07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
412 views 0 sec 0 Comment

കെൽട്രോണിന് തമിഴ്നാട് സർക്കാരിൽ നിന്നും 1000 കോടി രൂപയുടെ മെഗാ ഓർഡർ

admin - March 20, 2024

കൊച്ചി: കെൽട്രോണിന് തമിഴ്നാട് സർക്കാരിൽ നിന്നും 1000 കോടി രൂപയുടെ മെഗാ ഓർഡർ. സ്കൂളുകളെ സ്മാർട്ടാക്കാനും ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുമുള്ള ഓർഡറാണ് ലഭിച്ചത്. നിരവധി കമ്പനികളോട് മത്സരിച്ച് ടെന്ററിലൂടെയാണ് കെൽട്രോണിന്റെ നേട്ടമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. തമിഴ്നാട് സർക്കാരിൽ നിന്നും ലഭിച്ച മെഗാ ഓർഡറിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയിൽ നിന്നും സമാന ഓർഡറുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തമിഴ്നാട് സർക്കാരിന് കീഴിലുള്ള തമിഴ്നാട് ടെക്സ്റ്റ് ബുക്ക് ആന്‍റ് എഡ്യൂക്കേഷണൽ സർവീസ് കോർപ്പറേഷന്‍റെ മൂന്ന് വിവിധ ടെൻഡറുകൾ ആണ് കെൽട്രോൺ സ്വന്തമാക്കിയത്. മൂന്ന് ടെൻഡറുകളുടെയും മൊത്തം മൂല്യം നികുതി ഉൾപ്പെടെ 1076 കോടി രൂപയാണ്. 7985 സ്കൂളുകളിൽ 8209 ഹൈടെക് ഐ ടി ലാബുകള്‍ സ്ഥാപിക്കാനും അവയുടെ പരിപാലനത്തിനുമായും 519 കോടി രൂപയുടേതാണ് ആദ്യത്തെ ഓർഡർ. സ്കൂളുകളിൽ 22931 സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിച്ച് അവയുടെ പരിശോധനയും കമ്മീഷനിങ്ങും അറ്റകുറ്റപ്പണികളും നടത്താൻ 455 കോടി രൂപയുടെ രണ്ടാമത്തെ ഓർഡർ. പ്രൈമറി സ്കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ നൽകുന്നതിനായി 101 കോടി രൂപയുടെ ഓർഡറുമുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളുടെ അഞ്ച് വർഷത്തെ ഓൺസൈറ്റ് വാറണ്ടിയും സേവനവും കെൽട്രോൺ നൽകും.

ഹൈടെക് ക്ലാസ് റൂമുകൾ ഒരുക്കുന്നതിൽ 12 വർഷത്തോളം പ്രവർത്തന പരിചയം കെൽട്രോണിനുണ്ട്. കേരളത്തിലെ സ്കൂളുകളിൽ കെൽട്രോൺ നടപ്പിലാക്കിയിട്ടുള്ള മികച്ച പ്രവർത്തനങ്ങളാണ് തമിഴ്നാട്ടിലെ മെഗാ ഓർഡർ ലഭിക്കുന്നതിനുള്ള പ്രീക്വാളിഫിക്കേഷന് സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു. ഈ വർഷം ഒഡീഷയിൽ നിന്നും സ്മാർട്ട് ക്ളാസ്സുകൾ സ്ഥാപിക്കുന്നതിന് ലഭിച്ച 168 കോടി രൂപയുടെ ഓർഡറും തമിഴ്നാട്ടിൽ നിന്നും ഈ മെഗാ ഓർഡർ നേടാൻ സഹായിച്ചെന്ന് മന്ത്രി വ്യക്തമാക്കി.

PREVIOUS

അടിമാലി മാങ്കുളം വാഹനാപകടം; മരിച്ചവരുടെ എണ്ണം 4 ആയി

NEXT

പൂതപ്പാട്ടിന്ന് ദൃശ്യാവിഷ്‌ക്കാരമൊരുക്കി ഒരു കൂട്ടം വനിതകൾ
Related Post
May 4, 2024
തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ സമൂഹ വിവാഹം മെയ് 11 ന്; ഇതോടെ സുമംഗലികളാകുന്നവരുടെ എണ്ണം 121
August 30, 2023
കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി അപകട യാത്ര; അച്ഛൻ അറസ്റ്റില്‍
July 18, 2024
പെരുമ്പാവൂരിലെ നിയമവിദ്യാർഥിയുടെ കൊലപാതകം; പ്രതി അമിറുൽ ഇസ്ലാമിന്‍റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി
August 27, 2025
വിരട്ടുകയൊന്നും വേണ്ട; ആ​ഗോള അയ്യപ്പ സം​ഗമം നല്ല നിലയ്ക്ക് നടത്തുമെന്ന് മുഖ്യമന്ത്രി
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved