കാലടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പോലീസ് പിടിയിൽ. മഹാരാഷ്ട്ര നവി മുംബൈയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ മേരി സാബു (34) നെയാണ് കാലടി പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നവി മുംബൈ സ്വദേശി കിഷോർ വെനേറാമിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അസർബൈജാനിൽ റിഗ്ഗിൽ ജോലി വാഗ്ദാനം ചെയ്ത് മലയാറ്റൂർ സ്വദേശി സിബിനിൽ നിന്ന് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു.
പ്രതികളുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഏഷ്യാ ഓറിയ എന്ന റിക്രൂട്ടിംഗ് സ്ഥാപനം വഴിയാണ് വിദശത്തേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തത്. പരാതിക്കാരനെ മുംബൈലേക്ക് വിളിച്ചു വരുത്തി അഭിമുഖവും മെഡിക്കൽ പരിശോധനയും നടത്തി. വിസയ്ക്കും മറ്റുമായി 125000 രൂപ കൈപ്പറ്റുകയും തട്ടിപ്പുസംഘം വ്യാജ വിസ നൽകുകയുമായിരുന്നു. തുുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
സസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ ഇവർക്കെതിരെയുണ്ട്. നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്താതായിട്ടാണ് പോലീസിന് ലഭിക്കുന്ന പ്രാഥമീക വിവരം.
ഇൻസ്പെക്ടർ എൻ,എ.അനൂപ്, എസ് ഐ മാരായ ജെ.റോജോമോൻ, എം.സി.ഹാരീഷ്, ജെയിംസ് മാത്യൂ, വി.കെ.രാജു, സീനിയർ സി പി ഒമാരായ മീര രാമകൃഷ്ണൻ, എം.ബി.ജയന്തി തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.