അർജുന്‍റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ; സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകിയതായി കുടുംബം
കോഴിക്കോട്: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയാണ് കോഴിക്കോട് കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടില്‍ മുഖ്യമന്ത്രി എത്തിയത്. പതിനഞ്ച് മിനിറ്റോളം വീട്ടില്‍ ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. അര്‍ജുനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് അര്‍ജുന്‍റെ കുടുംബം മുഖ്യമന്ത്രിയ്ക്ക് നേരിട്ട് നിവേദനം കൈമാറി. അർജുന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് അർജുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പു നൽകി. മുഖ്യമന്ത്രി വന്നത് ആശ്വാസമായെന്ന് അര്‍ജുന്‍റെ കുടുംബം പ്രതികരിച്ചു. അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ […]
മധ‍്യപ്രദേശിൽ ക്ഷേത്രമതിൽ തകർന്നു വീണ് 9 കുട്ടികൾക്ക് ദാരുണാന്ത‍്യം
ഭോപ്പാൽ: മധ‍്യപ്രദേശിലെ സാഗർ ജില്ലയിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികൾക്ക് ദാരുണാന്ത‍്യം. നിരവധി പേർക്ക് പരുക്കേറ്റതായും വിവരം. പൊലീസും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി, പരുക്കേറ്റ കുട്ടികളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച് രാവിലെ ഹർദൗൾ ബാബ ക്ഷേത്രത്തിൽ മതപരമായ ചടങ്ങിനിടെ കുട്ടികൾ മണ്ണുകൊണ്ട് ശിവലിംഗം ഉണ്ടാക്കുന്നതിനിടെയാണ് അപകടം. അവധി ദിവസമായതിനാൽ നിരവധി കുട്ടികൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. ബുൾഡോസർ ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടന്ന കുട്ടികളെ പുറത്തെടുത്തത്. ജില്ലാ ഭരണകൂടവും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി […]
അമ്മ മരിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് താഴെ അശ്ലീല കമന്‍റ്; യുവാവ് അറസ്റ്റിൽ
ചെർപ്പുളശേരി: സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ച യുവാവിനെ അറസ്റ്റു ചെയ്ത് ചെർപ്പുളശേരി പൊലീസ്. ചെർപ്പുളശേരി സ്വദേശി സുകേഷ് പി. മോഹനെതിരെയാണ് പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിത് വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്‍റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇയാളുടെ പ്രവർത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണെന്നും എഫ്ഐആറിൽ പറയുന്നു. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ പൊലീസ് നിരീഷണം ശക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡയ വഴി വ്യാജ […]
9 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ
കൊച്ചി: ദുബായിലേക്കുള്ള വിമാനം റദ്ദാക്കിയതിനെ തുടർന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ വലഞ്ഞു യാത്രക്കാർ. ശനിയാഴ്ച രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്പൈസ്‌ജെറ്റ് വിമാനം പുലർച്ചെയും പുറപ്പെട്ടിട്ടിരുന്നില്ല. പിന്നീട് യാത്രക്കാർ മണിക്കൂറുകൾ കാത്തിരുന്നശേഷം രാവിലെ 7.30നു വിമാനം റദാക്കിയെന്നു യാത്രക്കാരെ അറിയിച്ചതോടെ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ പൊലീസെത്തി ഇവരെ അനുനയിപ്പിക്കുകയായിരുന്നു. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് അധികൃതർ കൃത്യമായി പ്രതികരിച്ചില്ലെന്നും യാത്രക്കാരുടെ ആരോപണമുണ്ട്. ജോലിയിൽ പ്രവേശിക്കാനുള്ളവരും പരീക്ഷയ്ക്കായി പോകുന്ന വിദ്യാർഥികളും കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നമാണു വിമാനം റദ്ദാക്കാൻ കാരണമെന്ന് അധികൃതർ […]
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: അഖിൽ മാരാർക്കെതിരെ കേസ്
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം നടത്തിയതിന് സംവിധായകൻ അഖില്‍ മാരാര്‍ക്കെതിരെ കേസ്. കൊച്ചി ഇൻഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിട്ടുള്ളത്. ഇ മെയില്‍ വഴി പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇൻഫോപാര്‍ക്ക് പൊലീസ് അറിയിച്ചു. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നാണ് അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. കേസെടുത്തതിന് പിന്നാലെ മഹാരാജാവ് നീണാൾ വാഴട്ടേയെന്ന് ഫേസ്ബുക്കിലൂടെ തന്നെ അഖിൽ പ്രതികരിച്ചു.
