാഭ്യാസവും , നല്ല ജോലിയുമൊക്കെ ഉള്ള വരാണ്. മുംബൈ കൊളാബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസു പ്രകാരം സുപ്രീം കോടതി വാറണ്ട് […]
മുതലക്കടവ് സംരക്ഷിക്കണം; കെ. ആനന്ദ് സുരേഷ് ഗോപിക്ക് നിവേദനം നൽകി
കാലടി: ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധ സ്ഥലമായ മുതലക്കടവ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം – ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് നിവേദനം നൽകി. കേന്ദ്രസർക്കാർ നടത്തുന്ന സ്വച്ഛതാ പഖ്വാടാ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കാലടി ശ്രീ ശാരദ വിദ്യാലയത്തിൽ സുരേഷ് ഗോപി നിർവ്വഹിക്കാനെത്തിയപ്പോഴാണ് ആനന്ദ് നിവേദനം നൽകിയത്. ശങ്കരാചാര്യരുടെ സന്യാസ ജീവിതത്തിന് കാരണമായ കടവാണ് മുതലക്കടവ്. ശോചനീയമായി കിടക്കുകയാണ് കടവ്. സംസ്ഥാനത്തും, പുറത്തു നിന്നുമായി നിരവധി പേരാണ് […]



