കാലടി: കാലടി ശ്രീവരാത്രി ആഘോഷങ്ങൾക്ക് പൂർണ്ണമായ സജ്ജീകരണങ്ങൾ ഒരുക്കാൻ കാലടി ഗ്രാമപഞ്ചായത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. റോജി എം ജോൺ എം.എൽ.എ.യുടെ നേതൃത്വത്തിൽ കാലടി പഞ്ചായത്ത് ഹാളിലാണ് യോഗം ചേർന്നത്.ശിവരാത്രി മണപ്പുറത്തേക്ക് പോകുന്ന വഴിയുടെ ഇരുവശവും ആളെ വച്ച് വൃത്തിയാക്കാൻ തീരുമാനിച്ചു. മണപ്പുറത്തും സമീപ പ്രദേശങ്ങളിലും പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കാൻ തീരുമാനിച്ചു.
7, 8 തിയതികളിൽ കൂടുതൽ പോലീസുകാരുടെ സേവനം ലഭ്യമാക്കുന്നതിന് റൂറൽ എസ്.പി.യോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. അടിയന്തിര ചികിത്സ ലഭ്യമാക്കാൻ ശിവരാത്രി ദിനമായ 8 ന് മണപ്പുറത്ത് ആരോഗ്യ വകുപ്പ് പ്രത്യേക സംവിധാനമൊരുക്കും. താത്കാലിക ഭക്ഷണശാലകളിലും മറ്റും ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തും. ആബുലൻസ്, സൗകര്യം ലഭ്യമാക്കും. സ്ഥലത്ത് ഫയർ ഫോഴ്സ് ക്യാമ്പ് ചെയ്യും. മദ്യം മയക്ക് മരുന്ന് എന്നിവ തടയുന്നതിന് എക്സൈസ് വകുപ്പ് പ്രത്യേക പരിശോധനകൾ നടത്തും.
റോജി എം ജോൺ എം.എൽ.എ. അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, അനിമോൾ ബേബി, വൈസ് പ്രസിഡൻ്റ് അംബിക ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ശാന്ത ചാക്കോ, ഷിജി വർഗീസ്, അമ്പിളി ശ്രീകുമാർ അംഗങ്ങളായ ബിനോയ് കൂരൻ, സിജു കല്ലുങ്ങൽ, പി.ബി. സജീവ്, സരിത ബൈജു, ശിവരാത്രി ആഘോഷ സമിതി പ്രസിഡൻ്റ് സുബിൻ കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.