FEATURED

ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

മലപ്പുറം: കോട്ടക്കൽ കോഴിച്ചെനയിൽ ഒരു വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്‍റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. വീട്ടിലെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.  

FEATURED

കൊച്ചിയിൽ യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്. മൃതദേഹത്തില്‍ മുറിവുകളുണ്ട്. മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മൃതദേഹത്തിലെ മുറിവുകളില്‍ നിന്ന് മരണം കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് നടുറോഡില്‍ യുവാവ് മരിച്ചു കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇന്നലെ രാത്രി നടന്ന ഏതെങ്കിലും തരത്തിലുള്ള അടിപിടിയുടേയോ മറ്റോ തുടര്‍ച്ചയായാണോ മരണം സംഭവിച്ചത് എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.

FEATURED

വിവാഹ സന്തോഷത്തിനിടയില്‍ പൊലിഞ്ഞ മൂന്ന് ജീവനുകള്‍; സങ്കടക്കയത്തിലാഴ്ന്ന് കാഞ്ഞങ്ങാട്ടെ കല്യാണ വീട്

കാഞ്ഞങ്ങാട്: ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുമ്പോള്‍ കാസര്‍കോട് കാഞ്ഞങ്ങാട് ഒരു ദുരന്തക്കയത്തിലാണ്. ഓണത്തിന്റെയും വിവാഹത്തിന്റെയും സന്തോഷങ്ങള്‍ക്കിടയില്‍ മൂന്ന് ജീവനുകള്‍ പൊലിഞ്ഞ ആഘാതത്തിലാണ് നാടും നാട്ടുകാരും. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൊയമ്പത്തൂര്‍ – ഹിസാര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ച് ആലീസ് തോമസ് (63), ചിന്നമ്മ (68), എയ്ഞ്ചല്‍ (30) എന്നിവര്‍ മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. കോട്ടയം ചിങ്ങവനം സ്വദേശികളായ മൂവരും കള്ളാറിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. വിവാഹാഘോഷം കഴിഞ്ഞ് സന്തോഷത്തോടെ പിരിഞ്ഞ […]

FEATURED

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു

തിരുവനന്തപുരം: ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു. രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം ഈരാറ്റുപേട്ട ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

FEATURED

“ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു; നരേന്ദ്ര മോദി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓണാശംസ. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എങ്ങും സമാധാനവും, സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ എന്നും പ്രധാനമന്ത്രിയുടെ ആശംസ. “ഏവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. കേരളത്തിന്റെ മഹത്തായ സംസ്ക്കാരം ആഘോഷിക്കുന്ന ഈ ഉത്സവം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ആവേശത്തോടെ ആഘോഷിക്കുന്നു” എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്. കേന്ദ്ര മന്ത്രി സർബാനന്ദ സോനെവാളും ഓണാശംസകൾ നേർന്നു.

FEATURED

നിപ സംശയം; മരിച്ച യുവാവിൻ്റെ നേരിട്ട് സമ്പർക്കത്തിലുള്ളത് 26 പേർ

മലപ്പുറം∙ പെരിന്തൽമണ്ണയിൽ മരിച്ചയാളുടെ സ്രവ പരിശോധനയിൽ നിപ്പ സ്ഥിരീകരിച്ചതോടെ യുവാവിന്റെ സമ്പർക്കപ്പെട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 26 പേരാണ് യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയത്. തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. സെപ്റ്റംബർ 9നാണു പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളജിൽ വച്ചു യുവാവ് മരിച്ചത്. വെള്ളിയാഴ്ച സാംപിൾ മെഡിക്കൽ കോളജിൽ എത്തിക്കുകയും മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഫലം പോസിറ്റീവാകുകയും ആയിരുന്നു. തുടർന്ന് സ്ഥിരീകരണത്തിനായി പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ […]

FEATURED

പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി 3 സ്ത്രീകൾക്ക് ദാരുണാന്ത്യം

കാസർകോട്: കാസർകോട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 3 സ്ത്രീകള്‍ മരിച്ചു. കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാടാണ് സംഭവം. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണു മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. കള്ളാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് അപകടം. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂർ ഭാഗത്തുനിന്നു […]

FEATURED

ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന

തിരുവനന്തപുരം: ഉത്രാടദിനത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ 16 കോടി രൂപയുടെ വില്പനയാണ് ജില്ലാ ഫെയറുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും നടന്നതെന്ന് ഭക്ഷ്യ -സിവില്‍ സപ്ലൈസ് വകുപ്പ്. 24 ലക്ഷത്തിലധികം പേര്‍ സപ്ലൈക്കോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയിലും ഗുണനിലവാരം ഉറപ്പാക്കി ന്യായമായ വിലയില്‍ ഭക്ഷ്യവസ്തുക്കള്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ സപ്ലൈകോയ്ക്ക് സാധിച്ചെന്ന് മന്ത്രി ജി.ആര്‍അനില്‍ പറഞ്ഞു. സപ്ലൈകോ നിലനില്‍ക്കേണ്ടത് നാടിന്‍റെ ആവശ്യമാണെന്ന് പഠിപ്പിച്ച ഓണക്കാലമാണ് ഇത്. ഫലപ്രദമായ വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സപ്ലൈകോയ്ക്ക് സാധിച്ചു. സപ്ലൈകോയുടെ തിരിച്ചുവരവിനാണ് […]

FEATURED

കുലുക്കി സർബത്തിൻ്റെ മറവിൽ ചാരായം വിൽപ്പന; 2 പേർ അറസ്റ്റിൽ

കൊച്ചി: ഓണക്കാലത്ത് കുലുക്കി സർബത്തിന്റെ മറവിൽ ചാരായം വിൽക്കാൻ ശ്രമിച്ച രണ്ട് പേർ എറണാകുളത്ത് പിടിയിൽ. പൂക്കാട്ടുപടി സ്വദേശി സന്തോഷ്, കാക്കനാട് സ്വദേശി കിരൺകുമാറിനെയുമാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. വീട് വാടകക്കെടുത്തായിരുന്നു ഇവർ വാറ്റ് നടത്തിയിരുന്നത്. എക്സൈസിന് ലഭിച്ച രഹസ്യവിവരതത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.