കാഞ്ഞൂർ : കാഞ്ഞൂർ പാറപ്പുറത്ത് മാനസിക രോഗി വ്യാപാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. രവിക്കാണ് പരിക്കേറ്റത്. സുരേഷ് ആണ് ആക്രമിച്ചത്. രാവിലെ 4 മണിയോടെയായിരുന്നു സംഭവം. രവി പാറപ്പുറത്തെ തൻ്റെ കട തുറക്കാനെത്തിയപ്പോഴായിരുന്നു സംഭവം. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് പരിക്കേറ്റ രവി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപടനില തരണം ചെയ്തു. നേരത്തെയും സുരേഷ് ഇത്തരത്തിൽ ചിലർക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട്.