
കാലടി: കാലടി പ്ലാൻ്റേഷൻ 16 ബ്ലോക്കിൽ കാട്ടന ആക്രമണം. തൊഴിലാളിക്ക് പരിക്കേറ്റു. പാണ്ടുപാറ സ്വദേശി ബിജു വിനാണ് പരിക്കേറ്റത്. രാവിലെ ടാപ്പിങ്ങ് ജോലിക്ക് വന്നപ്പോഴായിരുന്നു സംഭവം. ഒരു കൂട്ടം ആനകൾ തൊഴിലാളികളെ ഓടിക്കുകയായിരുന്നു. ആനക്കുട്ടം ഓടിച്ചപ്പോൾ ഭയന്നോടിയ ബിജു വീഴുകയായിരുന്നു. പരിക്കേറ്റ ബിജുവിനെ അങ്കമാലി എൽ എ ഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 ആനകൾ ഉളള കൂട്ടമായിരുന്നു. സ്ത്രീ തൊഴിലാളികൾ അടങ്ങുന്ന 4 പേർക്ക് നേരേയാണ് കാട്ടാനക്കൂട്ടം ആക്രമിച്ചത്.