കോതമംഗലം: ഇരുചക്ര വാഹനം മോഷ്ടാവ് പിടിയിൽ. കോതമംഗലം തങ്കളം ബൈപ്പാസ് പരിസരത്ത് നിന്ന് ഇരുചക്രവാഹനം മോഷ്ടിച്ച ഇടുക്കി കമ്പംമേട്ട് സ്വദേശി പുളിക്കപിടികയിൽ വീട് റോഷൻ ആൻറണി (29) യെയാണ് കോതമംഗലം പോലീസ് അറസ്റ്റു ചെയ്തത്. .24 ന് രാത്രി നേര്യമംഗലം സ്വദേശി ബേസിൽ ബേബി എന്നയാളുടെ സ്ക്കുട്ടർ കോതംഗലം ഭാഗത്ത് നിന്നും മോഷ്ടിച്ചെടുത്തു കടന്നുകളഞ്ഞ പ്രതിയെപറ്റി ,കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ ബിജോയി പി.റ്റി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച തോപ്പുംപടി ഭാഗത്തു നിന്നും അറസ്റ് ചെയ്യുകയായിരുന്നു .
പ്രതി മോഷണം ചെയ്ത സ്ക്കുട്ടറും കണ്ടെടുത്തു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 40 ഓളം മോഷണകേസ്സുകളും,ജയിൽ ഉദ്യാഗസ്ഥരെ ആക്രമിച്ച കേസ്സുകളും,അടിപിടി കേസ്സുകളും നിലവിലുണ്ട്. അന്വേഷണ സംഘത്തിൽ ,എസ് .ഐ ഷാഹുൽഹമിദ് ,മൊയിദിൻകുട്ടി, , എസ് .സി. പി ഒ മാരായ സലിം.പി.ഹസ്സൻ, സുഭാഷ് ചന്ദ്രൻ എന്നിവരാണ് ഉണ്ടായിരുന്നത് .പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .