കാലടി: സിയാൽ തൊഴിൽ രഹിതർക്കായി തൊഴിലധിഷ്ഠിത കോഴ്‌സസ് നടത്തുന്നുവെന്ന വ്യാജ പ്രചരണത്തിൽ ഇരയായത് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തെ തദ്ദേശഭരണ സ്ഥാപനങ്ങൾ. ശ്രീമൂലനഗരം, കാഞ്ഞൂർ, കാലടി, നെടുമ്പാശേരി പഞ്ചായത്തുകളും, അങ്കമാലി മുനിസിപ്പാലിറ്റിയുമാണ് കോഴ്‌സിന്റെ പേരിൽ പെട്ട് പോയിരിക്കുന്നത്.
തൊഴിൽ രഹിതരായ യുവതി യുവാക്കൾക്കായി സോളാർ ടെക്‌നീഷ്യൻ, ഹെൽത്ത് കെയർ എന്നീ സർട്ടിഫിക്കേറ്റ് കോഴ്‌സുകൾ സിയാൽ നടത്തുന്നുവെന്നാണ് വ്യാച പ്രചരണം. സ്വകാര്യ കമ്പനിയെയാണ് കോഴ് നടത്താൻ സിയാൽ ഏൽപ്പിച്ചിരിക്കുന്നതെന്നും, കോഴ്‌സ് പൂർത്തിയായാൽ ജോലിയും നൽകുമെന്നും, കോഴ്‌സ് പൂർണ്ണമായും സൗജന്യമാണെന്നും വാഗ്ദാനം ചെയ്തിരുന്നു. ഫണ്ട് സിയാലിന്റെ സിഎസ് ആർഫണ്ടിൽ നിന്നുമാണ് നൽകുന്നതെന്നുമാണ് പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റുമാരും, മുനിസിപ്പൽ ചെയർമാനും തദേശ ഭരണ സ്ഥാപനങ്ങളിലുള്ളവർക്ക് അറിയിപ്പ് നൽകിയുന്നു.തുടർന്ന് നിരവധി പേരാണ് കോഴ്‌സിനായി അപേക്ഷിച്ചത്. കോഴ്‌സിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വൻ പ്രചരണവും ലഭിച്ചിരുന്നു.
എന്നാൽ ഇത്തരം ഒരു കോഴ്‌സ് നടത്താൻ ആരെയും ചുമതപ്പെടുത്തിയിട്ടില്ലെന്നാണ് സിയാൽ പറയുന്നത്. കോഴ്‌സിനെക്കുറിച്ചുള്ളത് വ്യാജ പ്രചരണമാണെന്നും, ഇതുമായി സിയാലിന് യാതൊരു ബന്ധമില്ലെന്നും സിയാലിന്റെ പേരിൽ ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന സ്ഥാപനത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിയാൽ വാർത്തക്കുറിപ്പിൽ അറിയിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് ചിലർ നേരിട്ട് വന്നിരുന്നുവെന്നും അവരാണ് കോഴ്‌സിനെക്കുറിച്ച് പറഞ്ഞതെന്നും അത് പ്രകാരമാണ് ഉദ്യോഗാർത്ഥികൾക്ക് അറിയിപ്പ് നൽകിയതെന്ന് തദ്ദേശഭരണ സ്ഥാപനങ്ങർ പറയുന്നത്.