കാലടി: കാലടിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. യാത്രക്കാരുടെ ജീവൻ പണയംവച്ചാണ് ബസുകളുടെ മരണപ്പാച്ചിൽ. വ്യാഴാഴ്ച്ച രണ്ട് ബസുകൾ വൻ അപകടകരമായാണ് സർവീസ് നടത്തിയത്. പെരുമ്പാവൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ഫ്രണ്ട്‌സ് ബസും, ഫ്രണ്ട്ഷിപ്പ് ഷിപ്പ് ബസും തൊട്ടുരുമിയാണ് പോയത്. ബസുകളിൽ നിരവധി യാത്രക്കാരുളളപ്പോഴായിരുന്നു മരണപാച്ചിൽ. മറ്റൂരിൽ വച്ചായിരുന്നു സഭവം. യാത്രക്കാർ ഒച്ചവച്ചപ്പോഴാണ് ബസ് സാധാരണ രൂപത്തിൽ സർവീസ് നടത്തിയത്.
സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങളും മരണപ്പാച്ചിലും രൂക്ഷമാകുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാലടിയിൽ വൻ ഗതാഗത കരുക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലാണ് ബസുകളുടെ മരണപ്പാച്ചിലും. അമിതവേഗതയിലാണ് പല ബസുകളും വരുന്നത്. കാൽനടക്കാരും സൈക്കിൾ യാത്രികരുമായ വിദ്യാർഥികൾ റോഡിൽ നിറയുമ്പോൾ പോലും വേഗം കുറയ്ക്കാൻ ബസുകൾ തയാറാകുന്നില്ല. അപകടകരമായ ഓവർടേക്കിങ് ആണ് മറ്റൊരു പ്രശ്‌നം.
മറ്റു വാഹനങ്ങളിലെ യാത്രക്കാരുടേയും കാൽനടക്കാരുടേയും ജീവന് പുല്ലുവില കൽപ്പിച്ചു കൊണ്ടാണ് സ്വകാര്യബസുകൾ പലപ്പോഴും മുന്നിലുള്ള വാഹനങ്ങളെ മറികടക്കുന്നത്. ഇത്തരം ബസുകളുടെ മുന്നിൽ പെടാതെ മറ്റുള്ളവർ ഒഴിഞ്ഞു മാറുന്നതു കൊണ്ടു മാത്രമാണ് പലപ്പോഴും അപകടങ്ങൾ വഴി മാറുന്നത്. മദ്യപിപ്പ് ബസ് ഓടിച്ചതിന് ഡ്രൈവർമാരെ പലതവണ പോലീസ് പിടികൂടിയിട്ടുണ്ട്. ബസുകളുടെ മരണപാച്ചിലിൽ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുത്.