23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
495 views 0 sec 0 Comment

വിശുദ്ധ വാരം: മലയാറ്റൂരിൽ തീർഥാടകരുടെ തിരക്കേറി; 24 മണിക്കൂറും മല കയറാൻ സൗകര്യം

admin - March 26, 2024

മലയാറ്റൂർ: വിശുദ്ധ വാരത്തോടനുബന്ധിച്ച് മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടകരുടെ തിരക്ക് വർധിച്ചു. ഏറ്റവും കൂടുതൽ തീർഥാടകർ എത്തുന്നത് വിശുദ്ധ വാരത്തിലാണ്. 50 നോമ്പ് ആരംഭം മുതൽ ദിവസവും ധാരാളം തീർഥാടകർ വരുന്നുണ്ട്. കുരിശേന്തിയും കിലോമീറ്ററുകളോളം കാൽനടയായും ഒട്ടേറെ തീർഥാടകരെത്തുന്നു. . തീർഥാടകരുടെ സൗകര്യാർഥം വിപുല ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വെളിച്ചവും ശുദ്ധജലവും കുരിശുമുടിയിലും മലമുകളിലേക്കുള്ള പാതയിലും അടിവാരത്തും ആവശ്യത്തിന് ഉണ്ട്. അടിവാരത്ത് മാർത്തോമ്മാ ശ്ലീഹയുടെ രൂപത്തിനു സമീപവും ഒന്നാം സ്ഥലത്തിന് അടുത്തും മലമുകളിലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും സാന്നിധ്യത്തിൽ മെഡിക്കൽ സെന്ററുകൾ പ്രവർത്തിക്കുന്നു.

സ്ട്രെച്ചർ ഡ്യൂട്ടിക്കാർ 24 മണിക്കൂറും ഉണ്ട്. സെക്യൂരിറ്റി സ്റ്റാ ഫുകളും വൊളന്റിയർമാരും ഭാരത് സ്‌കൗട്ടിന്റെ 30 അംഗ സന്നദ്ധ സേനയും എല്ലാ ഭാഗത്തും സേവനത്തിന് രംഗത്തുണ്ട്. പൊലീസും അഗ്നിരക്ഷാ സേനയും പ്രവർത്തനസജ്ജമാണ്. അടിവാരത്ത് ആംബുലൻസ് സൗകര്യം ഉണ്ട്. എൻക്വയറി കൗണ്ടറും ഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കുന്നു. മലമുകളിലും താഴത്തെ പള്ളിയിലും മാർത്തോമ്മാ ശ്ലീഹയ്ക്കു സമർപ്പണം നടത്തുന്ന അടിമവയ്ക്കൽ ശുശ്രൂഷ 24 മണിക്കൂറും നടക്കുന്നു.

കുമ്പസാരത്തിന് വിപുലമായ സൗകര്യം കുരിശുമുടിയിലും താഴത്തെ പള്ളിയിലും ഒരുക്കിയിട്ടുണ്ട്. വൈദികരോടൊപ്പം സംഘമായി വരുന്ന തീർഥാടകർക്ക് പ്രത്യേകമായ കുർബാന അർപ്പിക്കാൻ താഴത്തെ പള്ളിയിലും കുരിശുമുടിയിലും സൗകര്യമുണ്ട്. താഴത്തെ പള്ളിയിൽ തീർഥാടകർക്ക് വിശ്രമിക്കുന്നതിന് പന്തൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനോടു ചേർന്നു പൊൻകുരിശ് എഴുന്നള്ളിക്കൽ നേർച്ച നിറവേറ്റാനുള്ള സൗകര്യവും ഉണ്ടാകും. വിപുലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

പെസഹ വ്യാഴം, ദുഖവെളളി, പീഡാനുഭവ ശനി, വലിയ ശനി, ഉയിർപ്പ് ഞായർ തിരുക്കർമങ്ങൾ രണ്ടിടത്തും നടക്കും. താഴത്തെ പള്ളിയിൽ പൊൻകുരിശ് എഴുന്നള്ളിക്കൽ ശുശ്രൂഷയ്ക്ക് സൗകര്യം ഉണ്ടാകും. 24 മണിക്കൂറും മല കയറാം. നേരത്തെ അറിയിച്ച് എത്തുന്ന തീർഥാടകർക്ക് താഴത്തെ പള്ളിക്കു സമീപം പിൽഗ്രിം സെന്ററിൽ താമസത്തിനും വിശ്രമത്തിനും സൗകര്യം ലഭിക്കും. ഗ്രീൻ പ്രോട്ടോക്കോൾ ഫലപ്രദമായി നടപ്പാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇരുന്നൂറോളം സിസി ടിവി ക്യാമറകൾ പലയിടത്തുമായി സജ്ജീകരിച്ചിട്ടുണ്ട്.

 

PREVIOUS

തലച്ചോര്‍ ഇളകിയ നിലയിൽ, വാരിയെല്ലിൽ പൊട്ടിൽ; 2 വയസുകാരി നേരിട്ടത് ക്രൂര മർദനമെന്ന് റിപ്പോർട്ട്

NEXT

കാലടി ടൗണിൽ മാലിന്യം കുന്നുകൂടുന്നു; നടപടിയെടുക്കാതെ പഞ്ചായത്ത്
Related Post
December 2, 2023
ഗിഫ്റ്റ് സിറ്റി ഭൂവുടമകൾക്ക് അടിയന്തിരമായി പണം നൽകണം; റോജി എം ജോൺ എം.എൽ.എ
June 7, 2024
ഓടിക്കൊണ്ടിരുന്ന വാഗ്നർ കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു
March 17, 2024
ചെങ്ങൽ ഭഗവതി ക്ഷേത്രത്തിൽ പൂരമഹോത്സവത്തിന് കൊടിയേറി
July 3, 2024
മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മധ്യവയസ്കൻ വീണ്ടും അറസ്റ്റിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved