
കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ആയിരുന്ന കെ ടി ബൈജുവിനെ പിരിച്ചുവിട്ട നടപടി സ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. ഓംബുഡ്‌സ്മാൻ എടുക്കുന്ന തീരുമാനത്തിന് അനുസരിച്ച് പഞ്ചായത്തിന് നടപടി സ്വീകരിക്കാമെന്നും അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു. ആരോപണ വിധേയനായ ബൈജുവിനെ ഡ്രൈവർ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇതുപക്ഷം രംഗത്ത് വരികയും അധികൃതർക്ക് പരാതിയും നൽകിയിരുന്നു.
പഞ്ചായത്തിന്റെ വാഹനത്തിന്റെ നിയമപ്രകാരമുള്ള കാലാവധി പൂർത്തിയായതിനെത്തുടർന്ന് വാഹനം കണ്ടം ചെയ്യേണ്ടി വന്നതിനാൽ,പുതിയ വാഹനം വാങ്ങുന്നത് വരെ ഡ്രൈവറെ ഹരിത കർമ്മ സേനയുടെ വാഹനത്തിലേക്ക് മാറ്റിയിരുന്നു. പുതിയ വാഹനം വന്നശേഷം 2012 മുതൽ തുടർച്ചയായി പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്ന കെ ടി ബൈജുവിനെ വീണ്ടും പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറായി
നിയമിക്കാാൻ പ്രഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. തീരുമാനത്തെ ഇടതുപക്ഷ അംഗങ്ങൾ എതിർക്കുകയും ചെയ്തിരുന്നു. ബൈജുവിനെ മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.