
നെടുമ്പാശ്ശേരി:ഗുളിക രൂപത്തിലും മറ്റുമായി ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 1347 ഗ്രാം സ്വർണം കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ കസ്റ്റംസ് പിടികൂടി. വിദേശത്തുനിന്നുമെത്തിയ തൃശൂർ സ്വദേശി അനൂപിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. 1231 ഗ്രാം സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി മലദ്വാരത്തിനകത്തും 116 ഗ്രാമിൻ്റെ സ്വർണം കഴുത്തിൻ്റെ ഭാഗത്തും അതിവിദഗ്‌ധമായി ഒളിപ്പിക്കുകയായിരുന്നു