
അയ്യമ്പുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. അയ്യമ്പുഴ ചുള്ളി കുറ്റിപ്പാറ ഭാഗത്ത്, കോടിക്കാട്ട് വീട്ടിൽ അജീഷ് (37) നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കഴിഞ്ഞ 6 വർഷത്തിനുള്ളിൽ അയ്യമ്പുഴ ,കാലടി അങ്കമാലി, നെടുമ്പാശ്ശേരി, പുത്തൻവേലിക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കടക്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. കഴിഞ്ഞ ഡിസംബറിൽ കൈപ്പട്ടൂരിൽ ഗൃഹനാഥനെ വീട് കയറി ആക്രമിച്ചതിനെ തുടർന്ന് എടുത്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.