
കളമശേരി: എറണാകുളം ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അലിയാർ ഇടപ്പള്ളി സ്മാരക പുരസ്കാരം കാലടി എസ്.എൻ.ഡി.പി ലൈബ്രറി സെക്രട്ടറി എസ്. മുരളീധരന്. 5000 രൂപ ക്യാഷ് അവാർഡും മെമന്റോയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 22ന് വൈകിട്ട് 5 ന് ഇടപ്പള്ളി ടോൾ ഏ.കെ.ജി സ്മാരക ഗ്രന്ഥശാല ഹാളിൽ നടക്കുന്ന ചടങ്ങിൽ ജോൺ ഫെർണാണ്ടസ് സമ്മാനിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിംഗ് ബോഡി അംഗം ഹരിലാൽ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എം. തോമസ് മാത്യു, എം.ആർ. സുരേന്ദ്രൻ, കെ.എം. ധർമ്മൻ, സഹീർ അലി, ഷംസു ഇല്ലിക്കൽ തുടങ്ങിയവർ പങ്കെടുക്കും.