കാലടി: ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങ് ആന്‍റ് ടെക്നോളജിയില്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിന്‍റെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സിന്‍റെയും നേതൃത്വത്തില്‍ 6 ദിവസം നീണ്ടുനില്‍ക്കുന്ന ഫാക്കല്‍റ്റി ഡവലപ്മെന്‍റ് പ്രോഗ്രാം ആരംഭിച്ചു. എഐസിടിഇ ട്രെയ്നിങ്ങ് ആന്‍റ് ലേണിങ്ങ് (അഡല്‍) അക്കാദമിയുടെ സഹായത്തോടെയാണ് ഫാക്കല്‍റ്റി ഡവലപ്മെന്‍റ് പ്രോഗ്രാം നടക്കുന്നത്. സൂറത്ത്ക്കല്‍ എന്‍ഐറ്റിയിലെ ഡയറക്ടര്‍ ഡോ. ബി. രവി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. എസ്. ശ്രീപ്രിയ, ഡോ. എസ്. ശ്രീകൃഷ്ണന്‍, പ്രൊഫ. ആര്‍. രാജാറാം, പ്രൊഫ. പി. വി രാജാരാമന്‍, പ്രൊഫ. ടി. മനീഷ്, പ്രൊഫ. ശ്രീദേവി ആര്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡോ. എം. എസ് സുജിത്ര (അസിസ്ന്‍റന്‍റ് പ്രൊഫ., ഐഐഐടി കോട്ടയം) ക്ലാസെടുത്തു.
വരും ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ഡോ. ശ്രീവല്ലഭ ദീവി (പ്രിന്‍സിപ്പല്‍ ഡാറ്റാ സയന്‍റിസ്റ്റ്, ടൈഗര്‍ അനലറ്റിക്സ് ചെന്നൈ), പ്രൊഫ. പി. വി രാജാരാമന്‍ (ആര്‍ട്ടിഫിഷല്‍ ഇന്‍റലിജെന്‍സ് വകുപ്പ് മേധാവി, ആദിശങ്കര കാലടി), ഡോ. മഞ്ജുള ദേവനന്ദ (എഐ റിസര്‍ച്ച് സയന്‍റിസ്റ്റ് ഫ്യൂസ് മെഷിന്‍സ് യുഎസ്എ), ഡോ. രഞ്ജിത്ത് പൗലോസ് (പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ് എഐ – എംഎല്‍, യുഎസ്റ്റി ഗ്ലോബല്‍ കൊച്ചി), ഡോ. സി. കെ നാരായണന്‍ (ഡാറ്റാ സയന്‍സ് വകുപ്പ് മേധാവി, ഐഐടി പാലക്കാട്), ഡോ. എസ്. ശ്രീകൃഷ്ണന്‍ (ഡീന്‍ ആന്‍റ് പ്രൊഫസര്‍ ആദിശങ്കര കാലടി), കൃഷ്ണ ശാസ്ത്രി പെന്‍ഡ്യാല (പാര്‍ട്ട്ണന്‍ ഇ. ആന്‍റ് വൈ. ഹൈദരാബാദ്) എന്നിവര്‍ ക്ലാസെടുക്കും. കേരളത്തിലെ 30 കോളേജുകളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 60 പേരാണ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്.