28

May

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,854 views 0 sec 0 Comment

സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

admin - November 20, 2023

ബംഗളൂരു: സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കർണാടകയിലാണ് സംഭവം. സ്കൂളിലെ അടുക്കളയിൽ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാർ ചെമ്പിലേക്ക് വീണ് ഏഴ് വയസുകാരിയായ മഹന്തമ്മ ശിവപ്പയാണ് മരിച്ചത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ കേസെടുത്തു.

കൽബുറഗി ജില്ലയിലെ ചിൻംഗേര സർക്കാർ പ്രൈമറി സ്‌കൂളിലാണ് അപകടം. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തിൽ സാമ്പാർ ചെമ്പിലേക്ക് വീഴുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ ഉടൻ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് തുടർ ചികിത്സയ്ക്കായി കൽബുറഗിയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റിയെങ്കിലും മാതാപിതാക്കളുടെ അഭ്യർത്ഥന പ്രകാരം വെള്ളിയാഴ്ച കുട്ടിയെ കൽബുർഗിയിലെ ബസവേശ്വര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആരോഗ്യ നില വഷളായതിനെ തുടർന്ന് പിറ്റേന്ന് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ 3.30ന് കുട്ടി മരണപ്പെട്ടു.

സംഭവത്തിൽ കുട്ടിയുടെ അമ്മ പരാതിനൽകിയതോടെ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂളിലെ അടുക്കള ജീവനക്കാർ, ഹെഡ്മിസ്ട്രസ്, ഉച്ച ഭക്ഷണ പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ, അഫ്‌സൽപൂർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ, അഫ്സൽപൂർ താലൂക്ക് പഞ്ചായത്ത് ഓഫീസർ, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തെന്നും ഒരാളെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും അധികൃതർ അറിയിച്ചു.

PREVIOUS

കെ.പൊന്നപ്പൻ അന്തരിച്ചു

NEXT

സ്കൂളിൽ തോക്കുമായെത്തി വെടിവെയ്പ്പ്; പൂർവ വിദ്യാർത്ഥി പിടിയിൽ
Related Post
June 18, 2024
ഇരു ചക്ര വാഹന മോഷ്ടാക്കൾ പോലീസ് പിടിയിൽ
January 9, 2024
പൊലീസിന്റെ പ്രോജക്ട് ഹോപ് പദ്ധതി: ഇക്കുറി 64 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതും
November 7, 2023
ആലുവയില്‍ ദുരഭിമാന കൊല; പതാനാലുകാരിയായ മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു
May 13, 2024
സ്പെഷൽ ഡ്രൈവ്; പെരുമ്പാവൂരിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
Comments are closed.
കനത്ത കാറ്റിലും, മഴയിലും വീട് പൂർണ്ണമായും തകർന്നു
May 27, 2025
കാലടി പാലത്തിലേയും എം.സി.റോഡിലേയും അറ്റകുറ്റപണികള്‍ എത്രയും വേഗം പൂര്‍ത്തികരിക്കണം:റോജി എം. ജോണ്‍ 
May 27, 2025
ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കൊല്ലത്ത് വിവിധയിടങ്ങളിൽ തീരത്തടിഞ്ഞു
May 26, 2025
വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
May 25, 2025

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കനത്ത കാറ്റിലും, മഴയിലും വീട് പൂർണ്ണമായും തകർന്നു
News Vision
News Vision
കാലടി പാലത്തിലേയും എം.സി.റോഡിലേയും അറ്റകുറ്റപണികള്‍ എത്രയും വേഗം
News Vision
ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കൊല്ലത്ത് വിവിധയിടങ്ങളിൽ
News Vision
വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക്

Recent Posts

  • കനത്ത കാറ്റിലും, മഴയിലും വീട് പൂർണ്ണമായും തകർന്നു
  • കാലടി പാലത്തിലേയും എം.സി.റോഡിലേയും അറ്റകുറ്റപണികള്‍ എത്രയും വേഗം പൂര്‍ത്തികരിക്കണം:റോജി എം. ജോണ്‍ 
  • ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കൊല്ലത്ത് വിവിധയിടങ്ങളിൽ തീരത്തടിഞ്ഞു
  • വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
  • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്
© Copyright 2025 - Newsvision. All Rights Reserved