കാലടി: കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആൻറ് ടെക്നോളജിയിൽ ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സിന്റ മുതിർന്നവർക്കുള്ള വിഭാഗമായ റോവർ – റെയിഞ്ചർ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ കോളേജുകളിൽ ആദ്യമായാണ് റോവർ,റെയിഞ്ചർ യൂണിറ്റ് പ്രവർത്തനം തുടങ്ങുന്നത്. യൂണിറ്റിന്റെ ഭാഗമായി ത്രിദിന ക്യാമ്പിനും തുടക്കമായി.
ക്യാമ്പ് ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡസ് സംസ്ഥാന ട്രഷററും, ശ്രീശാരദ സീനിയർ പ്രിൻസിപ്പാളുമായ ഡോ: ദീപ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആദിശങ്കര പ്രിൻസിപ്പാൾ ഡോ. എസ്.ശ്രീപ്രിയ അദ്ധ്യക്ഷത വഹിച്ചു. ആദിശങ്കര ജനറൽ മാനേജർ എൻ. ശ്രീനാഥ്, ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് ദേശീയ ഓർഗനൈസിങ്ങ് കമ്മിഷ്ണർ ക്യാപ്റ്റൻ കെ.എസ്.ചൗഹാൻ, ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് സ്‌കൗട്ട് വിഭാഗം സംസ്ഥാന ട്രെയ്നിങ്ങ് കമ്മിഷ്ണർ കെ.ശിവകുമാർ ജഗ്ഗു, ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് റെയിഞ്ചർ വിഭാഗം സംസ്ഥാന അസിസ്റ്റ് ഓർഗനൈസിങ്ങ് കമ്മിഷ്ണർ മീനാക്ഷി ശങ്കർ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. കെ.കെ എൽദോസ്, എം.ബി.എ വിഭാഗം മേധവി ഷാജി മോഹൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രെഫ. സിജോ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ക്യാമ്പിൽ വിവിധ ജീവൻ രക്ഷാമാർഗങ്ങൾ,പ്രഥമ ശുശ്രൂഷ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ,സാമൂഹ്യ വികസന പദ്ധതികൾ, മാപ്പിങ്ങ്, പൈനിയറിങ്ങ് തുടങ്ങിയവയിൽ പരിശീലനം നൽകും.