വയനാട് പുനരധിവാസം; അൻവർ സാദത്ത് എംഎൽഎ 10 വീടുകൾ നിർമ്മിച്ച് നൽകും
ആലുവ: വയനാട് പുനരധിവാസത്തിന് അൻവർ സാദത്ത് എംഎൽഎ 10 വീടുകൾ നിർമ്മിച്ച് നൽകും. ആലുവയുടെ കൈത്താങ്ങായാണ് വീടുകൾ നിർമിച്ച് നൽകുന്നത്. സുമനസ്സുകളായ സ്‌പോൺസർമാരുടെ സാമ്പത്തിക സഹായത്തോടെയായിരിക്കും വീടുകൾ നിർമ്മിച്ചു നൽകുക. ദുരിത ബാധിത പ്രദേശങ്ങളും ക്യാമ്പുകളും നേരിട്ടു സന്ദർശിച്ചപ്പോൾ മനസ്സലിയിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. അതുകൊണ്ടാണ് എല്ലാം നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് ഇങ്ങനെയൊരു സഹായം ഒരുക്കുവാൻ തയ്യാറായതെന്ന് എം.എൽ.എ പറഞ്ഞു. ആലുവയിൽ അമ്മക്കിളിക്കൂട് പദ്ധതിയിൽ പൂർത്തിയായ 53 ഭവനങ്ങൾ കൈമാറുകയും 3 വീടുകളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. 2018 ലെ പ്രളയത്തിൽ […]
രക്ഷാപ്രവര്‍ത്തനത്തിനിടെ വനത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി
കൽപറ്റ: രക്ഷാപ്രവര്‍ത്തനത്തിനായി വയനാട്ടിലേക്ക് പോകവെ വനത്തിൽ കുടുങ്ങിയ യുവാക്കളെ അതിസാഹസികമായി രക്ഷിച്ച് ദൗത്യസംഘം. ഇവരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. മലപ്പുറം പോത്തുകലില്‍ നിന്ന് ചാലിയാര്‍ പുഴ നീന്തിക്കടന്ന് വയനാട്ടിലേക്ക് പോകവെയാണ് ഇവർ വനത്തിൽ കുടുങ്ങിയത്. പോത്തുകല്‍ മുണ്ടേരി സ്വദേശികളായ റഹീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹ്‌സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തായി കുടുങ്ങിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇവർ സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ട പലരുടെയും മൃതദേഹം ഇവിടെയുണ്ടെന്നും പൊലീസ് ഇവിടേക്ക് എത്തുന്നില്ല, അവിടെയാണ് തെരച്ചില്‍ നടത്തേണ്ടതെന്നും ആരോപിച്ച് […]
ഉരുൾ പൊട്ടൽ: അടിയന്തര ധനസഹായമായി 4 കോടി രൂപ അനുവദിച്ചു
കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരൽമല, അട്ടമല മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള അടിയന്തര ധനസഹായമായി 4 കോടി രൂപ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽനിന്നാണ് ജില്ലാ കളക്ടർക്ക് 4 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്. വയനാടിന്‍റെ കൈപിടിച്ചുയർത്താൻ കേരള ജനത ഒന്നിച്ചു നിൽക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാന്‍ സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. പുനരധിവാസം […]



