കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ പോലീസ് പിടിയിൽ
അങ്കമാലി: കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ പോലീസ് പിടിയിൽ. താബോർ പറമ്പയം കോഴിക്കാടൻ വീട്ടിൽ ഗ്രിൻ്റേഷ് (38)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ചെങ്ങമനാട് ഗില്ലപ്പി വിനോദ് വധക്കേസിലും, കാലടിയിലും അങ്കമലായിലും വധശ്രമക്കേസുകളിലും കോടതിയിൽ ഹാജരാകാത്തതിന് ഇയാൾക്കെതിരെ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. കാലടിയിലെ കേസിൽ ഇയാളൊഴികെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. അങ്കമാലി സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി റൂറൽ ജില്ലയിലെ കുപ്രസിദ്ധ ക്രിമിനലാണ്. സാഹസീകമായി കോക്കുന്നിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഡി.വൈ.എസ്.പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിൽ […]
കാലടി സ്വദേശിനി അമ്പിളിക്ക് സ്വപ്ന സാഫല്യം; നരേന്ദ്ര മോദിക്ക് മുൻപിൽ നൃത്തം അവതരിപ്പിച്ച് അമ്പിളി
കാലടി: കാലടി സ്വദേശിനി അമ്പിളി രജീഷിനു സ്വപ്ന സാഫല്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻപിൽ നൃത്തം അവതരിപ്പിച്ച് അമ്പിളി. നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിച്ചപ്പോൾ കേരളീയ നൃത്തമായ മോഹിനിയാട്ടമാണ് അമ്പിളി അവതരിപ്പിച്ചത്. കാലടി ശ്രീ ശങ്കര സ്കൂൾ ഓഫ് ഡാൻസ് പുർവ്വ അദ്ധ്യാപികയാണ് അമ്പിളി. ഡാൻസ് സ്കൂളിൽ 10 വർഷം പരിശീലനം നേടുകയും തുടർന്ന് 9 വർഷം അവിടെ അദ്ധ്യാപികയായും ജോലി ചെയ്തു. വിവാഹശേഷം കോഴിക്കോട് ഭാവയാമി സ്കൂൾ ഓഫ് ഡാൻസ് ആരംഭിച്ചു. ഇപ്പോൾ കുവൈറ്റിൽ ജോലി […]
ദുർമന്ത്രവാദി അറസ്റ്റിൽ
കോതമംഗലം: ദുർമന്ത്രവാദവും ആഭിചാര ക്രിയകളും വ്യാജ ചികിത്സയും നടത്തുന്നയാൾ അറസ്റ്റിൽ. ഇരമല്ലൂർ കുറ്റിലഞ്ഞി ആയത്തു വീട്ടിൽ നൗഷാദ് (56) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനം റെയ്ഡ് ചെയ്ത് മന്ത്രവാദവും ചികിത്സയും ആയി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐമാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, രഘുനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വിശ്വജ്യോതി സ്കൂൾ വാർഷികാഘോഷം
അങ്കമാലി: രണ്ട് ദിവസങ്ങളിലായി നടക്കുന്ന അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂൾ വാർഷികാഘോഷം (ജ്യോതിസ് ഉത്സവ് ആൻഡ് ഇംപാസ്റ്റോ 2024) തുടങ്ങി. കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ബെന്നി നൽക്കര ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ., കോയമ്പത്തൂർ ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ബെൻ മാത്യു വർക്കി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ആഞ്ചലോ ചക്കനാട്ട്, ഫാ. ജോയി ചക്യേത്ത്, […]
പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിലായി
ആലുവ: ആലുവയിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിലായി. മൂക്കന്നൂർ സ്വദേശി ഐസക് എന്ന 23 കാരനാണ് പിടിയിലായത്. ഒരു സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ച വൈകിട്ടാണ് കസ്റ്റഡിയിലെടുത്തത്. രാത്രി മൂത്രമൊഴിക്കാൻ സെൽ തുറന്നപ്പോൾ ഇറങ്ങി ഓടുകയായിരുന്നു. ഇന്ന് രാവിലെ മൂക്കന്നുരിൽ നിന്നുമാണ് പിടികൂടിയത്
6 വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയെന്ന് പൊലീസ് നിഗമനം
കൊച്ചി: കോതമംഗലത്ത് യു പി സ്വദേശിയായ ആറ് വയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന പോസ്റ്റ്മോർട്ടം നിഗമനം ശരിയാണെന്നാണ് പൊലീസിന്റെയും കണ്ടെത്തൽ. മരിച്ച കുട്ടിയുടെ രക്ഷിതാക്കളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിൽ രണ്ടാനമ്മയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടിയുടെ പിതാവിന് കൊലപാതക വിവരം അറിയില്ലായിരുന്നു എന്ന നിഗമനത്തിലുമാണ് പൊലീസ്. റൂറൽ എസ് പി വൈഭവ് സക്സേന ഇരുവരെയും വീണ്ടും വിശദമായി ചോദ്യം ചെയ്യുകയാണ്. ശേഷമാകും ഇക്കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനത്തിലെത്തുക. […]
അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പ്; ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന മുന്നുപേർ കൂടി അറസ്റ്റിൽ
അങ്കമാലി : അങ്കമാലി അർബൻ സഹകരണ സംഘം ഡയറക്ടർ ബോർഡംഗങ്ങളായിരുന്ന രാജപ്പൻ നായർ, പി.വി. പൗലോസ്, മേരി ആൻ്റണി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കി. കോടതി ഒന്നാം തിയതി വരെ റിമാൻഡ് ചെയ്തു. രാജപ്പൻ നായരെയും പി.വി. പൗലോസിനെയും ആലുവ ജയിലിലും മേരി ആൻ്റണിയെ കാക്കനാട് വനിതാ ജയിലിലുമാണ് റിമാൻഡ് ചെയ്തത്. രാജപ്പൻ നായർ മുൻ പ്രസിഡൻ്റും പി.വി..പൗലോസ് വൈസ് പ്രസിഡൻ്റുമായിരുന്നു. സംഘത്തിൻ്റെ മുൻപ്രസിഡൻ്റ് പി.ടി. പോൾ ഒരു വർഷം മുൻപ് […]



