കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം
മലപ്പുറം: കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ […]
കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ബന്ധു വീട്ടിലെ നീന്തൽകുളത്തിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. ചികിത്സയിലിരിക്കെ ഇന്നു രാവിലെ 8 മണിയോടെയാണ് കുഞ്ഞ് മരിച്ചത്. ജിയാസിന്റെ വീടിനു തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ വന്നതായിരുന്നു കുഞ്ഞ്. കളിക്കുന്നതിനിടെ വീട്ടിലെ നീന്തൽക്കുളത്തിൽ വീണ് മുങ്ങിപ്പോയ കുഞ്ഞിനെ ബന്ധുക്കൾ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും […]
തൃശൂർ മുപ്ലിയില്‍ വീട്ടുമുറ്റത്ത് പുലി
തൃശൂർ: മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത്. നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയ വീട്ടുകാര്‍ പുലിയെ നേരില്‍ കണ്ടു. വീട്ടിലെ നിരീക്ഷണ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള മുപ്ലി ഗ്രാമത്തില്‍ പുലിയുടേയും കാട്ടാനകളുടേയും ശല്യം വര്‍ധിച്ചു വരികയാണ്. പതിനഞ്ചോളം കാട്ടാനകള്‍ കഴിഞ്ഞ രാത്രി ഈ പ്രദേശത്തിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. അതിനിടെ പത്തനംതിട്ട കോന്നി ഇളകൊള്ളൂർ സ്കൂളിന് […]
നഗ്നപൂജക്ക് യുവതിയെ പ്രേരിപ്പിച്ചെന്ന് പരാതി; ഭർത്താവടക്കം 2 പേർ അറസ്റ്റിൽ
കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഭർത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പി കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടു എന്നാണ് പരാതി.
നഗ്നപൂജക്ക് യുവതിയെ പ്രേരിപ്പിച്ചെന്ന് പരാതി; ഭർത്താവടക്കം 2 പേർ അറസ്റ്റിൽ
കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ നഗ്ന പൂജക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഭർത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പി കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടു എന്നാണ് പരാതി.
മൈനാഗപ്പള്ളി അപകടം; കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയത് അപകടത്തിനുശേഷം
കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാതക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകട സമയത്ത് പ്രതികളായ ഡോ. ശ്രീക്കുട്ടിയും അജ്മലും സഞ്ചരിച്ച കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അപകട ശേഷം ഓൺലൈൻ വഴി KL 23Q9347 എന്ന കാറിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയത്. അപകടമുണ്ടാക്കിയ കാറാണിത്. കാറിന്റെ ഇൻഷുറൻസ് പുതുക്കിയതിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം, കേസിൽ ശാസ്താംകോട്ട പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതികളെ 3 ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്ന് […]
ബൈക്ക് യാത്രക്കാരൻ കിണറ്റിൽ വീണ് മരിച്ചു
തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരൻ കിണറ്റിൽ വീണ് മരിച്ചു. കല്ലറ നീറുമൺകടവ് സ്വദേശി സഞ്ജു (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. കുടുംബ വീട്ടിലേയ്ക്ക് പോവുകയായിരുന്നു സഞ്ജു. ഇന്ന് രാവിലെ കുടുംബ വീടിന് സമീപത്തെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറിന് സമീപം സഞ്ജുവിൻ്റെ ബൈക്ക് കണ്ടിരുന്നു. പിന്നാലെ ബന്ധുക്കളും നാട്ടുകാരും കിണറ്റിൽ നോക്കിയപ്പോഴാണ് സഞ്ജുവിനെ കണ്ടത്. പിന്നാലെ പാങ്ങോട് പൊലീസിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് ഫയർ ഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. […]
ഗുരുവായൂർ ക്ഷേത്രം നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല; ഹൈക്കോടതി
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി. വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്ഷേത്രം നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഉത്തരവ്.



