07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
579 views 0 sec 0 Comment

റോജി എം ജോൺ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ; സമിതി എഐസിസി പുനസംഘടിപ്പിച്ചു

admin - January 16, 2024

തിരുവനന്തപുരം:കെപിസിസി രാഷ്ട്രീകാര്യ സമിതി എഐസിസി പുനസംഘടിപ്പിച്ചു.എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്.കഴിഞ്ഞ തവണ 21 അംഗങ്ങളായിരുന്നു സമിതിയിലുണ്ടായിരുന്നത്.അംഗങ്ങളുടെ എണ്ണം 36 ആക്കിയാണ് ഇത്തവണ കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ചത്. 19 പേരാണ് പുതുമുഖങ്ങൾ. ശശി തരൂർ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉൾപ്പെടുത്തി.കെസി വേണുഗോപാല്‍ പക്ഷത്തിനാണ് സമിതിയില്‍ മുന്‍തൂക്കം. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാനാണ് 21 അംഗ രാഷ്ട്രീയകാര്യസമിതി 36പേരടങ്ങിയ ജംബോ കമ്മിറ്റിയാക്കിയത്. രാഷ്ട്രീയ കാര്യ സമിതിയില്‍ അഞ്ച് ഒഴിവുകളായിരുന്നു നികത്തേണ്ടിയിരുന്നത്.

പ്രവർത്തക സമിതി അംഗമായ ശശിതരൂർ, അടൂർ പ്രകാശ്, എംകെ രാഘവൻ, ആൻറോ ആൻറണി, ഹൈബി ഈഡൻ എന്നീ എംപിമാർ സമിതിയിലേക്കെത്തി. എപി അനിൽകുമാർ, സണ്ണിജോസഫ്, റോജി എം ജോൺ, ഷാഫി പറമ്പിൽ എന്നിവരാണ് പുതുതായെത്തിയ എംഎൽഎമാർ. ജോസഫ് വാഴക്കൻ, എൻ സുബ്രഹ്മണ്യൻ, അജയ് തറയിൽ, വിഎസ് ശിവകുമാർ, ശൂരനാട് രാജശേഖരൻ, ജോൺസൺ എബ്രഹാം എന്നിവർക്ക് പുറമെ ചെറിയാൻ ഫിലിപ്പും സമിതിയിലുണ്ട്. വനിതകളുടെ പ്രാതിനിത്യം ഒന്നിൽ നിന്ന് നാലായി. ഷാനിമോൾ ഉസ്മാനെ നിലനിർത്തിയപ്പോള്‍ പത്മജാ വേണുഗോപാലിനെയും ബിന്ദു കൃഷ്ണയെയും പികെ ജയല്കഷ്മിയെയും പുതുതായി ചേർത്തു. നേരത്തെ രാഷ്ട്രീയകാര്യസമിതിയിൽ നിന്ന് രാജിവെച്ച മുൻ കെപിസിസി പ്രസിഡൻ് വിഎം സുധീരനെ വീണ്ടും ഉൾപ്പെടുത്തി. പാർട്ടി യോഗങ്ങളിൽ സജീവമല്ലാത്ത മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും സമിതിയിലുണ്ട്.

കെപിസിസി രാഷ്ട്രീകാര്യ സമിതി അംഗങ്ങള്‍

കെ.സുധാകരൻ, വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, വിഎം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസ്സന്‍, കൊടിക്കുന്നല്‍ സുരേഷ്, പ്രഫ. പിജെ കുര്യന്‍, ശശി തരൂര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, ബെന്നി ബെഹ്നാന്‍, അടൂര്‍ പ്രകാശ്, എം.കെ. രാഘവന്‍, ടിഎന്‍ പ്രതാപൻ, ആന്‍റോ ആൻറണി, ഹൈബി ഈഡൻ, പിസി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എം ലിജു, ടി. സിദീഖ്, എപി അനില്‍കുമാര്‍, സണ്ണി ജോസഫ്, റോഡി എം ജോണ്‍, എന്‍. സുബ്രഹ്മണ്യന്‍, അജയ് തറയിൽ, വിഎസ് ശിവകുമാര്‍, ജോസഫ് വാഴക്കൻ, പത്മജ വേണുഗോപാല്‍, ചെറിയാന്‍ ഫിലിപ്പ്, ബിന്ദു കൃഷ്ണ, ഷാഫി പറമ്പില്‍, ഡോ. ശൂരനാട് രാജശേഖരൻ, പികെ ജയലക്ഷ്മി, ജോണ്‍സണ്‍ അബ്രഹാം.

PREVIOUS

കൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോ‍ഡ് ഷോ, പൂക്കള്‍ വിതറി വഴിനീളെ സ്വീകരണം

NEXT

കാലടിയെ ഭക്തിസാന്ദ്രമാക്കി പുത്തൻകാവ് ക്ഷേത്രത്തിൽ പൊങ്കാലയർപ്പണം
Related Post
September 17, 2023
കാലടി ശ്രീ ശാരദ വിദ്യാലയത്തിന് സൈനിക് സ്‌ക്കൂൾ പദവി; അടുത്ത അധ്യയന വർഷത്തിൽ പഠനം തുടങ്ങും
February 9, 2026
സ്വർണവിലയിൽ വീണ്ടും വർധന
September 18, 2024
തൃശൂരിൽ ഇന്ന് പുലികളിറങ്ങും; 350ലേറെ പുലികളാണ് ഇറങ്ങുക
November 26, 2024
തൃശൂർ നാട്ടികയിൽ ലോറി പാഞ്ഞുകയറി രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് മരണം
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved