കാഞ്ഞൂർ: കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് റിബലായി മത്‌സരിച്ച് വിജയിച്ച വിജി ബിജുവിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. വിജിയ്ക്ക് 9 വോട്ടും എൽഡിഎഫ് സ്ഥാനാത്ഥിയാ ചന്ദ്രവതി രാജന് 6 വോട്ടും ലഭിച്ചു. യുഡിഎഫ് പിന്തുണയോടെയാണ് വിജിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. വിജിയെ കൃഷ്ണകുമാർ നിർദ്ദേശിക്കുകയും ഗ്രേയ്സി ദയാനന്ദൻ പിന്തുണക്കുകയും ചെയ്തു. ചന്ദ്രവതിയെ വി എസ് വർഗീസ് നിർദ്ദേശിക്കുകയും ടി എൻ ഷൺമുഖൻ പിൻന്താങ്ങി.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഗ്രേസി ദയാനന്ദൻ പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വ്യക്തമായ ഭൂരിപക്ഷം പ്രധാന മുന്നണികൾക്ക് ഇല്ലാതിരിക്കെ കോൺഗ്രസ് റിബിലായി മത്‌സരിച്ച രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുയോടെയാണ് യുഡിഎഫ് ഭരിച്ചിരുന്നത്. സ്വതന്ത്രരായി വിജയിച്ചത് വിജി ബിജുവും,സരിതാ ബാബുവുമാണ്. റിബലിനെ പ്രിഡന്റായി തെരഞ്ഞെടുത്തതിൽ കോൺഗ്രസിൽ അമർഷവും ഉയർന്ന് വന്നിട്ടുണ്ട്. വൻ പോലീസ് സന്നാഹത്തോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.