07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,836 views 7 sec 0 Comment

കാലടിയിൽ സ്‌കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് പണം കവർന്ന സംഭവം ആസൂത്രണം ജയിലിൽ വച്ച്; 10 പേർ പിടിയിൽ

admin - January 14, 2025

കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തി വീഴ്ത്തി 22 ലക്ഷം കവർന്ന കേസിൽ 10 പേർ പിടിയിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് കുറുപ്പശേരി വീട്ടിൽ വിഷ്ണുപ്രസാദ് (ബോംബ് വിഷ്ണു 31), പെരിഞ്ഞനം മൂന്നു പിടിക പുഴംകര ഇല്ലത്ത് വീട്ടിൽ അനീസ് (22), വരന്തരപ്പിള്ളി തുണ്ടിക്കട വീട്ടിൽ അനിൽ കുമാർ (26),മൂന്നുപീടിക പുഴം കര ഇല്ലത്ത് അൻസാർ (49), പെരിഞ്ഞനം, പണിക്കശ്ശേരി വീട്ടീൽ സഞ്ജു (26), ലോകമലേശ്വരം പുന്നക്കൽ വീട്ടിൽ ഷെമു (26), പതിനെട്ട് വയസുകാരായ പെരിഞ്ഞനം സ്വദേശി നവീൻ , കണി വളവ് സ്വദേശി അഭിഷേക്, മൂന്നു പീടിക സ്വദേശികളായ സൽമാൻ ഫാരിസ്, ഫിറോസ്, എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഡിസംബർ 27 ന് വൈകിട്ട് 5 15 മണിക്ക് കാലടിയിലുള്ള വി കെ ഡി പച്ചക്കറി കടയുടെ പ്രധാന ഓഫീസിൽ നിന്നും കളക്ഷൻ തുകയുമായി സ്കൂട്ടറിൽ പോയ കാഷ്യർ ഡേവിസിനെ മോട്ടോർസൈക്കിളിൽ വന്ന വിഷ്ണു പ്രസാദ്,അനീസ് എന്നിവർ ബൈക്ക് വട്ടം വച്ച് സ്കൂട്ടർ മറിച്ചിടുകയായിരുന്നു. താഴെ വീണ ഡേവിസിന്‍റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് ഡേവിസിന്‍റെ വലതു പള്ള ഭാഗത്തു കത്തികൊണ്ട് കുത്തി സ്കൂട്ടറിന്‍റെ സീറ്റിനടിയിലെ ബോക്സിലുണ്ടായിരുന്ന പണം കവർച്ച ചെയ്ത് കടന്നു കളയുകയായിരുന്നു. തുടർന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു പ്രതികൾ സഞ്ചരിച്ച യമഹാ ആർ-15 ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നൂറു കണക്കിന് ബൈക്കുകളുടെ വിവരം ശേഖരിച്ചു.

വി കെ ഡി കമ്പനിയിൽ ജോലി ചെയ്തവരെയും ഇതിനുമുമ്പ് ജോലിയിൽനിന്ന് വിട്ടുപോയവരുടെയും ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ച് അന്വേഷണം നടത്തി. നൂറിലേറെ സിസിടിവികൾ പരിശോധിച്ചു. മുഖത്തടിച്ച പെപ്പർ സ്പ്രേയുടെ ഉറവിടവും കണ്ടെത്തി. തുടർന്ന് നടന്ന ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളിലേക്കെത്തിയത്.

ആസൂത്രണം ജയിലിൽ വച്ച്

ഈ കേസിലെ മൂന്നാം പ്രതി അനിൽകുമാർ വി കെ ഡി കമ്പനിയിലെ ഡ്രൈവർ ആയിരുന്നു. ഇയാളെ ഫെബ്രുവരിയിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു ഇരിങ്ങാലക്കുട സബ് ജയിലിൽ പാർപ്പിച്ചിരുന്നു. ഈ സമയം ഒന്നാംപ്രതി വിഷ്ണു രണ്ടാംപ്രതി അനീസ് നാലാംപ്രതി സഞ്ജു തുടങ്ങിയവർ വിവിധ കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ ഉണ്ടായിരുന്നു. ഇവിടെവച്ചാണ് ഈ കേസിന്‍റെ ഗൂഢാലോചന നടക്കുന്നത്.

മൂന്നാം പ്രതി അനിൽകുമാർ വി കെ ഡി കമ്പനിയിലെ ഡ്രൈവർ ആയിരുന്നു

മൂന്നാം പ്രതി അനിൽകുമാർ വി കെ ഡി കമ്പനിയിലെ ഡ്രൈവർ ആയിരുന്നു

വി കെ ഡി കമ്പനിയിലെ കാഷ്യർ പണവുമായി പോകുന്ന വിവരം മറ്റ് പ്രതികളുമായി അനിൽകുമാർ പങ്കുവയ്ക്കുകയും ജയിൽ നിന്ന് ഇറങ്ങിയശേഷം ഈ പണം കൊള്ള നടത്താം എന്ന് പദ്ധതിയിടുകമായിരുന്നു. 50 ലക്ഷം രൂപ ഉണ്ടാകുമെന്നാണ് അനിൽകുമാർ മറ്റുപ്രതികളോട് പറഞ്ഞത്. തുടർന്ന് ജയിൽനിറങ്ങിയ അനിൽകുമാർ വീണ്ടും കമ്പനിയിൽ ജോലി കയറുകയും എന്തോ കാരണമുണ്ടാക്കി ജോലിയിൽനിന്ന് പിരിഞ്ഞുപോകുമായിരുന്നു.

തുടർന്ന് മൂന്നുമാസം മുമ്പ് മുതൽ 4 പ്രതികളും പലസ്ഥലങ്ങളിലും കണ്ടു മുട്ടുകയും ഗൂഢാലോചന നടത്തുകയും ചെയ്തു. കാഷ്യര്‍ ഡേവിസ് പോകുന്ന വഴികളിലൂടെ സഞ്ചരിച്ചും ഇയാളുടെ വണ്ടി നമ്പറും വണ്ടിയും ആളെയും സ്കെച്ച് ചെയ്തും പോലീസ് പിടികൂടാതെ രക്ഷപ്പെട്ടു പോകാൻ എളുപ്പമുള്ള വഴികൾ കാറിലും ബൈക്കിലുമായി വന്ന് കണ്ടെത്തുകയും ചെയ്തു. കവർച്ച ചെയ്ത പണം പങ്കുവെച്ചതിന് ശേഷം വിഷ്ണുവും അനിസും രണ്ട് വഴികളിലായി രക്ഷപ്പെട്ടിരുന്നു. വിഷ്ണു ഇവിടെ നിന്ന് രക്ഷപ്പെട്ടതിനു ശേഷം മൈസൂർ ഗോവ ഡൽഹി ഹരിദ്വാർ വാരണാസി എന്നിവിടങ്ങളിൽ കഴിഞ്ഞതിനുശേഷം പഴനിയിൽ വന്ന ഒളിവിൽ താമസിക്കുകയായിരുന്നു പഴനിയിൽ നിന്നാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്.

അന്വേഷണ സംഘം

അന്വേഷണ സംഘം

രണ്ടാംപ്രതി അനിസിനെ വയനാട്ടിലെ ഒളി സങ്കേതത്തിൽ നിന്നുമാണ് പിടികൂടിയത്. അപകടകാരികളായ പ്രതികളെ സാഹസികമായാണ് അന്വേഷണസംഘം കീഴടക്കിയത്. അനീസിനെ ഒളിവിൽ പോകാൻ സഹായിച്ച ഇയാളുടെ സുഹൃത്തുക്കളായ സൽമാൻ, അഭിഷേക്, നവീൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ സഞ്ചരിച്ച ബൈക്ക് കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നും വാടകയ്ക്ക് വാങ്ങിയതായിരുന്നു. ഇത് വാങ്ങി അനീസിന് കൊടുത്ത ഫിറോസിനെയും അറസ്റ്റ് ചെയ്തിരുന്നു. അനീസിന് ലഭിച്ച പണം അനീസ് അനീസിന്റ പിതാവായ അൻസാരിയെ ഏൽപ്പിക്കുകയും അൻസാരി അനീസിനെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തിരുന്നു. ഇയാളെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഈ പണം കൊടുങ്ങല്ലൂർ സ്വദേശിനിയായ ഷെമു എന്ന സ്ത്രീക്ക് കൈമാറിയിരുന്നു. ഈ പണം ഇവർ പോലീസിന് കൈമാറാൻ വിസമ്മതിച്ചതിന് ഇവരേയും അറസ്റ്റ് ചെയ്തിരുന്നു.

