
കൊച്ചി: കൊച്ചിയിൽ ഓടുന്ന സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. നേപ്പാൾ സ്വദേശിയായ പ്രതി പിടിയിലായി. ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന മേഘബഹദൂറാണ് പിടിയിലായത്. ആലുവ പനങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് കലൂർ സ്റ്റേഡിയത്തിനടുത്ത് എത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടി ബഹളം വച്ചതോടെ പ്രതിയെ യാത്രക്കാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.