
കാലടി: മലയാറ്റൂരിൽ കത്തികുത്ത് ഒരാൾ മരിച്ചു. മലയാറ്റൂർ കടപ്പാറ സ്വദേശി ടിന്റോ ടോമി ആണ് മരിച്ചത്. ബന്ധുവായ ടോമി ആണ് കുത്തിയത്. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ടോമി മലയാറ്റൂർ പാലത്തിന് സമീപം ബജിക്കടയിൽ സഹായിയായി ജോലി ചെയ്യുകയാണ്. വൈകീട്ട് കടയിലെത്തിയ ടിന്റോ കട നശിപ്പിച്ചു. ആക്രമണത്തിനിടയിൽ ടോമി കത്തിയെടുത്ത് കുത്തുകയായിരുന്നു. ടോമിയെ പോലീസ് അറസ്റ്റു ചെയ്തു.