മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താൽക്കാലിക ബാച്ചുകൾ സർക്കാർ അനുവദിച്ചു
തിരുവനന്തപുരം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി താൽക്കാലിക ബാച്ചുകൾ സർക്കാർ അനുവദിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് അംഗീകരിച്ചാണ് കാസർകോട്, മലപ്പുറം ജില്ലകളിൽ മാത്രം താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്.പൊതു വിദ്യാലയങ്ങൾ മാത്രമാണ് താൽക്കാലിക ബാച്ച് അനുവദിച്ചത്.മലപ്പുറം ജില്ലയിൽ 120 ഉം ,കാസർകോട് പതിനെട്ടും താൽക്കാലിക ബാച്ചുകളാണ് അനുവദിച്ചത്.മലപ്പുറത്ത് 24 സർക്കാർ സ്കൂളുകളിലായി 120 ബാച്ചുകളും കാസർഗോഡ് 18 സർക്കാർ […]
ആലപ്പുഴയിൽ കണ്ടത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടിച്ചോർ അല്ല; ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഉദ്യോഗസ്ഥൻ
ആലപ്പുഴ: ആലപ്പുഴയിൽ കണ്ടത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടിച്ചോർ അല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള മാവേലിക്കര സ്വദേശി ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഉദ്യോഗസ്ഥനെയാണ് കണ്ടതെന്ന് പൊലീസ് അറിയിച്ചു. നീർക്കുന്നത്തെ ബാറിൽ നിന്നായിരുന്നു ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള ദൃശ്യം കഴിഞ്ഞ ദിവസം ലഭിച്ചത്. തുടർന്നായിരുന്നു പൊലീസ് അന്വേഷണം. അമ്പലപ്പുഴ പൊലീസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ ബണ്ടിച്ചോറിനോട് രൂപ സാദൃശ്യമുള്ളൊരാളെ കാണുകയായിരുന്നു. സംശയം തോന്നിയയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ […]
യുപിയിൽ ഇടിമിന്നലേറ്റ് ഒറ്റ ദിവസം 38 മരണം
ലഖ്നൗ: ഉത്തർപ്രദേശിൽ കനത്ത നാശം വിതച്ച് അതിതീവ്രമഴയ്ക്കൊപ്പം ഇടിമിന്നലും. സംസ്ഥാനത്ത് ഒറ്റ ദിവസത്തിൽ ഇടിമിന്നലേറ്റ് 30 ലധികളം ആളുകൾ മരിച്ചതായി റിപ്പോർട്ട്. ബുധനാഴ്ചയുണ്ടായ ഇടിമിന്നലാക്രമണത്തിലാണ് വ്യത്യസ്ത സ്ഥലങ്ങളിലായി 38 ഓളം പേർ മരിച്ചത്. ദുരന്തം വിതയ്ക്കുന്ന മൺസൂൺ വെള്ളപ്പൊക്കത്തിനിടയിലാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച വൈകീട്ട് 4 നും 6നും ഇടയിലാണ് ശക്തമായ മഴയക്കൊപ്പം ഇടിമിന്നലുണ്ടായത്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. പൂർവാഞ്ചലിൽ 10, സുൽത്താൻപൂരിൽ 7, ചന്ദൗലിയിൽ […]
സിപിഎം മുൻ ലോക്കൽ സെക്രട്ടറി ബിജെപി അംഗത്വം സ്വീകരിച്ചു
അടൂർ: സിപിഎമ്മിൽ നിന്നും രാജി പ്രഖ്യാപിച്ച മുൻ ലോക്കൽ സെക്രട്ടറി ബിജെപി അംഗത്വം സ്വീകരിച്ചു. ഏനാത്ത് കിഴക്കുപുറം കുഴിയത്ത് അരുൺ കുണാറിനെ ബിജെപി അടൂർ മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് സ്വീകരിച്ചു. സിപിഎമ്മിന്റേത് ഇരട്ട താപ്പാണ്. തെറ്റു തിരുത്തിയല്ല കൂടുതൽ തെറ്റിലേക്കാണ് സിപിഎം പേവുന്നത്. സഹകരണ ബാങ്കുകളിൽ വലിയ ക്രമക്കേടുകൾ നടത്തുന്നത് സിപിഎമ്മാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് സിപിഎം പണം സമ്പാദിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. ഏനാത്തെ സഹകരണ ബാങ്കുകളിലെ അഴിമതി സിപിഎം പത്തനംതിട്ട […]
ഷൂ ധരിച്ചെത്തിയതിന് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം; ദൃശ്യങ്ങൾ പുറത്ത്
കാസർകോട്: ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് കുട്ടി പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. എന്നാൽ മർദനമേറ്റ കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ കുട്ടിയ്ക്ക് തലചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിൽ പോകാതെയായി. അപ്പോഴും മർദനമേറ്റ കാര്യം കുട്ടി പറഞ്ഞില്ലെന്നാണ് കുടുംബം പറയുന്നത്. എന്നാൽ വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വീട്ടുകാരടക്കം ഇക്കാര്യമറിയുന്നത്. മർദിച്ച കാര്യം പുറത്തു പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് സീനിയേഴ്സ് […]
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കോട്ടയം: പാലാ – ഈരാറ്റുപേട്ട റൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കളത്തൂക്കടവ് കുന്നപ്പള്ളിൽ എബിൻ ആണ് മരിച്ചത്. പാലാ റോഡിൽ അമ്പാറ അമ്പലം ജങ്ഷന് സമീപം വ്യാഴാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഭരണങ്ങാനത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എബിൻ ജോലി സ്ഥലത്തേയ്ക്ക് പോകും വഴിയാണ് അപകടം. ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനടയിൽ പാലാ ഭാഗത്തുനിന്നും വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരുക്കേറ്റ എബിനെ ഭരണങ്ങാനത്തുള്ള […]
വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തി; സാൻ ഫെർണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു
തിരുവനന്തപുരം : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ എത്തി. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം സ്വീകരിച്ചു. രാവിലെ ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലേക്ക് കപ്പലെത്തിയത്. വാട്ടർ സല്യൂട്ട് നൽകി വിഴിഞ്ഞം കപ്പലിനെ വരവേറ്റു. ബർത്തിംഗ് നടപടികൾ പുരോഗമിക്കുകയാണ്. നാളെയാണ് ട്രയൽ റൺ നടക്കുക.1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട […]
രോഹിത്തിനെ കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു
കാലടി: രോഹിത്തിനെ കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. കാലടി ശ്രീങ്കര കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫെയ്സ്ബുക്ക് പേജുകളിലിട്ട സംഭവത്തിൽ കോളേജിലെ മുൻ വിദ്യാർഥിയും, എസ്എഫ്ഐ നേതാവുമായിരുന്ന രോഹിത്തിനെ വീണ്ടും കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം ഫെയ്സ്ബുക്ക് പേജുകളിലിട്ടതിനാണ് ഇന്ന് കസ്റ്റഡയിലെടുത്തിരിക്കുന്നത്. രോഹിത്തിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
വീണ്ടും കോളറ, തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സ്ഥിരീകരിച്ചു
തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിൽ രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ മാസം ഇതോടെ നാല് കോളറ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. നേരത്തെ കാസർകോട് ഒരു കേസ് സ്ഥിരീകരിച്ചിരുന്നു.



