കാലടി:മലയാറ്റൂർ നക്ഷത്ര തടാകം കാർണിവലിനോടനുബന്ധിച്ച് പോലീസ് ഗതാഗതക ക്രമീകരണങ്ങൾ ഏർപെടുത്തി.നക്ഷത്ര തടകത്തിലേക്കു വരുന്ന വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനായി മാവിൻ തോട്ടം, താഴത്തെ പള്ളി, പാർക്കിംഗ് ഗ്രൗണ്ട് കാടപ്പാറയിലെ സ്വകാര്യ പാർക്കിംഗ് ഗ്രൗണ്ട് എന്നിവ മാത്രം ഉപയോഗിക്കുക. വഴിയരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത് കാർണിവൽ സ്ഥലത്തേക്ക് നീലീശ്വരം അടിവാരം വഴി മാത്രം പ്രവേശിക്കുക. നടുവട്ടം ഭാഗത്തു കൂടിയോ യുക്കാലി ഭാഗത്തു കൂടിയോ കാർണിവൽ സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കാർണിവൽ സ്ഥലത്തു നിന്നും മടങ്ങുന്ന വാഹനങ്ങൾ യൂക്കാലി ഭാഗത്തുകൂടി മാത്രം പോവുക. ഇവിടം വൺവേ ആണ്. 31ന് ഉച്ചയ്ക്ക് 2 മുതൽ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വരും.
Comments are closed.