
കാലടി: കാലടിയിൽ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന സ്വദേശി ജിനോ (32) ആണ് മരിച്ചത്. തൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ മുറി എടുത്തതാണ്. മുറി തുറക്കാത്തതിനെ തുടർന്ന് രാവിലെ ലോഡ്ജിലെ ജീവനക്കാർ മുറി കുത്തി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കാലടി പോലീസ് മേൽ നടപടികൾ സ്വീകരിക്കുന്നു. ആത്മഹത്യയെന്ന് കരുതുന്നു. മലയാറ്റൂർ റോഡിലെ കെ.കെ ലോഡ്ജിലാണ് മൃതദേഹം കണ്ടത്