കാലടി: കേരള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ എൻവയറോൻമെന്റ് മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ആദിശങ്കര എൻജിനീയറിങ് കോളേജിൽ ഗാർഹീക കാർഷീക മേഖലകളിൽ ഊർജ്ജ ജലസരക്ഷണതിനായുള്ള നൂതന പദ്ധതികളെക്കുറിച്ചു ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജിലെ ഭൂമിത്രസേന ക്ലബ്ബിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ആണ് പരിശീലനം സംഘടിപ്പിച്ചത്. സെന്റർ ഫോർ എൻവയറോൻമെന്റ് ആൻഡ് ഡെവലപ്മെന്റ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ, സാബു റ്റി പരിപാടി ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. എം എസ് മുരളി അധ്യക്ഷത വഹിച്ചു. കാലടി പഞ്ചായത്ത് അംഗം കെ ടി എൽദോസ് ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ദീപ ശങ്കർ, കാലടി പഞ്ചായത്തു കുടുംബശ്രീ കോഓർഡിനേറ്റർ പൗളി ബേബി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സിജോ ജോർജ്ജ്, വോളണ്ടീയർ സെക്രട്ടറി അന്വേഷ എൽന എന്നിവർ സംസാരിച്ചു.
പരിശീലന പരിപാടിയുടെ ഭാഗമായി സയൻസ് സെന്റർ തുരുത്തിക്കരയുടെ സാങ്കേതിക സഹായത്തോടെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾകുമായി എൽ ഇ ഡി ബൾബുകൾ, ട്യൂബുകൾ എന്നിവയുടെ നിർമാണം, റിപ്പയറിംഗ് എന്നിവയിൽ പരിശീലനം നൽകി. ഹരിതകേരള മിഷൻ ജില്ല റിസോഴ്‌സ് പേഴ്‌സൻ സുരേഷ് തുരുത്തിക്കര വീടുകളിൽ ചുരുങ്ങിയ ചിലവിൽ നിർമിക്കാവുന്ന കിണർ റീചാർജിങ് സംവിധാനത്തെക്കുറിച്ചു പരിശീലനം നൽകി. കാർഷീക മേഖലയിലെ ഊർജ്ജ ജലസംരക്ഷ സാധ്യതകൾ, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൃഷി രീതികൾ, ഹോം എനർജി ഓഡിറ്റിംഗ് എന്നീ വിഷയങ്ങളിലും വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകൾ ഉണ്ടായിരുന്നു