ഒന്നാംപ്രതി ബോംബ് വിഷ്ണു മതിലകം പോലീസ് സ്റ്റേഷൻ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്ക് വധശ്രമത്തിന് നാല് കേസുകളും ബോംബ് കൈവശം വച്ചതിന് ഒരു കേസും കൂടാതെ മറ്റ് കേസുകളും ഉണ്ട്. രണ്ടാംപ്രതി ബെല്ലാരി അനീസിന് കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് ഉണ്ട്. ഇയാൾക്ക് മോഷണത്തിനും കസ്റ്റഡിൽ നിന്ന് രക്ഷപ്പെട്ടുപോയതിനും ആയുധം കൈവശം വച്ചതിനും വധശ്രമത്തിനും കേസുകൾ ഉണ്ട്. മൂന്നാം പ്രതി അനിൽകുമാറിന് സ്പിരിറ്റ് കടത്തി കേസും പോക്സോ കേസും നിലവിലുണ്ട്
നാലാംപ്രതി സഞ്ജുവിന് വധശ്രമത്തിന് കേസുകൾ ഉണ്ട്.

ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, ആലുവ ഡി വൈ എസ് പി ടി.ആർ.രാജേഷ്, കൊടുങ്ങല്ലുർ ഡി വൈ എസ് പി വി.കെ.രാജു, ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി, സബ് ഇൻസ്പെക്ടർമാരായ ജോസി എം ജോൺസൺ , ടി.വി.സുധീർ, ജെയിംസ് മാത്യൂ, വി.എസ് ഷിജു, റെജിമോൻ, ഒ. എ.ഉണ്ണി, ആഷിക് മുഹമ്മദ്, അഭിജിത്ത്, എ എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ്, എം.എസ് രാജി, സി.ഡി.സെബാസ്റ്റിൻ, നൈജോ, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട്, ഷിജോ പോൾ, മനോജ് കുമാർ, ബെന്നി ഐസക്ക്, ഷിബു അയ്യപ്പൻ, പി.എ.ഷംസു, എം.ആർ.രഞ്ജിത്ത്, കെ.ആർ രാഹുൽ, രതീഷ് സുഭാഷ്, പി.എം.റിതേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

PREVIOUS

കാലടിയിൽ സ്‌കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് പണം കവർന്ന സംഭവം ആസൂത്രണം ജയിലിൽ വച്ച്; 10 പേർ പിടിയിൽ

NEXT

കാലടി പുത്തന്‍കാവില്‍ മകരച്ചൊവ്വ ഭക്തിസാന്ദ്രമായി
Related Post
August 2, 2025
മലയാറ്റൂരിൽ പുലി തന്നെ; ജനങ്ങൾ ജാഗ്രത പാലിക്കണം
February 25, 2026
മലയാറ്റൂർ തീർത്ഥാടനം: ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കും. അവലോകന യോഗം ചേർന്നു
August 26, 2023
മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി തള്ളി
November 30, 2024
കാലടിയിൽ മാർക്കറ്റ് സജീവമാകുന്നു; പുതുതായി നിർമ്മിച്ച പച്ചക്കറി – പലചരക്ക് വിപണന കെട്ടിട ഉദ്ഘാടനം ഡിസംബർ 2 ന്
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved