
മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ 42 മത് ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. കാഞ്ഞൂർ ഫൊറോനാ വികാരി ഫാ. ജോയ് കണ്ണമ്പുഴ ഉത്ഘാടനം ചെയ്തു. തുടർന്ന് ‘കുടുംബ ജീവിത വിശുദ്ധീകരണം’ എന്ന വിഷയത്തിൽ ആലുവ മംഗലപുഴ മേജർ സെമിനാരി പ്രൊഫസർ റെവ. ഡോ. അഗസ്റ്റിൻ കല്ലേലി സംസാരിച്ചു. എല്ലാ ദിവസവും വൈകീട്ട് 4.45 മണിക്ക് ജപമാലയും, 5.15 മണിക്ക് വി.കുർബാനയും, തുടർന്ന് തിരുവചന സന്ദേശവും, പരിശുദ്ധ കുർബാനയുടെ ആരാധനയും ആശീർവാദവും ഉണ്ടാകും. കൺവെൻഷൻ ദിവസങ്ങളിൽ കാലടി, ഇല്ലിത്തോട് ഭാഗങ്ങളിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. 6 ന് കൺവെൻഷൻ സമാപിക്കും.