വയനാട് ഉരുൾപൊട്ടലില്‍ ഹൈക്കോടതി സ്വമേധയ കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകി
കൊച്ചി: വയനാട് ഉരുൾപൊട്ടലില്‍ ഇടപെടലുമായി ഹൈക്കോടതി. സ്വമേധയ കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. കേസ് നാളെ രാവിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ പരിഗണന വിഷയങ്ങളിലുണ്ട്. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു
പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാലക്കാട് നെന്മാറയിൽ കർഷകൻ ആത്മഹത്യ ചെയ്തു. നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കിയത്. നെൽകർഷകനായ സോമന്‍ വിവിധ ബാങ്കുകളിലായി ലക്ഷങ്ങളുടെ വായ്പാ കുടിശ്ശികയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽ കൃഷിയായിരുന്നു ചെയ്ത് വരുതയായിരുന്നു സോമന്‍. നാലേക്കര്‍ നെൽകൃഷി, ഇതിൽ ഒരേക്കര്‍ സ്വന്തം ഭൂമി, മൂന്നേക്കര്‍ പാട്ടത്തിനെടുത്തും ആയിരുന്നു സോമന്‍ കൃഷി ചെയ്തത്. വര്‍ഷങ്ങളായി നെൽകൃഷി ചെയ്ത് ജീവിക്കുന്നതിനിടെയാണ് തുടര്‍ച്ചയായി […]
അവസാനത്തെ പ്രതീക്ഷ: വിനേഷിന്‍റെ അപ്പീൽ സ്വീകരിച്ചു
ലോസേൻ (സ്വിറ്റ്സർലൻഡ്): ഒളിംപിക്സ് ഗുസ്തിയുടെ ഫൈനലിലെത്തിയ ശേഷം അയോഗ്യയാക്കപ്പെട്ടതിനെതിരേ ഇന്ത്യയുടെ അഭിമാന താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് ഫയലിൽ സ്വീകരിച്ചു. ഫ്രാൻസിലെ മികച്ച സ്പോർട്സ് നിയമ വിദഗ്ധരുടെ സംഘത്തെ തന്നെയാണ് കോടതിയിൽ വിനേഷിനു വേണ്ടി വാദം നടത്താൻ നിയോഗിച്ചിരിക്കുന്നത്. 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിനേഷിന് 50.1 ഗ്രാം ഭാരമുള്ളതായി ഫൈനലിനു മുൻപ് കണ്ടെത്തിയതാണ് അയോഗ്യതയ്ക്കു കാരണമായത്. എന്നാൽ, സെമി ഫൈനൽ വരെ താൻ അനുവദനീയമായ ഭാരപരിധിക്കുള്ളിലായിരുന്നു എന്നും, […]
ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
കൊൽക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ 9.30 ഓടെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആണ് മരണവിവരം അറിയിച്ചത്. 2000 മുതല്‍ 2011വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ജ്യോതിബസു സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. 35 വര്‍ഷം നീണ്ടുനിന്ന സിപിഎം ഭരണത്തിലെ അവസാന […]
നിക്ഷേപത്തുക തട്ടാൻ വയോധികനെ കാറിടിച്ചു കൊലപ്പെടുത്തി; വനിതാ ബാങ്ക് മാനേജറടക്കം 5 പേർ അറസ്റ്റിൽ
കൊല്ലം: ആശ്രാമത്ത് മാസങ്ങൾക്ക് മുമ്പ് കാറിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിയിച്ച് പൊലീസ്. മെയ് 26ന് ബിഎസ്എന്‍എല്‍ റിട്ടയേഡ് ഡിവിഷന്‍ എഞ്ചിനീയറായ സി പാപ്പച്ചനാണ് മരിച്ചത്. വനിതാ ബാങ്ക് മാനേജറായ സരിത നിക്ഷേപ തുക തട്ടിയെടുക്കാനായി ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം 5 പേർ പിടിയിലായി. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത അനി, ഇയാളുടെ സുഹൃത്ത് മാഹീൻ, കാർ […]
‘ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റൂ’; വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്
പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ‘ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്‍റെ ധൈര്യവും തകര്‍ന്നിരിക്കുന്നു’ എന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ഫോഗട്ട് വികാരനിര്‍ഭരമായി കുറിച്ചു. 2001മുതല്‍ ഗുസ്തിയില്‍ സജീവമായിരുന്നു ഫോഗട്ട്. വിനേഷ് ഫോഗട്ടിനെ വിലക്കിയത് ഒളിംപിക്സ് നിയമാവലി അനുസരിച്ചെന്ന് കായികമന്ത്രി മന്‍സുഖ് മാണ്ഡവ്യ ലോക്സഭയില്‍ പറഞ്ഞിരുന്നു. രണ്ടുതവണ പരിശോധന നടത്തിയപ്പോഴും ഭാരം കൂടുതലായിരുന്നു. മതിയായ എല്ലാ സൗകര്യവും താരങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് നല്‍കിയിരുന്നെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു. […]
വയനാട് ദുരന്തബാധിതരുടെ ക്യാമ്പുകളിൽ സൗജന്യമായി മുടിവെട്ടാൻ തയ്യാറായി ശ്രീരാജ് വെങ്ങോല
പെരുമ്പാവൂർ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും രക്ഷപെട്ട് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽകഴിയുന്നവർക്ക് സൗജന്യമായി മുടിവെട്ടി നൽകാനുള്ള തയ്യാറെടുപ്പിലാണ് പെരുമ്പാവൂർ അല്ലപ്ര ജംഗ്‌ഷനിൽ കെ.എൽ. 40 അരോമ ഹെയർ ഡ്രസ്സിംഗ് സലൂൺ നടത്തുന്ന ശ്രീരാജ്. പെരുമ്പാവൂർ ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് ടീമിൽ 2018-മുതൽ അംഗമാണ് ശ്രീരാജ്. ദുരന്തവാർത്ത പുറത്തുവന്നതോടെ വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനു പോകാനുള്ള സന്നദ്ധത പെരുമ്പാവൂരിലെ ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട, പെരുമ്പാവൂരിൽ […]
നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നു; 4 ചൈനീസ് പൗരന്മാര്‍ക്കും പൈലറ്റിനും ദാരുണാന്ത്യം
കാഠ്മണ്ഡു: നേപ്പാളിൽ ഹെലികോപ്റ്റർ തകർന്നു വീണ് 5 പേർ മരിച്ചു. നുവക്കോട്ട് ജില്ലയിലെ ശിവപുര മേഖലയിലുണ്ടായ അപകടത്തിൽ 4 ചൈനീസ് പൗരന്മാരും ഹെലകോപ്റ്റർ ക്യാപ്റ്റനുമാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും സയാഫ്രുബെൻസിയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 1.54 നായിരുന്നു ഹെലികോപ്റ്റർ പുറപ്പെട്ടത്. അധികം വൈകാതെ 1.57 ഓടെ ഹെലികോപ്റ്ററിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ത്രിഭുവന്‍ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് സര്‍വീസാണ് എയര്‍ ഡൈനാസ്റ്റി. അരുണ്‍ മല്ലയുടേത് കൂടാതെ, അപകസ്ഥലത്തുനിന്നും രണ്ടു […]
ദുരന്ത ഭൂമി സന്ദർശിക്കാൻ നരേന്ദ്ര മോദി; ശനിയാഴ്ച വയനാട്ടിലെത്തും
ന്യൂഡൽഹി: വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ചയാവും സന്ദർശനമെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം ഹെലികോപ്റ്റർ മാർഗമായിരിക്കും മോദി വയനാട്ടിലെത്തുക. സുരക്ഷയുടെ ഭാഗമായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന ആരംഭിച്ചിരുന്നു. ദുരന്തബാധിത മേഖലയില്‍ എത്തുന്ന മോദി ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കുമെന്നാണ് വിവരം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ചേക്കുമെന്നും സൂചനയുണ്ട്.



