
കാഞ്ഞൂർ: കാഞ്ഞൂർ നേഗിൾ വിദ്യാഭവനിൽ വാർഷികാഘോഷം ലൂമിയർ 2023 അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലക്ഷ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ത്യാഗപൂർണ്ണമായ ജീവിതമാണ് അധ്യാപകർ കാഴ്ചവയ്ക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. പ്രിൻസിപ്പാൾ സിസ്റ്റർ ലിസി തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, വൈസ് പ്രസിഡന്റ് കെ.എൻ കൃഷ്ണകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻ വിജി ബിജു, കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാദർ ജോസഫ് കണിയാം പറമ്പിൽ, ഡോ. സി.ജി. ഗീത, സ്‌ക്കൂൾ മാനേജർ സിസ്റ്റർ വത്സ സെബാസ്റ്റ്യൻ, എഡ്യൂക്കേഷണൽ കൺസൽട്ടന്റ് സിസ്റ്റർ മാരിയൻ മാത്യു, പി.ടി.എ പ്രസിഡന്റ് പോൾ ദേവസി, വൈസ് പ്രസിഡന്റ് ആൻസി ആന്റു തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. കലാപരിപാടികളും ഉണ്ടായിരുന്നു.