കാലടി: വൈദ്യുതി ചാർജ് വർധനവിനും കെ.എസ്.ഇ.ബി യുടെ വൈദ്യുതി കൊള്ളകൾക്കും എതിരെ ട്വന്റി 20യുടെ അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടിയിൽ മെഴുക് തിരി കത്തിച്ച് പ്രതിഷേധ നിൽപ് സമരം സമരം നടത്തി. പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ കെടുകാര്യസ്ഥത, അഴിമതി, കിട്ടാക്കടം പിരിക്കുന്നതിലെ വീഴ്ച, റദ്ദാക്കപ്പെട്ട ദീർഘകാല കരാർ, ജീവനക്കാരുടെ ഉയർന്ന ശമ്പളം, സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാതിരിക്കൽ എന്നിവയാണ് വൈദ്യുതി ചാർജ് വർധിപ്പിക്കുന്നതിന് പിന്നിലെ കാരണങ്ങൾ. പല പദ്ധതികളുടെയും പിന്നിൽ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്. പല പദ്ധതികളും ഇഴഞ്ഞുനീങ്ങുകയാണ്. സർചാർജ് ഇനത്തിലും ജനങ്ങളെ പിഴിയുകയാണെന്ന് അഡ്വ. ചാർളി പോൾ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗ്ഗീസ് ജോർജ് അധ്യക്ഷനായി. ജനപക്ഷം ബെന്നി ജോസഫ്, പാർട്ടി ജില്ലാ കോ- ഓർഡിനേറ്റർ അഡ്വ. ബേബി പോൾ, അഡ്വ. സണ്ണി ഡേവീസ് , ഹരിശങ്കർ പുല്ലാനി , ഫ്രാൻസീസ് കല്ലൂക്കാരൻ, ആന്റണി മണ്ണായൻ, ജസ്റ്റിൻ മാത്യു, സാജൻ വർഗ്ഗീസ്, എം. ഓ. ജോൺസൺ, ജിത്തു മാധവ് , ജോയി ചോര്യേക്കര എന്നിവർ പ്രസംഗിച്ചു.
Comments are closed.